- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനിടയിലെ ഇടവേള നാലാഴ്ചയായി കുറച്ചു. നേരത്തെ ഇത് ആറ് ആഴ്ചകളായിരുന്നു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം നൽകും. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു. വാക്സിൻ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 50% സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ഐഡി കാർഡ് കരുതണം. ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.
സ്വതന്ത്ര വ്യപാരക്കരാർ സംബന്ധിച്ച ചർച്ചകൾക്ക് 2021 നവംബർ ഒന്നോടെ തുടക്കമിടാൻ ഇന്ത്യയും യു.കെയും ലക്ഷ്യമിടുന്നു
ന്യൂഡൽഹി: സ്വതന്ത്ര വ്യപാരക്കരാർ (Free trade Agreement – FTA) സംബന്ധിച്ച ചർച്ചകൾക്ക് 2021 നവംബർ ഒന്നോടെ തുടക്കമിടാൻ ഇന്ത്യയും യു.കെ.യും ലക്ഷ്യമിടുന്നു. താൽക്കാലിക കരാറിന് മുൻഗണന നൽകുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. ശ്രീ പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ശ്രീമതി.എലിസബത്ത് ട്രസും, സ്വതന്ത്ര വ്യപാരക്കരാറിനെയും മറ്റ് വ്യാപാര കാര്യങ്ങളെയും സംബന്ധിച്ച് നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. ഇന്ത്യയും യുകെയും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാർ അധിക വാണിജ്യ അവസരങ്ങൾ തുറക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി. സ്വതന്ത്ര വ്യപാരക്കരാർ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്സ്റ്റൈൽസ്, ഉപഭോക്തൃകാര്യ,പൊതുവിതരണ വകുപ്പുകളുടെ ചുമുതലയുള്ള മന്ത്രി ശ്രീ പീയുഷ് ഗോയൽ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള…
പാലക്കാട്: കൗമാരക്കാര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നും കൗമാരക്കാര്‍ക്കു വേണ്ടി പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച പോഷകാഹാരമാസ വെബിനാര്‍ ചൂണ്ടിക്കാട്ടി. മലമ്പുഴ ഐസിഡിഎസ് പ്രൊജക്ട്, ഒറ്റപ്പാലം ആയുഷ്ഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സിഡിപിഒ ഷീല ദേവസ്യ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കാരണങ്ങളാല്‍ കൗമാരപ്രായത്തിലെത്തുന്ന കുട്ടികള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായി കാണുന്നുണ്ടെന്ന് ക്ലാസ് നയിച്ച ഒറ്റപ്പാലം ആയുഷ്ഗ്രാമിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ നിധിന്‍ മോഹന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളിലാണ് ഈ പ്രവണത കൂടുതല്‍. സായാഹ്നങ്ങളില്‍ വെയില്‍ കൊള്ളുന്നത് വിറ്റമിന്‍ ഡി ലഭ്യതയ്ക്കു സഹായിക്കുമെന്നും കോവിഡ് കാലത്ത് നാം കൂടുതലായി വീട്ടിനുള്ളില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇതിനു കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗമാരക്കാരും യോഗയും എന്ന വിഷയത്തില്‍ ആയുഷ്ഗ്രാം യോഗ പരിശീലകന്‍ വി വിഷ്ണു ക്ലാസ് എടുത്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഉദ്യോഗസ്ഥ ജിമി…
ചിക്കാഗോ: വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്താണ് . തലക്കും ശരീരത്തത്തിലും വെടിയേറ്റ പന്ത്രണ്ടു വയസ്സുകാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു കാദെന്‍ ഇന്‍ഗ്രാമാണ് (12) കൊല്ലപ്പെട്ടത് . ശനിയാഴ്ച സൗത്ത് ചിക്കാഗോയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം .വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ വച്ചു എന്ന് ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാന്‍ കണ്ടിട്ടില്ല , എടുത്തിട്ടുമില്ല എന്ന് 12 വയസ്സുകാരനായ മകന്‍ അമ്മയോട് ആണയിട്ട് പറഞ്ഞു . കോപം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്ത് കുട്ടിയുടെ തലക്ക് നേരെ വെടിവച്ചു . ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേല്‍പ്പിച്ചില്ല തുടര്‍ന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയില്‍ കണ്ടെത്തയിരുന്നു പിന്നീട് 37 വയസ്സുള്ള മാതാവ് ഫോണില്‍ ആരുമായോ ബന്ധപ്പെട്ടു തിരിച്ചു വന്ന് കുട്ടിയോട് വീണ്ടും മെമ്മറി കാര്‍ഡിനെക്കുറിച്ച് ചോദിച്ചു വീണ്ടും കുട്ടി മാതാവിനോട്…
ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്): കാലി കുക്ക് (4) വയസ്സ് ഗാല്‍വസ്റ്റണില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാന്‍ഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്‌സസില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക്. കാലിയുടെ മാതാവ് വാക്‌സിനേഷന് എതിരായിരുന്നതിനാല്‍ വീട്ടിലാരും വാക്‌സിനേറ്റ് ചെയ്തിരുന്നില്ല, മാത്രമല്ല 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ്. സെപ്റ്റംബര്‍ 7 ന് കുട്ടി ഉറക്കത്തില്‍ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായി മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കോവിഡ് ആണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. ഞാന്‍ ഇതുവരെ വാക്‌സിനേഷന് എതിരായിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കത് തെറ്റായിരുന്നുവെന്ന് തോന്നുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്. കഴിഞ്ഞമാസം ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ മാത്രം 1382 കുട്ടികള്‍ക്കാണ് (12 വയസ്സിന് താഴെ) കോവിഡ് സ്ഥിരീകരിച്ചത്. ടെക്‌സസില്‍ പത്തുവയസ്സിന് താഴെയുള്ള 24 കുട്ടികള്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ ഫ്‌ളോറിഡാ ജ്ാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ്(39) കുറ്റക്കാരിയാണെന്ന് ഫെഡറല്‍ കോടതി.സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കമലഹാരിസിനെ വധിക്കുമെന്ന് കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വീഡിയോ ക്ലിപ്പുകള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ചു കൊടുത്തിരുന്നതായി നഴ്‌സ് സമ്മതിച്ചു. ഇതില്‍ ചിലത് സ്വയം റിക്കാര്‍ഡ് ചെയ്തതും, ചിലത് മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ചു നില്‍ക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവര്‍ ഇതില്‍ പറഞ്ഞിരുന്നത്. കണ്‍സീല്‍ഡ് വെപ്പണ്‍ പെര്‍മിറ്റിനും ഇവര്‍ ഇതിനകം അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇവരെ അറസ്റ്റു ചെയ്തു ഇവര്‍ സമൂഹത്തിന് ഭീഷിണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടികാണിച്ചിരുന്നത്. കറുത്തവര്‍ഗ്ഗക്കാരിയായ ഫിലിപ്പ്‌സ്, കമലഹാരിസ് യഥാര്‍ത്ഥത്തില്‍ കറുത്തവര്‍ഗ്ഗക്കാരിയല്ലാ എന്നതാണ് ഇവരെ വധിക്കാന്‍…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂർ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസർഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,46,791 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,877 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,98,865 കോവിഡ് കേസുകളിൽ, 13.7…
തിരുവനന്തപുരം: തിരുവനന്തപുരം ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം കായികമന്ത്രി വി അബ്ദുറഹിമാന്‍ സെപ്തംബര്‍ 15 ന് 11.30 ന് നിര്‍വഹിക്കും. 2017 ല്‍ കായിക വകുപ്പ് ഏറ്റെടുത്ത ജി വി രാജ സ്‌പോട്‌സ് സ്‌കൂള്‍ നവീകരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഒന്നാംഘട്ട നവീകരണ പ്രവൃത്തികളുടെ പുര്‍ത്തീകരണം നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ 8 സ്‌ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജംപ് പിറ്റുമാണ് ഒരുക്കിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടില്‍, അലമാര, സ്റ്റഡി ടേബിള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്‌കോ വഴി പൂര്‍ത്തീകരിച്ചു. കയര്‍ഫെഡ് മുഖേന കിടക്കകള്‍ സജ്ജീകരിച്ചു. ഒന്നാം ഘട്ടത്തില്‍ ഫുട്‌ബോള്‍ ടര്‍ഫ്, ഹോക്കി ടര്‍ഫ്്, ഇന്‍ഡോര്‍ സ്റ്റേഡിയം, 2 ബോക്‌സിങ്ങ്…
തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നായി പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടയവിതരണം. ചെറിയ കാലയളവിൽ ഇത്രയേറെ പട്ടയങ്ങൾ കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്. തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാതെ പോയ അർഹതപ്പെട്ടവർക്കെല്ലാവർക്കും എത്രയും വേഗം പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള 36 പേർക്കാണ് പട്ടയം നൽകിയത്. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ എസ് ജാനകി അമ്മാൾ, സബ്കളക്ടർ എം.എസ്. മാധവിക്കുട്ടി , തഹസിൽദാർ എസ്. ഷാജി എന്നിവർ…