Author: staradmin

തിരുവനന്തപുരം: കയ്യേറ്റക്കാരോടൊപ്പമല്ല കുടിയേറ്റക്കാരോടൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും നില്‍ക്കുക എന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍. സ്വന്തമായുളള ഭൂമിക്ക് പട്ടയം ലഭിച്ചവര്‍ സര്‍ക്കാരിന്റെ അധീനതയിലുളള കുറച്ച് ഭൂമി കൂടി കയ്യേറാം എന്നു കരുതിയാല്‍ അത് വക വച്ചു കൊടുക്കാനാകില്ലെന്നും മന്ത്രി. ജില്ലാതല പട്ടയ വിതരണ പരിപാടി നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകള്‍ ജില്ലയിലെ താലൂക്ക് ഓഫിസുകളില്‍ ലഭിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനായി നടപടിക്രമങ്ങള്‍ നിയമാനുസൃതമായി ലഘൂകരിക്കും. സംസ്ഥാനത്ത് ഇന്ന് 17,000 പേര്‍ക്കാണ് പട്ടയം ലഭിച്ചത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയുടെ ഉടമയാകുന്നതോടൊപ്പം അതിലൂടെ സ്വന്തം വ്യക്തിത്വം കൂടിയാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി നിര്‍വ്വഹിച്ചതിനു ശേഷമാണ് ജില്ലാതല ഉദ്ഘാടന പരിപാടി തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയോടനുബന്ധിച്ചാണ് പട്ടയവിതരണം നടന്നത്. ചടങ്ങില്‍ നെടുമങ്ങാട് താലൂക്കിലെ 20…

Read More

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ഈ ദിവസം എത്ര…

Read More

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളിൽ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 12 മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. നിലവില്‍ മത്സ്യ തൊഴിലാളികളുടെ ഭൂമിയുടെ കൈവശാവകാശം അവരില്‍ തന്നെ നിക്ഷിപ്തമാക്കും. കേരളത്തിന്‍റെ തീരദേശ മേഖലയില്‍ വേലിയേറ്റ പരിധിയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാല്‍മാറ്റി പാര്‍പ്പിക്കുകയാണ് പുനര്‍ഗേഹം പദ്ധതിയുടെ ലക്ഷ്യം. 18655 പേരെ മൂന്നുവര്‍ഷത്തിനുള്ളില്‍ പുനരധിവസിപ്പിക്കും. വ്യക്തിഗത ഭവനനിര്‍മ്മാണം, ഭവനസമുച്ചയ നിര്‍മ്മാണം, ഗുണഭോക്താവ് നേരിട്ട് വീടും സ്ഥലവും വാങ്ങല്‍ എന്നീ രീതികളാണ് സ്വീകരിക്കുന്നത്. ഗുണഭോക്താവിന് ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവില്‍ 500 സ്ക്വയര്‍ ഫീറ്റ് വീടാണ് മാനദണ്ഡമായി…

Read More

തിരുവനന്തപുരം: ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ല. പിണറായിയുടെ തോക്കുമുനിയില്‍ പാര്‍ട്ടിയെയും അണികളെയും നിര്‍ത്തിയിരിക്കുന്ന സിപിഎം, കോണ്‍ഗ്രസില്‍ അച്ചടക്കരാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു. കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നു പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്. സിപിഎമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച് ഏതു പദവിയും നല്കുമ്പോള്‍ സിപിഎമ്മിന്റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍…

Read More

തിരുവനന്തപുരം: കേരളത്തിലെ കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും മറ്റുമുള്ള മാര്‍ഗരേഖകള്‍ക്ക് അംഗീകാരം നല്‍കിയതായി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇനിമുതല്‍ കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ വൃത്തിയുള്ള പരിസരവും ശാസ്ത്രീയമായ മാംസ സംസ്‌കരണ രീതിയും സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വ്യക്തമാക്കി. മാസം തയ്യാറാക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിന് യുക്തരാണെന്ന് ഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. കോഴിമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കോഴിക്കടകള്‍ക്ക് സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജില്ലയിലോ, സമീപ ജില്ലയിലോ ഉള്ള റെന്‍ഡറിംഗ് പ്ലാന്റുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. റെന്‍ഡറിംഗ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ ശേഖരിക്കുന്ന കോഴിമാലിന്യങ്ങള്‍ അതാത് ജില്ലകളില്‍ തന്നെ സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. റെന്‍ഡറിംഗ് പ്ലാന്റുകള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും മാര്‍ഗരേഖയിലുണ്ട്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല…

