- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: ബദൽ ശിക്ഷാ രീതികൾ പരിഷ്കരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായി പുതുതായി യോഗ്യരായ 30 തടവുകാരെ ബദൽ ശിക്ഷകൾക്കായി ജയിലിൽ നിന്ന് മോചിപ്പിച്ചു. ശിക്ഷാ വിധി ലഭിച്ചവരെ സാമൂഹിക സേവന മേഖലകളിൽ ഉപയോഗപ്പെടുത്താൻ ഇതുവഴി സാധിക്കും. ഈ 30 കേസുകൾ ഓരോന്നും ബന്ധപ്പെട്ട ജഡ്ജി ശ്രദ്ധാപൂർവ്വം പരിഗണിച്ച് എല്ലാ തടവുകാരുടെയും വ്യക്തിഗത സാഹചര്യങ്ങൾക്കും അവരുടെ കേസുകൾക്കും അനുയോജ്യമായ വിവിധ തരത്തിലുള്ള ബദൽ ശിക്ഷകൾ നൽകാനുള്ള തീരുമാനം പുറപ്പെടുവിക്കും. ബഹ്‌റൈൻ നിയമമനുസരിച്ച്, യഥാർത്ഥ ശിക്ഷയ്ക്ക് പകരമായി ഒന്നോ അതിലധികമോ ബദൽ ശിക്ഷകൾ നൽകാവുന്നതാണ്. അത് പൊതു സുരക്ഷയ്ക്ക് ഭീഷണിയാകില്ല. പണമടയ്ക്കുന്നത് സാധ്യമാണെങ്കിൽ ശിക്ഷിക്കപ്പെട്ട വ്യക്തി ക്രിമിനൽ കോടതിയിൽ തങ്ങൾക്കെതിരെ നൽകിയ എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചിരിക്കണം.
മനാമ: ബഹ്‌റൈൻ കെഎംസിസി അൽ അമാന രണ്ടു മാസങ്ങളിലായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ഉൽഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്‌റൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മൊയ്‌ദീൻ പേരാമ്പ്രയിൽ നിന്ന് രേഖകൾ സ്വീകരിച്ചു കൊണ്ട്ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി ഒ കെ കാസിം നിർവഹിച്ചു. കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് അഴിയൂർ അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര യോഗം ഉത്ഘാടനം ചെയ്തു. മണലാരുണ്ണ്യത്തിൽ കഷ്ടപ്പെടുന്ന പ്രവാസിയുടെ കൂടെ സഞ്ചരിക്കുന്ന കെഎംസിസി ഒരു പ്രവർത്തകന്റെ മരണാനന്തരവും അവരുടെ കുടുംബത്തിന് ഒരു കൈതാങ്ങായി കൂടെയുണ്ടെന്നുള്ളതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ വിജയമെന്ന് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസൽ, അമാന കൺവീനർ മാസിൽ പട്ടാമ്പി, എന്നിവർ പ്രസംഗിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മൻസൂർ പി വി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പയിൻ വിജയിപ്പിക്കാനും,…
മനാമ: ബഹ്‌റൈനിൽ സെപ്തംബർ 13 ന് നടത്തിയ 16,771 കോവിഡ് ടെസ്റ്റുകളിൽ 92 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 43 പേർ പ്രവാസി തൊഴിലാളികളാണ്. 41 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.55% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 108 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,71,485 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 962 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 960 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 61,68,885 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,57,435 പേർ ഓരോ ഡോസും 10,99,143 പേർ രണ്ട് ഡോസും 2,68,634 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടു. അച്ചടക്കനടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനിൽകുമാർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനിൽകുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല. അതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടുന്നതായി അറിയിച്ചത്. പാർട്ടിയിൽ നീതിനിഷേധിക്കപ്പെടുമെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ രക്തത്തിനായി ദാഹിക്കുന്നവർ പാർട്ടിയിലുണ്ട്. പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത്…
