- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
മനാമ: കണ്ണൂര്‍ ജില്ലയിലെ കരുത്തുറ്റ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പതിനായിര കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാ പണ്ഡിത പ്രതിഭ കൂടിയായിരുന്നു ചിത്താരി ഹംസ മുസ്‌ലിയാര്‍. പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന് ഉച്ചക്ക് 1.30ന് സൂമില്‍ നടക്കും. ബഹ്‌റൈന്‍ ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് അനുസ്മരണ പരിപാടിയില്‍ സയ്യിദ് ശാഫിഈ ബാ അലവി വളപട്ടണം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, കൈ.സി സൈനുദ്ധീന്‍ സഖാഫി, എം.സി. അബൂദുല്‍ കരീം എന്നിവര്‍ പ്രഭാഷണം നടത്തും.
മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ @ 75: വർത്തമാനവും ഭാവിയും എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ഇന്ന് വൈകുന്നേരം 4.30ന് സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യം കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. രാജ്യം നേരിടുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഗുരുതര വെല്ലുവിളികളെയും ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തെയും ബഹുസ്വരതയെയും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ കുറിച്ചും സംഗമം ചർച്ച ചെയ്യും. മാധ്യമപ്രവർത്തകനായ ഗോപിനാഥ് ഹരിത, വെൽഫെയർ കേരള കുവൈത്ത് അധ്യക്ഷൻ അൻവർ സഈദ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ എന്നിവരെ കൂടാതെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യകതിത്വങ്ങളും സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കും എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് നൽകിയ പ്രസ്താവനയിൽ അറിയിച്ചു. Program Link:ഇന്ത്യ @75: വർത്തമാനവും ഭാവിയും. SWA സാംസ്കാരിക സംഗമം.Time: Sep 10, 2021 4:30 PM…
മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയിൽ വച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. റിഫ മേഖല കമ്മറ്റിക്ക് കീഴിലെ ഈസ്റ്റ് റിഫ , വെസ്റ്റ് റിഫ , ഹാജിയത്ത് , സനദ് , അസ്‌കർ , ഹമദ് ടൗൺ യൂണിറ്റ് കമ്മറ്റികളിലെ പ്രതിഭ വളണ്ടിയർമാർ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് വിജയിപ്പിച്ച മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ റിഫ മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറയും പ്രസിഡണ്ട് ഷീബ രാജീവനും പ്രതിഭ ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂരും അറിയിച്ചു.
പട്ടികജാതി(SC) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ്, പോളിടെക്‌നിക് പഠനം
തിരുവനന്തപുരം: പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനവും 3 വർഷത്തെ ഡിപ്ലോമ പോളിടെക്‌നിക് പഠനവും സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് & പോളിടെക്‌നിക് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകളിൽ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.OBC ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾക്ക് മൈനോറിറ്റി സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്‍സ് എന്നി വിഷയങ്ങളിൽ 50%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. പോളിടെക്‌നിക് കോഴ്സുകൾക്ക് വിദ്യാഭാസ യോഗ്യത SSLC വിജയിച്ചിരിക്കണം .അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് & പോളിടെക്‌നിക് കോഴ്സ്കൾ ▶ Mechanical Engineering.▶ Civil Engineering.▶ Electrical and Electronics Engineering.▶ Electronics and Communication Engineering.▶ Computer Science Engineering.▶ Information Technology Engineering. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക,…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ ഐസൊലേഷനിലുള്ള 68 പേര്‍ നെഗറ്റീവായി. നിപ ആദ്യം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണാണ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവന്‍ വാര്‍ഡിലെയും വീടുകളില്‍ സര്‍വേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല. പനി ലക്ഷണങ്ങളോടെ 89 പേരെ കണ്ടെത്തി. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ രണ്ടു മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
