Author: staradmin

ഡാളസ്: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് സംഘടനാ പ്രസിഡന്റും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ഹോണററി അംഗവുമായ ഡോ.എം.വി.പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തില്‍ ഈ സ്ഥാനം അലങ്കരിക്കുന്നതിന് നിയമിതനായ ആദ്യ അമേരിക്കന്‍ മലയാളിയാണ് ഡോ. എം വി പിള്ള എന്ന് മാളിയേക്കല്‍ പറഞ്ഞു. ഇന്ത്യ പ്രസ ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഡോ. പിള്ള റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഗവേണിങ്ങ് ബോഡി മെബറായും തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്ലാഘനീയമാണ്. ഇന്ത്യയിലും, പ്രത്യേകിച്ചു കേരളത്തിലും കാന്‍സര്‍ രോഗചികിത്സയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ട ഡോ. പിള്ളക്ക് കഴിയട്ടെ എന്നും സണ്ണി ആശംസിച്ചു. ഡാളസ്…

Read More

തിരുവനന്തപുരം: എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ശേഷം 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും . ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും. മന്ത്രിമാരും പങ്കെടുക്കുന്ന സ്‌കൂളുകളും 1. വി. ശിവൻകുട്ടികാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ ഇലിപ്പക്കുളം2. റോഷി അഗസ്റ്റിൻ ഇടുക്കി ജി.എച്ച്.എസ്.എസ്. തോപ്രാംകുടി3. അഡ്വ. ആന്റണി രാജുതിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ4. എ.കെ. ശശീന്ദ്രൻഎലത്തൂർ നിയോജകണ്ഡലം, ജി.എച്ച്.എസ്.എസ്., പായിമ്പ്ര5. അഡ്വ. കെ. രാജൻഒല്ലൂർ നിയോജകണ്ഡലം, കട്ടിലപൂവം സ്‌കൂൾ6. അഡ്വ. ജി.ആർ. അനിൽനെടുമങ്ങാട് നിയോജകണ്ഡലം, ഗവ.എച്ച്.എസ്. കരിപ്പൂർ7. വി.എൻ. വാസവൻഏറ്റുമാനൂർ…

Read More

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അനേ്വഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട്് സബ് ഇൻസ്‌പെക്ടർമാരായ ടി.അനീഷ്, സുരേഷ്‌കുമാർ, പോലീസുകാരായ അനുരാഗ്, ബിനു എന്നിവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് കമ്മീഷൻ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 7ന് കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സംഭവസ്ഥലം സന്ദർശിച്ച് പോലീസ് വാഹനത്തിൽ നിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ചതായി പറയുന്ന കേബിൾ വയർ കണ്ടെടുത്തിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം…

Read More

ഓറഞ്ച് കൗണ്ടി: മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറിൽ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിങ് ലോട്ടിൽ കിടന്നിരുന്ന കാറിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം ഇങ്ങനെ:- കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോൺ ഡ്വയ്ൻ ഗ്രിഫ്ത്തും (21) തമ്മിൽ തർക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഇയാൾ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറിൽ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പൊലിസിനെ അറിയിച്ചു. പൊലിസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറിൽ ഇട്ടടച്ചു പ്രതി സ്ഥലം വിട്ടു.…

Read More

അറ്റ്ലാന്റാ: അറ്റ്ലാന്റാ മൃഗശാലയിൽ 13 ഗൊറില്ലകൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സ് പ്രായമുള്ള ഗൊറില്ലയും ഉൾപ്പെടുന്നു. കൂടുതൽ ഗൊറില്ലകൾ കോവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി മൃഗശാല അധികൃതർ വെള്ളിയാഴ്ച വെളിപ്പെടുത്തി. ചുമയും മൂക്കൊലിപ്പും വിശപ്പില്ലായ്മയും ഇവയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി നാഷണൽ വെറ്റനറി സർവീസ് ലാബി(അയോവ)ലേക്ക് സാംമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതിനകം 20 ഗൊറില്ലകൾക്ക് കോവിഡ് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. മൃഗശാലയിലെ ജീവനക്കാരിൽ നിന്നായിരിക്കും ഗൊറില്ലകൾക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടു നൽകുന്ന സൂചന. ഗൊറില്ലകളിൽ നിന്നു മനുഷ്യരിലേക്കു കോവിഡ് വ്യാപിക്കുവാൻ യാതൊരു സാധ്യതയുമില്ല. വളരെ അകലം പാലിച്ചാണ് ഗൊറില്ലകളെ പാർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇതിനു മുൻപു സാൻഡിയാഗോ മൃഗശാലയിലെ എട്ടു ഗൊറില്ലകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തക്ക സമയത്ത് ആന്റിബോഡി ചികിത്സ നടത്തിയതിനാൽ മരണം സംഭവിച്ചില്ലെന്നും അധികൃതർ പറയുന്നു.

