Author: staradmin

മിഷിഗണ്‍: വാക്‌സീന്‍ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കള്‍ അനാഥരാക്കിയത് 23 മുതല്‍ 15 വയസ്സുവരെയുള്ള ഏഴു കുട്ടികളെ. സെപ്തംബര്‍ 9 വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാര്‍ലിറ്റ് ഗ്രീനും കോവിഡ് ബാധിച്ചു മരിച്ചതായി അറിയിച്ചത്.  ഫ്‌ലോറിഡാ ആശുപത്രിയില്‍ കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാര്‍ലിറ്റ് തിങ്കളാഴ്ചയും ഭര്‍ത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് അന്തരിച്ചത്.കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയില്‍ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു ട്രോയിയുടെ സഹോദരി ടിക്കി ഗ്രീന്‍ പറഞ്ഞു. 14 വയസ്സു മുതല്‍ അടുത്തറിയമായിരുന്ന ഇവര്‍ 22 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടയില്‍ വിവാഹ വാര്‍ഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു. കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്‌സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യര്‍ഥിച്ചിരുന്നത്. വാക്‌സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങാണ് വാക്‌സിനേറ്റ് ചെയ്യാതെ മരിക്കുന്നവരുടെ എണ്ണം. മാതാപിതാക്കള്‍ കോവിഡ് വാക്‌സീന്‍…

Read More

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (KAPC) കോഴിക്കോട് ബ്രാഞ്ചുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.കോവിഡ് മുക്തമായതിനു ശേഷവും വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ മിക്കവരിലും കണ്ടുവരുന്നുണ്ട്. ലോങ്ങ് കോവിഡ് രോഗ ലക്ഷണങ്ങളായ ശാരീരികക്ഷമതക്കുറവ്, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ്, ബാലൻസ് നഷ്ടപ്പെടൽ, ദൈനംദിന ജോലികളിൽ ഏർപ്പെടുന്നതിനുള്ള പ്രയാസം തുടങ്ങിയവയുടെ ചികിത്സയിൽ ഫിസിയോതെറാപ്പിയുടെ ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ്. സെപ്തംബര്‍ 12 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പങ്കെടുക്കാം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 9061443355

Read More

ചിക്കാഗോ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈൻ സെപ്റ്റംബർ14 ചൊവാഴ്ച  സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ(ചിക്കാഗോ ) വചന ശുശ്രുഷ നിർവഹിക്കുന്ന പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ പാസ്റ്റർ സ്റ്റീഫൻസൺ ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്ററുമാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്. വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.സെപ്റ്റ് :14 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന സ്‌റ്റീഫൻസണിന്റെ    പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍…

Read More

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോത ശ്രീ കരുണാകര ഗുരുവിന്റെ 95-ാം ജന്മദിന ആഘോഷങ്ങളുടെ ആരംഭം കുറിച്ചു. ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ധ്വജം ഉയർത്തി. സന്യാസി-സന്യാസിനിമാർ ചടങ്ങിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം…

Read More

ന്യൂയോർക്ക്: ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ  വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി മീനാക്ഷി ലേഖിക്ക്  നൽകിയ  വിരുന്നിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഫോമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.  വിരുന്നിൽ യു.എസ്  കോൺസുലർ ജനറൽ രൺധീർ ജയ്‌സ്വാൾ, ഡെപ്യൂട്ടി കോൺസുലാർ ജനറൽ ഡോക്ടർ വരുൺ ജെഫ് , കമ്മ്യൂണിറ്റി അഫയേഴ്‌സ് വിഭാഗം തലവൻ ശ്രീ എ .കെ വിജയകൃഷ്ണൻ, കോൺസുലേറ്റിലെ  മറ്റ് ഉദ്യോഗസ്ഥർ  വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനാ നേതാക്കളും പങ്കെടുത്തു. അമേരിക്കയിലെ പ്രവാസികൾ ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ അമ്പാസഡർമാരായി പ്രവർത്തിക്കാനും തയ്യാറാകുന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നതാണെന്ന് മന്ത്രി ശ്രീമതി മീനാക്ഷി ലേഖി പറഞ്ഞു. ഇന്ത്യ 75 ആം സ്വാന്ത്രന്ത്ര്യദിനം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഭാരതീയ പ്രവാസികളെയും, സംഘടനാ നേതാക്കാളെ കാണാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയായ ശ്രീ വി. മുരളീധരനിൽ നിന്ന് ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ മലയാളികളോട് അതിന് പ്രത്യേക നന്ദിയുണ്ടെന്നും സ്വാകാര്യ സംഭാഷണത്തിൽ മന്ത്രി ഫോമാ പ്രസിഡന്റ് അനിയൻ…