ന്യൂ ഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു. സഹമന്ത്രിമാരായ അന്നപൂർണ ദേവി, സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ സ്ഥാപനങ്ങളെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാൻ പറഞ്ഞു. അതത് വിഭാഗങ്ങളിൽ റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ തുടർച്ചയായ ആറാമത്തെ പതിപ്പാണിത്. 2016 ൽ റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോൾ, യൂണിവേഴ്സിറ്റി വിഭാഗത്തിനും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി എന്നീ മൂന്ന് വിഷയ മേഖലയിലെ സ്ഥാപനങ്ങൾക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്. ആറ് വർഷത്തിനിടയിൽ, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ 36 പരാതികള്‍ ലഭിച്ചു. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിച്ചത്. പരാതികളിന്‍മേല്‍ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ജില്ലകളിലെ പരാതികള്‍ അടുത്ത ദിവസങ്ങളില്‍ പരിഗണിക്കും. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കാൻ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കും: മന്ത്രി ഡോ ആർ ബിന്ദു
തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിന് അനുഗുണമായി ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്ക്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ത്രീസൗഹൃദപരവും ഭിന്നശേഷിസൗഹൃദപരവുമായി എല്ലാ കാമ്പസുകളെയും മാറ്റും. ആറ്റിങ്ങൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാല് ബ്ളോക്കുകളും സൗരോർജ്ജ പ്ലാന്റും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ കൃഷ്ണമേനോൻ സ്‌മാരക വനിതാകോളേജിലെ ഇൻഡോർസ്‌റ്റേഡിയം ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം ഓൺലൈനായി നിർവഹിച്ചു. വിവരവിസ്ഫോടനത്തിന്റെ യുഗത്തെക്കുറിച്ച് സ്വപ്‌നംകാണാൻ പോലും കഴിയാതിരുന്ന കാലത്തേതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും. പരീക്ഷാസമ്പ്രദായങ്ങളും ബോധനരീതികളും എല്ലാം അങ്ങനെയാണ്. ഇവയുടെ അലകും പിടിയും മാറും വിധത്തിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ തുടക്കമായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കാമ്പസുകളും തയാറെടുക്കണം. ഡിജിറ്റലായും നേരിട്ടുമുള്ള പഠനരീതികൾ സമന്വയിക്കുന്ന ബ്ലെൻഡഡ് രീതിയിലേക്ക് കലാലയങ്ങൾ മാറാൻ പോവുകയാണ്. എല്ലാ കലാലയങ്ങളിലും ഓൺലൈൻ പഠനസമ്പ്രദായംകൂടി ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കലാലയങ്ങൾ അതിനു സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഡിജിറ്റൽ സംവിധാനത്തോടെയുള്ള…
ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ വിൽക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകർഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന ആദ്യ കിടാരി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാർക്കാണു വലിയതുറയിൽ ആരംഭിക്കുന്നത്. 50 കിടാരികളെ വളർത്താൻ ശേഷിയുള്ള പാർക്കാണ് ഫാമിൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷീരമേഖല ശക്തിപ്പെടുത്താനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണു കിടാരി പാർക്ക്. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആവശ്യമായ പശുക്കളെ സർക്കാർ ചെലവിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണു പദ്ധതിവഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. അന്യം നിന്നുപോകുന്ന നാടൻ ഇനങ്ങളെയും അധികം പാൽതരുന്ന പുതിയ ഇനം പശുക്കളെയും ചേർത്ത് കൂടുതൽ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനങ്ങളെ കേരളത്തിൽത്തന്നെ വികസിപ്പിച്ചെടുത്ത് കർഷകർക്ക് വിതരണം…
പരസ്പര പൂരകമോ പരസ്പര വിരുദ്ധമോ ആയ ചില പ്രസ്താവനകൾ നാം നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കേട്ടിരിക്കാനിടയുണ്ട് .അതിൽ തീരെ അപ്രധാനമല്ലാത്ത ഒന്ന് താഴെ കുറിക്കുന്നു .ചില സമയങ്ങളിലെങ്കിലും ചില മുതിർന്നവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് “എനിക്ക് പ്രായം ഏറെയായെങ്കിലും മനസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു”,എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നത് കേട്ടിരിക്കാൻ സാധ്യതയില്ല “ഞാൻ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാർധിക്യം ബാധിച്ചിരിക്കുകയാണെന്ന് ” യുവ തലമുറക്കുവേണ്ടി , മക്കൾക്കുവേണ്ടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് മാതാപിതാക്കൾ അവകാശപെടുമെങ്കിലും പ്രായമുള്ളവർക്കുവേണ്ടി ,മാതാപിതാക്കൾക്കു വേണ്ടിയാണ് യുവതലമുറ അല്ലെങ്കിൽ മക്കൾ ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് കേൾക്കാൻ എന്നെങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? മനുഷ്യ മനസ്സും ,ശാസ്ത്രവും ഒരുപോലെ പുരോഗതിയുടെ പാതയിലൂടെ അതിശീഘ്രം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു . ഈ കാലഘട്ടത്തിൽ ആരെങ്കിലും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നു എന്ന് പറയുന്നതിൻറെ നിരർത്ഥകത മനസ്സിലാക്കുമ്പോൾ അവർക്ക് മൂഢന്മാരെന്നല്ലാതെ മറ്റെന്തു വിശേഷണമാണ് കൊടുക്കുവാൻ കഴിയുക ?ഭാവി തലമുറക്കുവേണ്ടി , നാളേക്കുവേണ്ടിയാണ്…