Read More

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 25 പേരുടെ സാമ്പിളുകള്‍ എന്‍.ഐ.വി. പൂനയിലേക്ക് അയച്ചു. കുറഞ്ഞ നാള്‍കൊണ്ട് ഇവിടെതന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണ്. എന്‍.ഐ.വി.യില്‍ അയക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കാനും ഇതിലൂടെ സാധിച്ചു. ആത്മാര്‍ത്ഥ സേവനം നടത്തുന്ന ഈ ലാബിലെ എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. സെപ്റ്റംബര്‍ നാലാം തീയതി കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കോഴിക്കോട് നിപ പരിശോധിക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി ഇടപെടുകയായിരുന്നു. എന്‍.ഐ.വി. പൂനയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിനാണ് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ ഒറ്റ ദിവസം കൊണ്ട് പ്രത്യേക…

Read More

ന്യൂയോർക്ക്: ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി വർഗ്ഗീസ് വിളിച്ചു കൂട്ടിയ ഫോമയുടെ മുൻകാല പ്രസിഡന്റുമാരും, ഫോമയിലെ വിവിധ കൗൺസിൽ  അംഗങ്ങളും പങ്കെടുത്ത  വിശേഷാൽ യോഗത്തിൽ ഫോമയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. ഫോമയ്‌ക്കും ഫോമയുടെ നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഒറ്റക്കെട്ടായി നേരിടാനും, നിയമ നടപടികൾ സ്വീകരിക്കാനും യോഗം ഐക്യകണ്ഡേന പ്രമേയം പാസാക്കി. അനിയൻ ജോർജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കർമ്മ പരിപാടികൾ പൂർത്തിയാക്കാനും തീരുമാനിക്കുകയും പ്രമേയം ആഹ്വാനം ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ് അവതരിപ്പിച്ച പ്രമേയം മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു പിന്തുണച്ചു. യോഗത്തിൽ മുൻപ്രസിഡന്റുമാരും വിവിധ കൌൺസിൽ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കൾ  പങ്കെടുത്തു. യോഗത്തിൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ് (സലിം), കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വർഗ്ഗീസ് ,ജുഡീഷ്യൽ  കൗൺസിൽ ചെയർമാൻ  മാത്യു ചരുവിൽ,മുൻ ഫോമാ പ്രസിഡന്റ്മാരായ  ശശിധരൻ നായർ, ജോൺ ടൈറ്റസ്  ബേബി ഊരാളിൽ, ജോർജ്ജ് മാത്യു, ബെന്നി വാച്ചാച്ചിറ,   അഡ്വൈസറി കൗൺസിൽ സെക്രട്ടറി:…

Read More

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കൊവിഡിന്റെ സന്തതിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെ‌ന്നിത്ത‌ല. പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങൾ നടത്താൻ കഴിയാത്തത് ഒന്നാം പിണറായി സർക്കാരിന് ഗുണമായി. കേരളത്തിൽ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓൺലൈനിൽ മുഖ്യമന്ത്രി കല്ലുകൾ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More

കോഴിക്കോട്: ഹരിത വിവാദത്തില്‍ ചേരിപ്പോര് തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ല. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ഷൈജല്‍ ആരോപിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പടെയുളളവരെ ഒറ്റപ്പെടുത്തുകയാണെന്നും ഷൈജല്‍ ആരോപിച്ചു. ഹരിത വിഷയത്തില്‍ പി കെ നവാസ് ഉള്‍പ്പടെയുളളവര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ഷൈജല്‍ ആവര്‍ത്തിക്കുകയും ചെയ്തു. ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിതയ്ക്ക് നീതികിട്ടിയില്ലെന്ന പേരിൽ ജില്ലാ ഘടകങ്ങളിൽ നിന്ന് ഭാരവാഹികളുടെ രാജി തുടരുന്നതിനിടെയാണ് ഒരുവിഭാഗം പരസ്യമായി വിമർശനമുന്നയിക്കുന്നത്. ഹരിത വയനാട് ജില്ലാ പ്രസിഡന്‍റ് ഫാത്തിമ ഷാദിന്‍ കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ല ജനറൽ സെക്രട്ടറി ശർമിനയുമാണ് ഇതുവരെ രാജിവെച്ചത്. എംഎസ്എഫ്…

Read More