Author: staradmin

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം. സമൂഹത്തെ വർഗീയമായി ചേരിതിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി പറഞ്ഞു. വർഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോഴും തർക്കങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താഴേത്തട്ടിൽ കുറേ ആളുകളെ നിയമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്. ഉൾപാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടി എങ്ങനെ മുന്നോട്ട് പോകും? ദേശീയ തലത്തിൽ സെമി കേഡർ സംവിധാനമില്ല. പിന്നെങ്ങിനെയാണ് കേരളത്തിൽ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. സെപ്തംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങും. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിക്ക് കുറച്ചുകൂടി യുവത്വം ഉണ്ടാകണം.…

Read More

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബിഷപ്പിനെതിരെ യു. ഡി. എഫ്, സി.പി.എം നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും , പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐ. എസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു . നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ മാത്രമാണ് ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ട്. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ആധികാരികമായി തന്നെ പറയുകയായിരുന്നു ബിഷപ്പ്. സമുദായ ത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ…

Read More

കോഴിക്കോട്:  എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീൽ എംഎൽഎ. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരൻറയും ബാധ്യതയാണെന്നും അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും പരിഹസിച്ചുമാണ് ജലീലിന്റെ പുതിയ കുറിപ്പും. “എആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണ് പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നൽകുന്നത്. വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്” എന്നിങ്ങനെ കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. നേരത്തെ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണ പരാമർശത്തിൽ പിണറായി വിജയൻ കെടി ജലീലിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീൽ അവകാശവാദം ഉന്നയിക്കുന്നത്.

Read More

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിന് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആദരം. യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങ് പൊതുവിദ്യാഭ്യാസ -തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ പരമാവധി സഹായിക്കുന്ന മികച്ച അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വര്‍ദ്ധിച്ച വനിതാപ്രാതിനിധ്യം എന്നിവയെല്ലാം യൂണിവേഴ്സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയതെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ത്തുതോല്പിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ ഇതുവരെയെത്തി നില്‍ക്കുന്നു. കലാലയത്തിന്റെ അഭിവൃദ്ധിയില്‍ വിദ്യാര്‍ത്ഥികളും…

Read More

ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. വ്യാഴാഴ്ച രാത്രി ഡൽഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണം പോലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി ഡൽഹി പോലീസ് പറഞ്ഞു. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചിരുന്നു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ഡൽഹി വിമാനത്താവളത്തിൽ ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ അവഗണനാപരമായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശമ്പളപരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികഞ്ഞ 11.09.2021 നു കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഇ-പ്രൊട്ടസ്റ്റ് ദിനമായി ആചരിച്ചു. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഇ-പ്രൊട്ടസ്റ്റായി നടത്തിയത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക,…

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 10 ന് നടത്തിയ 17,727 കോവിഡ് ടെസ്റ്റുകളിൽ 88 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസി തൊഴിലാളികളാണ്. 27 പുതിയ കേസുകൾ സമ്പർക്കം മൂലവും 19 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.50% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 88 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,71,215 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 939 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 937 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 61,14,627 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,55,065 പേർ ഓരോ ഡോസും 10,96,079 പേർ രണ്ട് ഡോസും 2,66,527 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) വിവിധ ആശുപത്രികളുമായും മെഡിക്കല്‍ സെന്ററുകളുമായും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മിഡില്‍ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു. എല്‍എംആര്‍എ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഗ്രീവന്‍സ് ഡയറക്ടര്‍ ഷെറീന്‍ ഖാലിദ് അല്‍ സാഥി, വി കെ എല്‍ ഹോള്‍ഡിംഗ്‌സ് & അല്‍ നാമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍, വികെഎല്‍ ഹോള്‍ഡിംഗ്‌സ് & അല്‍ നാമല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജീബെന്‍ വര്‍ഗീസ്, ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വി.കെ.തോമസ്, ഉപദേഷ്ടാവ് അരുള്‍ദാസ് തോമസ്, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, ജോയിന്റ് ട്രഷറര്‍ രാകേഷ് ശര്‍മ്മ, മെഗാ മെഡിക്കല്‍ ക്യാമ്പ്…

Read More

വടകര: മയ്യഴിയുടെ കഥാകാരൻ പിറന്നാൾ സന്തോഷം പങ്കിടാൻ എത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ. സൊസൈറ്റിയുടെ ക്യാന്റീനിൽ മറ്റുള്ളവർക്കൊപ്പം പിറന്നാൾസദ്യ കഴിച്ച എം. മുകുന്ദനും പത്നി ശ്രീജ മുകുന്ദനും പിന്നീട് ചെയർമാന്റെ ഓഫീസിലെത്തി പിറന്നാൾക്കേക്കു മുറിച്ചു. പത്നി കൊടുത്ത കേക്കു നുണഞ്ഞ കഥാകാരൻതന്നെ മറ്റുള്ളവർക്ക് കേക്കു പങ്കുവച്ചു. മുകുന്ദന്റെ 79–ാം പിറന്നാളായിരുന്നു. ഉച്ചയോടെ സൊസൈറ്റിയിൽ എത്തിയ മുകുന്ദനെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പൊന്നാട അണിയിച്ചു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രഡിഷൻ പരിപാടിയിലെ സവിശേഷമായ സമ്മാനപ്പെട്ടി പിറന്നാൾ ഉപഹാരമായി ചെയർമാൻ സമ്മാനിച്ചു. പെട്ടി തുറന്ന് അതിലെ കൈത്തറിവസ്ത്രങ്ങളും മറ്റും പരിശോധിച്ച മുകുന്ദൻ കേരളീയകലാകാരരുടെ കരവിരുതിനെ അഭിനന്ദിച്ചു. കണ്ണൂർ സർവ്വകലാശാലാ മുൻ രജിസ്റ്റ്രാർ ഡോ: കെ.എച്ഛ്. സുബ്രമണ്യനും ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി പി.വി. കുമാരൻ മാസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ മുൻകൈയിൽ തുടങ്ങാൻ ആലോചിക്കുന്ന വാഗ്ഭടാനന്ദ ചെയറിനെപ്പറ്റിയുള്ള ആലോചനകൾക്കായി രാവിലെയും മുകുന്ദൻ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം…

Read More