Author: staradmin

കോട്ടയം: കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതം കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഇടയ്ക്കാട്ട്, കടുത്തുരുത്തി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കര്‍ഷകര്‍ക്കാണ് ഹരിതം പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Read More

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള മൂന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതികളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കൂട്ടിയുള്ള വ്യക്തമായ ആസൂത്രണവും തയ്യാറെടുപ്പുകളും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. എൺപതോളം തൊഴിലാളികൾക്കായി ജുഫൈറിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ ആണ് ഇന്നത്തെ വിതരണം നടന്നത്. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് പത്താം ആഴ്ച പിന്നിടുന്നു . ഇന്ന് അവർ എല്ലാ തൊഴിലാളികൾക്കും ബിരിയാണി സ്റ്റീൽ കാരിയറോടെ വിതരണം നടത്തി . കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും, ടൂത്‌ പേസ്റ്റും, ബ്രുഷും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം രാജാജി നഗറിലെ പരിമിത ജീവിത സാഹചര്യങ്ങൾക്കുള്ളിൽ നിന്ന് പഠിച്ച് ഡോക്ടറായ സുരഭിയെ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ബി.ഡി.എസ് പാസ്സായ സുരഭിയുടെ ജീവിതം എല്ലാ കുട്ടികൾക്കും പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. രാജാജി നഗറിൽ നിന്ന് അധ്യാപികമാരായി സർക്കാർ സർവ്വീസിൽ പ്രവേശിച്ച സഹോദരിമാർ എസ്. എസ് മഞ്ജുഷ, എസ്. എസ് കൃഷ്ണ കുമാരി എന്നിവരെയും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ്, മണ്ഡലം പ്രസിഡൻ്റ് ഹരികൃഷ്ണൻ, മണ്ഡലം സെക്രട്ടറി സുരേഷ് ,ഏരിയാ ജനറൽ സെക്രട്ടറി ഉദയകുമാർ, എസ്. സി മോർച്ചാ ജില്ലാ ജന: സെക്രട്ടറി രാജാജി നഗർ മനു തുടങ്ങിയവരും ഒപ്പുമുണ്ടായിരുന്നു.

Read More

ടെക്‌സസ് :  ഹൂസ്റ്റണ്‍ ഡേ കെയറില്‍ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറില്‍ കയറ്റിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം, കാറില്‍ രണ്ടു കാര്‍ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകില്‍ ഇരുത്തി. രാവിലെ 8.30ന് വീട്ടില്‍ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറില്‍ 2 കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുവെന്നാണ് പറയുന്നത്.  കാറുമായി തിരികെ വീട്ടില്‍ എത്തി  നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവര്‍ കാറുമായി ഡേ കെയറില്‍ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയര്‍ അധികൃതര്‍ മാതാവിനടുക്കല്‍ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറില്‍ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകില്‍ നോക്കിയപ്പോള്‍ കാറിനുള്ളിലെ കാര്‍പറ്റില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു കിടക്കുകയായിരുന്നു.  പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാല്‍ രാവിലെ മുതല്‍ കാര്‍ വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്തതിനാല്‍ കാറിനകത്തെ താപനില 128 ഡിഗ്രി വരെ ഉയര്‍ന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി…

Read More

പോത്തന്‍കോട് : മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസുയര്‍ത്തുന്നതരത്തില്‍ ജാതിയ്ക്കും മതത്തിനും അതീതമായ ആത്മീയ വീക്ഷണമാണ് ശ്രീകരുണാകരഗുരു അവതരിപ്പിച്ചതെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. ഇന്ത്യന്‍ ആത്മീയതയുടെ അന്തസത്തയായ സനാതനമൂല്യത്തിലധിഷ്ടിതമായ മാനവികവീക്ഷണവും സാംസ്ക്കാരിക സമന്വയവും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും എല്ലാം കൂട്ടിയിണക്കികൊണ്ടുള്ള തത്വസംഹിതയാണ് ഗുരു മുന്നോട്ടുവച്ചത്. ഇതിലൂടെ ലോകനന്മക്കുതകുന്ന ഒരു മികച്ചപരമ്പരയെത്തന്നെയാണ് കരുണാകരഗുരു വാര്‍ത്തെടുത്തതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടു ആഘോഷങ്ങളില്ലാതെയാണ് ചടങ്ങു നടന്നത്. രാവിലെ 11ന് ആശ്രമത്തിലെത്തിയ ഗവര്‍ണ്ണറെ ആശ്രമ കവാടത്തില്‍വച്ചു ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു ആശ്രമത്തിനകത്തു ആരാധനയില്‍ പങ്കുകൊണ്ടു. താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം ന‌ടത്തിയശേഷമാണ് സഹകരണമന്ദിരത്തിലെ ഉദ്ഘാടന വേദിയിലെത്തിയത്. തുടര്‍ന്നു ഗുരുവിന്റെ 95-ാമത് ജന്മദിനഘോഷങ്ങള്‍ക്ക് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിതെളിച്ചു. മന്ത്രി ജി.ആര്‍.അനില്‍ അദ്ധ്യക്ഷനായിരുന്നു. ആശ്രമം ജനറല്‍…

