Author: staradmin

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോ​ഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3.91 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോ​ഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാമത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കൊവിഡ് വാക്സീൻ നൽകി. ഇതോടെ ആകെ വാക്സിനേഷൻ 70,75,43,018 ആയി.

Read More

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എആർ നഗർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള കെടി ജലീലിന്റെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു. എആർ നഗർ ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. എന്നാൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാൻ സാധിക്കാതിരുന്നത്. അന്വേഷണത്തിന് യാതൊരു വിധത്തിലും തടസവുമുണ്ടാകില്ലെന്നും കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും മകനും എആർ നഗർ ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപം സംബന്ധിച്ച…

Read More

കാബൂള്‍: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനങ്ങളുടെ കൂറ്റന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തെരുവില്‍ സംഘടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. താലിബാന്‍, പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവില്‍ നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read More

തിരുവനന്തപുരം: വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ബഹു. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൃത്തിയും ശുചിത്വവും ആരോഗ്യകരവുമായ പൊതുശുചിമുറി സംവിധാനങ്ങള്‍ ഏതൊരു ആധുനിക സമൂഹത്തിന്റെയും അനിവാര്യതയാണെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഈ സൗകര്യങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസന മുന്നേറ്റത്തിന്റെ സുപ്രധാനമായ ചുവടുവയ്പ്പാണ് ടേക് എ ബ്രേക്ക് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. എല്ലാ ടോയ്‌ലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍, അജൈവമാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി…

Read More

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള ജീവനക്കാർക്ക് മികച്ച യാത്രസൗകര്യം നൽകുന്നതിന് വേണ്ടി കെഎസ്ആർടിസി ആവിഷ്കരിച്ച ബോണ്ട് ( ബസ് ഓൺ ഡിമാൻഡ് )സർവ്വീസിന് ഒരു വയസ്. കഴിഞ്ഞ സെപ്തംബർ 7 ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ഡൗണിനെ തുടർന്ന് ജീവനക്കാർ യാത്രാക്ലേശം അനുഭവിക്കുന്ന വേളയിൽ ഒരു പ്രദേശത്ത് നിന്നും കൂടുതൽ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ബോണ്ട് സർവ്വീസ് ആരംഭിച്ചത്.സംസ്ഥാനത്തെ 27 ഡെപ്പോകളിൽ നിന്നും നടത്തുന്ന 51 സർവീസുകളിൽ പ്രതിദിനം 3061 യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തു വരുന്നു. ഈ സാഹചര്യത്തിലാണ് ബോണ്ട് സർവ്വീസിനെ വിജയിപ്പിച്ച യാത്രക്കാർക്കും , ജീവനക്കാർക്കും ​ഗതാ​ഗത സെക്രട്ടറിയും സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് നന്ദി അറിയച്ചത്. യാത്രാക്കാരുടേയും, ജീവനക്കാരുടേയും സഹകരമാണെന്ന് ഈ വിജയമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തന്നെയാണ് മുൻ​ഗണനയെന്നും ഇത്തരത്തിലുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കി കെഎസ്ആർടിസിയുടെ പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.

Read More

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ആധുനിക സഹായോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂം നിർമ്മാണ പ്രവൃത്തിയിലേക്ക്. തിരുവനന്തപുരം പൂജപ്പുരയിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം ഉയരുക. ഷോറൂമിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്‍പതാം തീയതി വ്യാഴാഴ്‌ച 3.30പി.എം-ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.തലസ്ഥാന നഗരിയിലെ ആദ്യത്തെ ഫൈവ്-ഡയമെൻഷനൽ എക്സ്പീരിയൻസ് സെന്ററും ഷോറൂമിന്റെ ഭാഗമായി സ്ഥാപിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് സാമൂഹ്യനീതിവകുപ്പിന്റെ ഈ പദ്ധതി. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണ വില്പനകേന്ദ്രം തുറക്കാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 318 ലക്ഷം രൂപ ചിലവിലാണ് പൂജപ്പുരയിലെ ഭിന്നശേഷി സഹായോപകരണ വില്പനകേന്ദ്രം സജ്ജമാക്കുക. ലോകത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ സഹായോപകരണങ്ങൾ പൊതുവിപണിയിലെ ചൂഷണം ഒഴിവാക്കി ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനാണ് വില്പനകേന്ദ്രങ്ങളുടെ ശൃംഖല സാമൂഹ്യനീതിവകുപ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്.