മനാമ: മലർവാടി ബാലസംഘം മുഹറഖ് ഏരിയ ഓണം സ്വാതന്ത്ര്യദിനം ആഘോഷത്തിെൻറ ഭാഗമായി “സ്വാതന്ത്രത്തിൻ പോന്നോണം” ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ദേശഭക്തിഗാനം,ഓണപാട്ട്, പ്രഛന്നവേഷം, പ്രസംഗം, ചിത്രംവര, ക്വിസ്, എന്നീ പരിപാടികൾ ആഘോഷത്തിെൻറ ഭാഗമായി നടത്തി. മുഹറഖ് ഏരിയ മലർവാടി കോ ഓർഡിനേറ്റർ ജലീൽ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. റാസിൻ റൂബൈദ്, ഇവാനാ ബെന്നി എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. അസ്ര മാറിയം, അഹിയാൻ തനിഷ് ഓണപാട്ടുകൾ അവതരിപ്പിച്ചു. മർവ ഫാത്തിമ, ഇവാനാ ബെന്നി എന്നിവർ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തി. മോനാ, ഐഡൻ ജോ ലിബിൻ, എൽദിൻ ബെന്നി, എൽദോ ബെന്നി, ഇവാനാ എന്നിവർ സരോജിനി നായിഡു, മാവേലി, ഗാന്ധിജി, നെഹ്‌റു, എന്നീ പ്രഛന്നവേഷവും, അവതരിപ്പിച്ചു. ചിത്ര രചനയിൽ ഫാത്തിമ ജുമാന, ഹവവാ, ജുനൈദ്, ഫാത്തിമ സിബ അയിഷാ നൂറിൻ, തൻഹ ഫാത്തിമ, മുഹമ്മദ് അഹിൽ കോയ, മോനാ, റനീം, ഹെമ്ര സൈനബ, എൽദിന്, എൽദോ, ഇവാനാ, അബ്ദുൽ അഹദ്, മുഹമ്മദ്…
മനാമ: തിരുവോണ രുചി എന്ന പേരിൽ യു.പി പി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരും, യു.പി.പി വോളണ്ടിയർമാരുമായ ആളുകൾക്ക് അവരവരുടെ താമസസ്ഥലങ്ങളിൽ വിഭവ സമൃദ്ധമായ ഓണസദ്യ കിറ്റുകൾ എത്തിച്ചു കൊടുത്തു. യു.പി.പി ചെയമാൻ എബ്രഹാം ജോൺ, ഓണസദ്യ കമ്മറ്റി ജനറൽ കൺവീനർ ജി.എസ്. പിള്ള കൺവീനർമാരായ ഹാരീസ് പഴയങ്ങാടി, മോഹൻ നൂറനാട്, അനിൽ യു.കെ, ദീപക് മേനോൻ എന്നിവർ നേതൃത്വം നല്കി.
മനാമ: അഫ്ഗാനിസ്താന് വീണ്ടും ജീവകാരുണ്യ സഹായവുമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. മരുന്ന്, ഭക്ഷണം ഉൾപ്പെടെ അവശ്യ വസ്തുക്കൾ അടങ്ങിയ നാലാം ഘട്ട സഹായം കഴിഞ്ഞ ദിവസം അയച്ചതായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദ് അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവുപ്രകാരമാണ് സഹായ സാമഗ്രികൾ അയക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരനായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ആർഎച്ച്‌എഫിന് ലഭിച്ച പിന്തുണയെ ഡോ. അൽ സെയ്ദ് പ്രശംസിച്ചു. അഫ്ഗാനി ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള നിർദ്ദേശങ്ങൾക്ക് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. രാജാവിൻറെ ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ആവശ്യമായ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യവസ്തുക്കൾ എന്നിവ നാലാമത്തെ കയറ്റുമതിയിൽ അടങ്ങിയിട്ടുള്ളതെന്ന് അൽ സെയ്ദ് സൂചിപ്പിച്ചു. ബഹ്‌റൈനിൽ…
സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം
റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്റെ അഞ്ചാം ദിവസവും നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും.
തിരുവനന്തപുരം: ജില്ലയിൽ 63 കുടുംബങ്ങൾക്കുകൂടി സ്വന്തം പേരിൽ ഭൂമി ലഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നാളെ (14 സെപ്റ്റംബർ) ഭൂരഹിതരായ 63 പേർക്ക് ജില്ലയിൽ സ്വന്തം പേരിൽ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ – സിവിൽസപ്ലൈസ് മന്ത്രി ജി ആർ അനിൽ പട്ടയങ്ങൾ വിതരണം ചെയ്യും. തിരുവനന്തപുരം താലൂക്കിൽ 13, കാട്ടാക്കട താലൂക്കിൽ 11, ചിറയിൻകീഴ് താലൂക്കിൽ 10, വർക്കല താലൂക്കിൽ മൂന്ന്, നെയ്യാറ്റിൻകര താലൂക്കിൽ ആറ്, നെടുമങ്ങാട് താലൂക്കിൽ 20 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അതതു താലൂക്കുകളിൽ നടക്കുന്ന ചടങ്ങിലും വിതരണം ചെയ്യും. പട്ടയ വിതരണ ചടങ്ങിൽ ഡി.കെ. മുരളി എം എൽ എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജില്ലയിൽനിന്നുള്ള എംപിമാർ, എം…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1349 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 538 പേരാണ്. 1524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7786 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 139 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 249, 36, 119തിരുവനന്തപുരം റൂറല്‍ – 221, 32, 65കൊല്ലം സിറ്റി – 229, 19, 9കൊല്ലം റൂറല്‍ – 65, 65, 103പത്തനംതിട്ട – 34, 23, 92ആലപ്പുഴ – 37, 7, 8കോട്ടയം – 87, 59, 303ഇടുക്കി – 48, 1, 3എറണാകുളം സിറ്റി – 87, 14, 5എറണാകുളം റൂറല്‍ – 69, 15, 106തൃശൂര്‍ സിറ്റി – 3, 3, 4തൃശൂര്‍ റൂറല്‍ – 20, 45, 31പാലക്കാട് – 15,…