Author: staradmin

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 11 ന് നടത്തിയ 18,694 കോവിഡ് ടെസ്റ്റുകളിൽ 80 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 33 പേർ പ്രവാസി തൊഴിലാളികളാണ്. 37 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 87 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,71,302 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 932 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 930 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 61,33,321 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,55,692 പേർ ഓരോ ഡോസും 10,96,582 പേർ രണ്ട് ഡോസും 2,66,863 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്. ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ ജലീൽ. മുസ്ലീം ലീഗ് നേതൃത്വത്തെയും എംഎസ്എഫ് നേതൃത്വത്തെയും വിമർശിച്ചുകൊണ്ടാണ് മിനാ ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഹരിതയുടെ നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും. അതിക്ഷേപമാണ് നടന്നതെന്നും അവർ അടിവരയിടുന്നു. ഹരിതയ്ക്ക് അകത്തുള്ള ഒരു നേതാവിന്റെ ഭർത്താവാണ് അതിക്ഷേപം നടത്തിയത് എന്നിട്ടും നേതാവ് പ്രതികരിച്ചില്ല. ലൈംഗിക തൊഴിലാളികൾ എന്ന് പോലും അതിക്ഷേപിച്ചുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. പോസ്റ്റിന് താഴെയുള്ള കമന്റുകളെല്ലാം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്ത് യോഗ്യതയാണ് ഇത്തരമൊരു സ്ഥാനത്തിരിക്കാനെന്നും മുന്നേ പുറത്തേക്കേണ്ടതായിരുന്നുവെന്നുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആളെന്നും ഇവരെ ചിലർ വിളിക്കുന്നു. മുസ്ലീം ലീഗ് ചേരിതിരിവ് കൃത്യമായി പ്രകടമാകുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഉള്ളതെല്ലാം. അതേസമയം പുറത്താക്കപ്പെട്ട ഹരിതാ നേതാക്കളെല്ലാം ക്ലബ് ഹൌസിൽ ഇന്നലെ ഒത്തുകൂടുകയും പൊതു ചർച്ച നടത്തുകയും…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. അതേ സമയം ആത്മഹത്യ, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍ ഇത് പരിശോധിക്കാനായയി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലഖൂകരിക്കണമെന്ന സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആറും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശമ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

Read More

തിരുവനന്തപുരം: സിപിഎം മാതൃകയിൽ കോൺഗ്രസിലും റിപ്പോർട്ടിങ് ശൈലി വരുന്നു. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഡിസിസികളുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ചു തുടങ്ങി. ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമാണ് റിപ്പോർട്ടിങ് നടത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗത്തിൽ സുധാകരൻ തന്നെ ക്യാംപിലെ തീരുമാനങ്ങൾ വിശദീകരിച്ചു. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഇതു തുടരും. തീരുമാനങ്ങൾ കീഴ്കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ഡിസിസിയിൽ 55 അംഗ ടീം രൂപീകരിച്ചു. ജനപ്രതിനിധികളും മുതിർന്ന നേതാക്കളും ഒക്കെ ഉൾപ്പെടുന്നതാണ് ടീം. റിപ്പോർട്ടിങ് എങ്ങനെ വേണമെന്നു നിശ്ചയിക്കാൻ 19ന് ഇവർക്കായി ഏകദിന ക്യാംപ് നടത്തുന്നുണ്ട്. കെ.സുധാകരന്റെ ആശയമായി ഏറ്റവും താഴെത്തട്ടിൽ രൂപികരിക്കുന്ന അയൽക്കൂട്ട കമ്മിറ്റികളുടെ രൂപീകരണത്തിനും ഈ ടീം മേൽനോട്ടം വഹിക്കും. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ രേഖയായി തന്നെ കീഴ്ക്കമ്മിറ്റികളിലേക്ക് എത്തിക്കുകയും ചെയ്യും. ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയമാണ് ഭാരവാഹികൾക്കു…

Read More

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും യോഗത്തിൽ പരാമർശമുണ്ടായി. പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.

Read More

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു. ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നി​ഗമനം. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.

Read More

മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ അഗ്നിശമന സേന. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹോട്ടലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നും അഗ്നിശമന സേന വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഹോട്ടല്‍ ഉള്‍പ്പെടുന്നത് ഫയര്‍ എന്‍ഒസി വേണ്ട കെട്ടിടങ്ങളുടെ ഗണത്തില്‍ ആണ്, എന്നാല്‍ ഈ ഹോട്ടലിന് അഗ്നിശമന സേന എന്‍ ഒ സി നല്‍കിയിട്ടില്ല. കെട്ടിടത്തിന് മുകളില്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള സിമിന്‍റില്‍ വാര്‍ത്ത ജലസംഭരണി വേണം, എന്നാല്‍ ഹോട്ടലിലുണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

പോത്തൻകോട്: അയിരൂപ്പാറ പാറവിളാകം സൂര്യാഭവനിൽ സൂരജ് എസ്സിന്റെ ഭാര്യ മിഥുന (22) ആണ് മരിച്ചത്.പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. മിഥുനയുടെ ഭർത്താവ് സൂരജ് കുറച്ചു ദിവസം മുൻപ് ബൈപാസിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. സെപ്റ്റംബർ 5ന് ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്‌സിങ് വിദ്യാർഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിങ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കിൽ ഇടിക്കുകയും കാർ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു. അപകടത്തിനിടയാക്കിയ കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്നു പേരെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏല്പിച്ചത്. കാറിൽ നിന്ന് മദ്യക്കുപ്പിയും നാട്ടുകാർ കണ്ടെത്തിയിരുന്നു.…

Read More

കോഴിക്കോട്: ഹരിതയ്ക്കെതിരെ വീണ്ടും രൂക്ഷ വിമ‍ർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതിവരാന്തയിൽ തീരാത്ത പ്രശ്നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു. അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു. നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങളും രംഗത്തെത്തി. നവാസിന്‍റെ ചിരിക്കുന്ന ചിത്രമാണ് മുഈന്‍ അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്നത്. പരാതിക്കിടയാക്കിയ യോഗത്തിന്‍റെ മിനുട്സ് ഉടൻ ഹാജരാക്കേണ്ടതില്ലെന്നാണ് എംഎസ്‍എഫ് നേതാക്കളുടെ തീരുമാനം. വാക്കേറ്റത്തിൽ കലാശിച്ച യോഗം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ നിർദ്ദേശത്തോടെ നിർത്തിവയ്ക്കുന്നു എന്നാണ്…

Read More

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Read More