Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19…

Read More

കോഴിക്കോട്: ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. ഹരിത മുന്‍ ഭാരവാഹികളുടെ പ്രതികരണം ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താൻ ശ്രമം. പിഎംഎ സലാമിന്‍റെ പ്രതികരണം വേദനിപ്പിച്ചു. പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ട്ടിക്ക് എതിരെയല്ല.

Read More

തിരുവനന്തപുരം: യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഒരുവാക്കിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംഘപരിവാറും മറ്റു ത്രീവ്രവാദി ഗ്രൂപ്പുകളും നടത്തുന്ന പ്രചരണം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബഹുമാന്യനായ ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ മാസം 23ന് ചേരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണ്ണദിന യോഗത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കും. ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്.സമുദായ സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോയെന്നും സംശയിക്കുന്നതായി ഹസ്സന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 7 വരെ വിപുലമായ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മംഹാളില്‍ സെപ്തംബര്‍ 17,18,19 തീയതികളില്‍ നരേന്ദ്രമോദിയുടെ ജീവചരിത്രവും, രാഷ്ട്രീയജിവിതവും, ഭരണാധികാരികരി എ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ട് എക്‌സിബിഷന്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കള്‍ച്ചറല്‍ പരിപാടികളും സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും കേന്ദ്രപദ്ധതികളുടെ ഹെല്‍പ്പ് ഡെസ്‌കുകളും, ഖാദി ഉത്പങ്ങളും പ്രചരണത്തിന്റെ ഭാഗമായുള്ള സ്റ്റാളുകളും ഉണ്ടായിരിക്കുതാണ്. ചിത്രരചന മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ 8891660457, 9898984393 എ നമ്പരില്‍ ബന്ധപ്പെടുക.

Read More

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ 61,15,690 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 75.89 കോടി (75,89,12,277) പിന്നിട്ടു.76,68,216 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,012 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,25,22,171 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.62%. തുടർച്ചയായ 80 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 27,176 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,51,087. പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.05 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,10,829 പരിശോധനകൾ നടത്തി. ആകെ 54.60…

Read More

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജിന്‍റെ പ്രചാരണത്തില്‍ നിന്ന് 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഇലന്തൂരിലും കുളനടയിലുമായി മൂന്ന് എല്‍സി അംഗങ്ങള്‍ വിട്ടുനിന്നു. മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീർ കുമാർ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

Read More

കോഴിക്കോട്: ‘ഹരിത’ മുൻ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജിലിനെ സ്ഥാനത്ത് നിന്ന് നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്‍റെയും ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂ‌ഢാലോചന നടത്തുകയാണെന്നും ഷൈജല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ല. ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജല്‍ പറഞ്ഞിരുന്നു.

Read More

തിരുവനന്തപുരം: കാരവൻ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Read More

കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്നും സതീശന്‍ പറഞ്ഞു. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്‍റെ മറുപടിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ 43 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ല്‍ ചേര്‍ന്നിരുന്നു.

Read More

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണവും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. എല്ലാ വിഭാഗം ആളുകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി സ്വീകരിച്ചുകൊണ്ട് സ്വാശ്രയ സമ്പാദ്യശീലങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തയെടുക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമൂഹിക സാംസ്‌ക്കാരിക വളര്‍ച്ചയ്ക്ക്് നിസ്തുലമായ സംഭാവനങ്ങള്‍ നല്‍കിയതൊടൊപ്പം സനാതനമായ സാംസ്‌ക്കാരിക മൂല്യങ്ങളും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാവരും സഹോദരരെന്ന മാനവിക ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും കാലോചിതമായ മാറ്റങ്ങളോടൊപ്പം നാടിന്റെ ആവശ്യകത അനുസരിച്ചുള്ള പ്രവര്‍ത്തന ശൈലിയും…

Read More