Read More

തിരുവനന്തപുരം: കളളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടര്‍ എസ്.എം.റിയാസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്.ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി തങ്കമണി പോലീസ് സ്റ്റേഷനിലെ എസ്.ഐ ആണ് ചാര്‍ലി തോമസ്. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ആണ് ഇരുവരെയും സസ്പെന്‍റ് ചെയ്തത്. മൂന്നുപേര്‍ക്കെതിരെയും അന്വേഷണം നടത്താനും ശുപാര്‍ശയുണ്ട്. ഇടുക്കി ഡി.സി.ബി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

Read More

തിരുവനന്തപുരം: സംസ്ഥാന പോലീസിലല്ല കേരളത്തിലെ സി.പി.എമ്മിലാണ് ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തില്‍ സ്ത്രീ പീഢനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സി.പി.ഐ. ദേശീയ നേതാവ് ആനി രാജ കേരളാ പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്. സി.പി.എമ്മിനകത്ത് ആര്‍.എസ്.എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! കൊടകര കുഴല്‍പ്പണക്കേസ്സില്‍ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സി.പി.എം. നേതൃത്വം മറുപടി പറയണം. ഇടതുപക്ഷ ഗവര്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട്…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1520 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 559 പേരാണ്. 1702 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9654 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 300, 39, 138തിരുവനന്തപുരം റൂറല്‍ – 228, 38, 101കൊല്ലം സിറ്റി – 273, 21, 18കൊല്ലം റൂറല്‍ – 72, 72, 132പത്തനംതിട്ട – 83, 77, 94ആലപ്പുഴ – 46, 12, 19കോട്ടയം – 88, 68, 329ഇടുക്കി – 54, 3, 4എറണാകുളം സിറ്റി – 78, 28, 7എറണാകുളം റൂറല്‍ – 95, 10, 134തൃശൂര്‍ സിറ്റി – 15, 13, 4തൃശൂര്‍ റൂറല്‍ – 17, 18, 32പാലക്കാട് – 15,…

Read More

ലപാമ (കാലിഫോര്‍ണിയ): വിശ്വഹിന്ദു പരിഷത്ത് ലോസ് ആഞ്ചലസ് ചാപ്റ്റര്‍ സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങില്‍ ലപാമ പോലീസ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. വി.എച്ച്.പി.എയും എക്‌സല്‍ ഫൗണ്ടേഷനും സംയുക്തമായാണ് ഹിന്ദു ഫെസ്റ്റിവലായ രക്ഷാബന്ധന്‍ ചടങ്ങിന് നേതൃത്വം  നല്‍കിയത് . ലപാമ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷാബന്ധന്‍ ചടങ്ങിന്റെ പ്രാധാന്യം സംഘാടകര്‍ വിശദീകരിച്ചു . ഹിന്ദു സഹോദരന്മാരുടെ കൈത്തണ്ടയില്‍ പരിശുദ്ധമായ ചരട് രാഖി (Rakhi) കെട്ടി കൊടുക്കുന്നതിലൂടെ അവരുടെ ഭാവി ജീവിതത്തിന് മംഗളം നേരുന്നതിനോടൊപ്പം സഹോദരിമാരെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കുടെ ഏല്‍പ്പിക്കുകയാണ് . ഇന്ത്യയില്‍ ഈ ചടങ്ങ് ഡിഫന്‍സ് – പോലീസ് സേനകള്‍ക്കിടയിലും നടത്തപ്പെടുന്നതായി സംഘാടകര്‍ അറിയിച്ചു . രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഇവരുടെ കരങ്ങളില്‍ ഭദ്രമാണെന്ന് ഉറപ്പാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത് .  വി.എച്ച്.പി.സി ലോസ് ആഞ്ചലസ് പ്രസിഡന്റ് കേശവ് പട്ടേല്‍ പോലീസ് സേനക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുള്ള ഭജനക്ക് നേതൃത്വം നല്‍കി. സമൂഹത്തില്‍ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഈ…

Read More