Read More

പാലക്കാട്: ഈരാറ്റുപേട്ട ന​ഗരസഭയിൽ എസ്ഡിപിഐയുമായി ധാരണയിലെത്തിയ സിപിഎം നിലപാട് കേരളത്തിന് ആപത്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ​ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണ്. ബിഷപ്പിനെതിരായ പ്രതിഷേധം നയിച്ചത് ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ കൗൺസിലർമാരാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭാ നേതൃത്വത്തിന് ഭീഷണി ഉയർത്തുന്ന തീവ്രവാദശക്തികളുമായി ചേർന്ന് സിപിഎം ഭരണം നടത്തുന്നതിനെ പറ്റി കേരള കോൺ​ഗ്രസ് പ്രതികരിക്കണം. ഈ സന്ദർഭത്തിൽ പോലും സിപിഎമ്മും എസ്ഡിപിഐയും പരസ്യമായ ധാരണയിലേക്ക് പോവുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടിയാണ്. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷി നിലപാട് സംസ്ഥാനത്തിന് ദോഷം ചെയ്യും. മതനിരപേക്ഷ സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ന്യൂഡൽഹി: സ്കൂൾ കുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് കൂടുതൽ ആകർഷകമാക്കി കായിക മന്ത്രാലയം. 1 ലക്ഷം സ്കൂളുകളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ 2 ലക്ഷം വിദ്യാർത്ഥികൾക്ക് ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന ഫിറ്റ്നസ്സും സ്പോർട്സ് ക്വിസും അടങ്ങിയ, ഇന്ത്യ ക്വിസിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് യുവജനകാര്യ കായിക മന്ത്രാലയം അറിയിച്ചു. ഓരോ സ്കൂളിനും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ക്വിസിന് പരമാവധി 2 വിദ്യാർത്ഥികളെ സൗജന്യമായി നാമനിർദ്ദേശം ചെയ്യാൻ കഴിയും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചതാണിത്‌ .കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിൽ, സെപ്റ്റംബർ 1 ന് ആണ്‌ ഫിറ്റ് ഇന്ത്യ ക്വിസിന് തുടക്കം കുറിച്ചത്. സ്റ്റാർ സ്പോർട്സിൽ നാഷണൽ റൗണ്ട് ടെലികാസ്റ്റിലൂടെ രാജ്യവ്യാപകമായിപ്രക്ഷേപണം ചെയുന്ന ക്വിസിന് 3.25 കോടി രൂപയാണ് സമ്മാനത്തുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും/കേന്ദ്രഭരണ…

Read More

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൂലധനച്ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയിൽ, ഈ സംസ്ഥാനങ്ങൾക്ക് 15,721 കോടിയുടെ അധിക വായ്പയെടുക്കാൻ ധനവിനിയോഗ വകുപ്പ് അനുമതി നൽകി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നത്തിന്റെ (GSDP) 0.25 ശതമാനത്തിന് തുല്യമായ തുകയാണ് തുറന്ന വിപണിയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയത്. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസ്സുകൾ സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായികമാകും. അനുവദിച്ച അധിക വായ്പയുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മൂലധനച്ചെലവിന് സമ്പദ്‌വ്യവസ്ഥയിൽ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കാനുള്ള ശേഷിയുണ്ട്. മൂലധനച്ചെലവ് സമ്പദ്‌വ്യവസ്ഥയുടെ ഭാവിയിലുള്ള ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അധിക വായ്പയ്ക്ക് യോഗ്യത നേടുന്നതിനായി, 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനമെങ്കിലും സംസ്ഥാനങ്ങൾ കൈവരിക്കേണ്ടതുണ്ട്. രണ്ടാം പാദത്തിന്റെ അവസാനത്തിൽ 45 ശതമാനവും, മൂന്നാം പാദത്തിന്റെ…

Read More

ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്. പ്രിൻസ് രാജ് പാസ്വാൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്പ് പെൺകുട്ടി നൽകിയ പരാതിയിന്മേലാണ് നടപടി. പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒമ്പതിന് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ,ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.

Read More

തിരുവനന്തപുരം: ആർക്കും സുരക്ഷിതരായി സന്ദർശിക്കാവുന്ന ലോകത്തെ ആദ്യത്തെ കോവിഡ് ഓഡിറ്റഡ് പൊതുവിടമാകാൻ ഒരുങ്ങുകയാണ് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ്. ഇതിനുള്ള പദ്ധതി നാളെ (സെപ്റ്റംബർ 15) വൈകിട്ട് ആറിന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോവളം എം.എൽ.എ. എം വിൻസെന്റ് സംബന്ധിക്കും. ടൂറിസം, കലാ മേഖലകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും അവയ്ക്കു പരിഹാരങ്ങൾ തേടാനും ആ മേഖലകൾക്കു പുത്തൻ ഉണർവ്വേകാനുമായി ഇത്തരം കൂടുതൽ സാദ്ധ്യതകൾ വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യാനുള്ള ആലോചനകളും ഇതിന്റെ ഭാഗമായി നടക്കും. ഈ വിഷയത്തിൽ നടത്തുന്ന സെമിനാറിൽ ടൂറിസം അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡോക്റ്റർമാരായ എസ്.എസ്. സന്തോഷ്, ജി. അജിത്, സാംസ്ക്കാരികരംഗത്തുനിന്നുള്ള മേതിൽ ദേവിക, ഗോപിനാഥ് മുതുകാട്, സരസ്വതി നാഗരാജൻ തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പസാകെ കോവിഡ് ഓഡിറ്റ് നടത്തി കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കി സുരക്ഷാക്രമീകരണങ്ങളോടെ സന്ദർശകരെ വരവേല്ക്കാൻ ക്രാഫ്റ്റ്സ് വില്ലേജിനെ സജ്ജമാക്കാനുള്ളതാണു പദ്ധതി.…

Read More