Read More

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് കേരള ടൂറിസം പുറത്തിറക്കി. കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് ആപ്പ് പുറത്തിറക്കിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആപ്പ് പുറത്തിറക്കിയത്. ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിന്‍റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആകര്‍ഷകമായ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ആഗോള തലത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ആപ്പിന്‍റെ സമാരംഭം വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.…

Read More

ഡാളസ്: അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റഇ ഓണ്‍കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.പിള്ളയെ ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസെര്‍ച്ച് സംഘടനയുടെ (I.N.C.T.R.USA) പ്രസിഡന്റ് കൂടിയാണ് ഡോ.എം.വി.പിള്ള. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചതായി ഡോ.പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടന കാന്‍സര്‍ കെയര്‍ കണ്‍സള്‍റ്റന്റായി തുടരണമെന്ന അഭ്യര്‍ത്ഥന സ്വീകരിക്കുകയായിരുന്നുവെന്ന് ഡോ.പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായി ഈ നിയമനത്തെ കാണുന്നതായി പിള്ള പറഞ്ഞു. നമ്മുടെ രാജ്യത്തിനും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ആദ്യ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നായ റീജിയണ്‍ കാന്‍സര്‍ സെന്റര്‍(കേരള) ഗവേണിംഗ് കൗണ്‍സില്‍ അംഗത്വവും ഇതൊടൊപ്പം ഡോ.പിള്ളയെ തേടിയെത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ ഇന്ന് ലഭിക്കുന്ന ഏറ്റവും ആധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഡോ.പിള്ള പറഞ്ഞു.…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ  ഭാഗമായുള്ള ഈ വർഷത്തെ നാലാമത്തെ ഓണാഘോഷം സൽമാനിയ ഏരിയയിൽ നടന്നു. കെ.പി.എ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.  ഏരിയ പ്രെസിഡന്റ്റ്  പ്രശാന്ത് പ്രബുദ്ധന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ രഞ്ജിത് ആർ പിള്ള, ഏരിയ വൈസ്. പ്രസിഡന്റ് ബിജു ആർ പിള്ള എന്നിവർ ആശംസകളും അറിയിച്ചു. കെ.പി. എ വനിതാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കു ആദരവായി കോ-ഓർഡിനേറ്റർ മനോജ് ജമാൽ മൊമെന്റോ സ്വീകരിച്ചു.   യോഗത്തിനു ഏരിയ ജോ. സെക്രട്ടറി വിഷ്ണു വേണുഗോപാൽ സ്വാഗതവും,  ഏരിയ ട്രെഷറർ റെജിമോൻ ബേബിക്കുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്…

Read More

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിലും, പ്രളയത്തിലും പെട്ട് ജീവൻ പൊലിഞ്ഞവർക്ക് ഫോമാ നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഐഡ ചുഴലിക്കാറ്റിൽ ന്യുയോർക്ക്, ന്യുജേഴ്‌സി,  പെൻസിൽവാനിയ, കണക്റ്റികട്ട് സംസ്ഥാനങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്‍ടപ്പെടുകയും, വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പ്രളയത്തിൽ നാശങ്ങൾ സംഭവിച്ച വീടുകളുടെ പുനർനിർമ്മാണ പ്രക്രിയയിൽ ഫോമായുടെ സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രസിഡന്റ് അനിയൻ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ നാഷണൽ കമ്മിറ്റി യോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ഫോമാ ട്രഷറർ തോമസ് ടി ഉമ്മൻ പിന്താങ്ങി. റിപ്പോർട്ട്: സലിം ആയിഷ

Read More