Read More

മനാമ: ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാർഡിനായുള്ള സൃഷ്ടികൾ അയക്കുവാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15ന് അവസാനിക്കുമെന്ന് സംഘാടകർ   അറിയിച്ചു. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളിൽ നിന്നും ലഭിക്കുന്നത്.നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് അവാർഡ് പ്രഖ്യാപിക്കുക. ഇരുപത്തിയയ്യായിരം രൂപയുടെ രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2019 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് PDF ഫോർമാറ്റിൽ ആണ് അയക്കേണ്ടത്. നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്നും ഭാരവാഹികൾ…

Read More

തിരുവനന്തപുരം: കോവിഡ്‌ മഹാമാരി മൂലം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക്‌ അതാത് രാജ്യങ്ങളിൽ തിരിച്ചെത്തി തൊഴിൽ തുടരുവാനുള്ള സാഹചര്യം ഒരുക്കുന്നത് സർക്കാരിൻ്റെ പ്രഥമപരിഗണനയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അതാത്‌ രാജ്യങ്ങളിലെ എംബസികളും, ഹൈക്കമ്മീഷനുകളും ഇതിനായുള്ള ഏകോപനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്‌ എന്ന് മന്ത്രി അറിയിച്ചു. നാലാമത്‌ പി.ഒ.ഇ (പ്രൊട്ടക്ടർ ഓഫ്‌ ഇമിഗ്രന്റ്സ്‌) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യസഹമന്ത്രി. മാനവ വിഭവശേഷി വിനിയോഗത്തിനും, പരസ്പര സഹകരണത്തിനും ലോകരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. പ്രവാസികൾക്ക്‌ തൊഴിൽ സാധ്യത വർധിപ്പിക്കാനുള്ള ധാരണകൾക്കായി മറ്റ്‌ രാജ്യങ്ങളുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.ഉയർന്ന നൈപുണ്യം ആവശ്യമുള്ള 14 മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക്‌ ജപ്പാനിൽ ജോലി ചെയ്യാനുള്ള ഉഭയകഷി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരസ്പര സഹകരണത്തിനുള്ള ധാരണ പത്രങ്ങൾ ബ്രിട്ടനുമായും, കുവെയ്റ്റുമായും, പോർച്ചുഗലുമായും ഒപ്പിട്ടു. കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ, പ്രവാസികളുടെ മടക്കത്തിനും, കാര്യക്ഷമമായ പുനർവിന്യാസത്തിനും ക്രിയാത്മക നടപടികൾ ആവശ്യമുണ്ട്‌. ഇതിനായി അതത്‌ രാജ്യങ്ങളിൽ ബന്ധപ്പെട്ട എംബസികൾ കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

Read More

ഗുജറാത്ത്: മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വിജയ് രൂപാണി ഗവർണറെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് രാജി സമർപ്പിച്ചു. തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് രൂപാണി ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോർദൻ സദഫിയ എന്നിവരുടെ പേരുകൾ വിജയ് രൂപാനിയുടെ പിൻഗാമിയായി പരിഗണിക്കുന്നതായി ബിജെപി വൃത്തങ്ങൾ പറയുന്നു.

Read More

ദുബൈ: ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ കുടിയേറ്റ വകുപ്പും വ്യക്തമാക്കി. ഐസിഎ വെബ്‌സൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യുഎഇയില്‍ എത്തി നാലാം ദിനവും 6-ാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റീനില്ല. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി 14 രാജ്യങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

Read More