- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: staradmin
ഗുരുവായൂർ: പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് നിർമ്മിച്ചത്.
മനാമ: കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ തന്നെയായിരിക്കും ബൂസ്റ്റർ ഡോസായും നൽകുക. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും കോവിഷീൽഡ് – ആസ്ട്രാസെനെക്ക രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസം കഴിഞ്ഞവരും ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് എടുക്കാനും ഓപ്ഷൻ ഉണ്ടെന്ന് ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ബഹ്‌റൈന്റെ കർശനമായ ശ്രമങ്ങൾക്കനുസരിച്ചാണ് വാക്സിനേഷൻ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പ്രസ്താവിച്ചു. ബൂസ്റ്റർ ഡോസിന് അർഹരായവർക്ക് ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയും ബി അവെയർ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനൊപ്പം അനുബന്ധ രോഗങ്ങൾ ഗുരുതരമായി മരിച്ചവരിൽ പകുതിയിലധികം പേരിലും വില്ലനായത് പ്രമേഹവും, അമിത രക്ത സമ്മർദവുമെന്ന് സർക്കാരിന്റെ കണക്കുകൾ. മലപ്പുറം ഈ കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോൾ മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്. അനുബന്ധ രോഗങ്ങളുള്ളവർ അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്ത് മൊത്തം കൊവിഡ് കാരണം മരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കൊവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരിൽ 26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു. 10 ശതമാനം ഹൃദ്രോഗികളാണ്. ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊവിഡ് ഗുരുതരമായി മരിച്ച 1000ൽ 430 പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്. 178 പേരിലാണ് ഹൃദ്രോഗം. കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലും…
പത്തനംതിട്ട: കന്നിമാസ പൂജയ്ക്കായി ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (8.9.2021 ) വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 അയ്യപ്പഭക്തർക്ക് ദർശനാനുമതി. രണ്ട് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . സെപ്റ്റംബർ 17 മുതൽ 21 വരെ ഭക്തർക്ക് പ്രവേശനം അനുവദിക്കും.
തിരുവനന്തപുരം: സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയിൽ ഡിസംബർ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയിൽ ഡിസംബർ 14,15,16 തീയതികളിൽ ജില്ലാസമ്മേളനം സംഘടിപ്പിക്കും. ജില്ലാ സമ്മേളന തീയതികൾ തിരുവനന്തപുരം – ജനുവരി 14,15,16കൊല്ലം – ഡിസംബർ 31, ജനു. 1,2പത്തനംതിട്ട – ഡിസംബർ 27,28,29ആലപ്പുഴ – ജനുവരി 28,29,30എറണാകുളം – ഡിസംബർ 14,15,16ഇടുക്കി – ജനുവരി 4,5,6കോട്ടയം – ജനുവരി 14,15,16തൃശ്ശൂർ – ജനുവരി 21,22,23മലപ്പുറം – ഡിസംബർ 27,28,29പാലക്കാട് – ഡിസംബർ 31, ജനു. 1,2കോഴിക്കോട് – ജനുവരി 10, 11,12വയനാട് – ഡിസംബർ 14,15,16കണ്ണൂർ – ഡിസംബർ 10,11,12കാസർഗോഡ് – ജനുവരി 21,22,23
കോഴിക്കോട്: എആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് – സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ വരെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളബരമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. എആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ സെപ്തംബർ 7 ന് നടത്തിയ 17,526 കോവിഡ് ടെസ്റ്റുകളിൽ 139 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. 53 പുതിയ കേസുകൾ സമ്പർക്കം മൂലവും 22 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.79% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 111 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,897 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 967 പേരാണ്. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. 966 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 60,59,567 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,52,893 പേർ ഓരോ ഡോസും 10,94,297 പേർ രണ്ട് ഡോസും 2,64,361 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
കൊച്ചി: തുടർച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ലാബ് ജില്ല ഭരണകൂടം അടപ്പിച്ചു. ജില്ല കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര അനാസ്ഥ കണ്ടെത്തിയത്. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നതുംപരിഗണനയിലാണെന്ന് ജില്ല കളക്ടർ അറിയിച്ചു.ഐസിഎ൦ആ൪ മാനദണ്ഡങ്ങൾ പാലിക്കാതെ യായിരുന്നു ലാബ് പ്രവ൪ത്തിച്ചിരുന്നതെന്നു൦ കളക്ട൪ പറഞ്ഞു. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
കോഴിക്കോട്: എതിരായ എ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ ജലീലിനെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു സലാമിന്‍റെ പ്രതികരണം. വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചാല്‍ മറുപടി പറയാം. എ ആര്‍ നഗര്‍ ബാങ്കില്‍ പ്രശ്‍നമുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പെന്നും സലാം പറഞ്ഞു. മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയുളള എ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണം ഇഡി അന്വേഷിക്കണമെന്ന ജലീലിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്…
കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ദുബായ് ആസ്ഥാനമായ സി ആന്‍ഡ് എച്ച് ഗ്ലോബലിന്റെ അനുബന്ധ കമ്പനിയായ ബ്ലൂആരോസുമായി സഹകരിച്ചാണ് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഒരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പര്‍പ്പ്ള്‍ഗ്രിഡ്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമായ ക്ലൗഡ് അധിഷ്ഠിത പര്‍പ്പ്ള്‍ക്ലൗഡ് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും. കൃത്രിമ ബുദ്ധിയിലൂടെ (എഐ) ഇടപാടുകളുടെ ഓട്ടോമേഷന്‍, വില്‍പന വര്‍ധിപ്പിക്കല്‍, ലീഡ് ജനറേഷന്‍, റിപ്പോര്‍ട്ടിങ്, ബിസിനസ് സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് പര്‍പ്പ്ള്‍ക്ലൗഡ് ലഭ്യമാക്കുന്നതെന്ന് പര്‍പ്പ്ള്‍ഗ്രിഡ്‌സ് സിഒഒ സന്തോഷ്‌കുമാര്‍ പറഞ്ഞു. പര്‍പ്പ്ള്‍ഗ്രിഡ്‌സിന്റെ വിപണന പങ്കാളിയായ ബ്ലുആരോസ് തങ്ങളുടെ സേവനങ്ങള്‍ വിപണനം ചെയ്യുകയും മേഖലയിലെ ക്ലയന്റ് റിലേഷന്റെ ചുമതല വഹിക്കുകയും ചെയ്യുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. ഏത് ബിസിനസ് മേഖലയായാലും സമൂഹ മാധ്യമങ്ങള്‍,…