- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. ഇവർക്കായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച വീഴ്ചക്കെതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതിനെ കുറിച്ചും വിശദീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് ബന്ധുക്കളെ അറിയിച്ചത്. മ്യ തദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയിൽ ആണെന്ന് മനസിലാക്കിയത്.
മതത്തെ മറയാക്കി സാമൂഹിക മണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല: ഐ സി എഫ്
മനാമ: കേരളത്തിൽ വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനും സംഘർഷത്തിന്റെ വിത്തുപാകി കുഴപ്പം ഉണ്ടാക്കാനും നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതീവ ഗൗരവകരമാണെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് അടിക്കടി ചില കേന്ദ്രങ്ങളിൽ നിന്ന് വിദ്വെഷ പ്രചാരണങ്ങൾ ഉണ്ടാകുന്നതും അവ സമൂഹത്തിൽ രൂപപ്പെടുത്തുന്ന അസ്വസ്ഥതകളും ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുക. കേരളത്തിന്റെ സവിശേഷമായ സമുദായ മൈത്രി നിലനില്‍ക്കുന്നതിന് എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭരണകൂടവും സാംസ്‌കാരിക നായകരും ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ഒന്നിക്കണം. ഡിജിറ്റൽ മാധ്യമങ്ങൾ സമൂഹത്തിൽ നേടിയ മേൽക്കൈ ഈ തരത്തിലുള്ള അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിളനിലമായി പ്രവർത്തിക്കുകയാണ്. മതത്തെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല. സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയുന്ന എല്ലാ നീക്കങ്ങൾക്കെതിരെയും ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കേരളത്തില്‍ ഭീതിദമായ രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയ തിരുത്തുകയാണ്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സിപിഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, വിമര്‍ശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്. വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത…
ന്യൂയോർക്ക്: അമേരിക്കൻ ജനതയെ നടുക്കിയ സെപ്റ്റംബർ 11 – ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ വിമർശിച്ച് ട്രംപ്. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ബറാക് ഒബാമയും പ്രസിഡന്റ് ജോ ബൈഡനും ന്യൂയോർക്ക് മൻഹാട്ടണിൽ ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രസിഡന്റ് ട്രംപ് ന്യൂയോർക്കിലുണ്ടായിട്ടും ചടങ്ങിൽ നിന്നും വിട്ടു നിന്നത് ശ്രദ്ധേയമായി. മാൻഹാട്ടണിലെ ട്രംപ് ടവറിൽ നിന്നും ചില ബ്ലോക്കുകൾ ദൂരെ 17th പോലീസ് പ്രിസൺ, ഫയർ സ്റ്റേഷൻ ഓഫീസർമാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ ട്രംപ് നിശിതമായി വിമർശിച്ചത്. 2024-ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഓഫീസർമാരുടെ അഭിപ്രായം ആരാഞ്ഞു. ന്യൂയോർക്ക് മേയറായി മൽസരിക്കണമോ എന്നും ട്രംപ് ചോദിച്ചു. അതായിരിക്കും പ്രതിയോഗികൾക്ക് സന്തോഷം നൽകുക എന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ളിയു ബുഷും പെൻസിൽവാനിയയിൽ ചേർന്ന അനുസ്മരണ…
തിരുവനന്തപുരം: കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ജിഹാദികളും കോൺഗ്രസ്-സിപിഎം ഉൾപ്പെടെയുള്ള കപടമതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാദും യാഥാർത്ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച “വിദ്യാഭ്യാസ സഹായ പദ്ധതി”യുടെ സംസ്ഥാനതല ഉത്‌ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, കേരള സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോർഡിനേറ്റർ ബിജു കെ. തോമസ്, സംസ്ഥാന സെക്രട്ടറി ജഷിൻ, ജോയിന്റ് സെക്രട്ടറി സൺ റഹീം, ഉദയകുമാർ, പി.ജയൻ, നജീബ്, ഹുസൈൻ എന്നിവർ പങ്കെടുത്തു . പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച സൂം ഫ്ലാറ്റ്‌ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ് കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരൺ പദ്ധതിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂർ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂർ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസർഗോഡ് 287 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,72,761 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,554 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 2,22,255 കൊറോണ കേസുകളിൽ, 12.9 ശതമാനം വ്യക്തികൾ…
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 ഓളം അമേരിക്കൻ-ഇറാഖ് സൈന്യമാണ് പ്രദേശത്താകെ വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുർദിഷ് പ്രസിഡന്റ് നെച്ചിവർവൻ ബർസാനിയുടെ നേതൃത്വത്തിലുള്ള ഇറാഖി കുർദിസ്ഥാനിലെ സ്വയം ഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് എർബിൽ.
പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു. സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിൻ എന്നിവരാണ് കഞ്ചാവ് വാങ്ങാനെത്തി പിടിയിലായത്. എറണാകുളം സ്വദേശി സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പശ്ചിമബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്നതിന്റെ മറവിൽ വൻ തോതിൽ കഞ്ചാവ് കടത്തി വരുന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡീന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അന്തർസംസ്ഥാന വ്യാപകമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പാലക്കാട് താലൂക്കിൽ കണ്ണാടി വില്ലേജിൽ സേലം കന്യാകുമാരി ദേശീയപാതയിൽ പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു മുൻ വശം ഉള്ള സർവീസ് റോഡിൽ വച്ച് കൽക്കട്ടയിൽ നിന്ന് 50 ഓളം…