Author: staradmin

തിരുവനന്തപുരം: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ ലഭ്യമാക്കിയത് എന്നാണ് ബെവ്കോ അറിയിച്ചത്. അതേസമയം അതാത് ജില്ലകളിലെ തെരഞ്ഞെടുത്ത് വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനാകുക. https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ബെവ്‌ സ്പിരിറ്റ് എന്ന പ്രത്യേകം വിഭാഗത്തിലാണ് ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം. ആദ്യമായി ബുക്ക് ചെയ്യുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടത്. പേമെന്‍റ് നടത്തി കഴിയുമ്പോൾ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ വിൽപനശാലയിൽ എത്തി മദ്യം വാങ്ങാം. ആദ്യമായി കയറുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നൽകുന്നതോടെയാണ് രജിസ്ട്രേഷൻ പേജിലെത്തുക. അതിന് ശേഷം പേര്,…

Read More

തിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കൊല്‍ക്കത്ത: സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കോവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ ആറിനാണ് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ കൊല്‍ക്കത്തയിലേയ്ക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു 70 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു. 2015 മാര്‍ച്ചുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1979ലാണ് ദേശേര്‍ കഥ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി അതിനെ ഉയര്‍ത്തുന്നതില്‍ ഗൗതം ദാസ് പ്രമുഖ പങ്കുവഹിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 15 ന് നടത്തിയ 16,568 കോവിഡ് ടെസ്റ്റുകളിൽ 61 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 28 പേർ പ്രവാസി തൊഴിലാളികളാണ്. 26 പുതിയ കേസുകൾ സമ്പർക്കം മൂലവും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 87 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,71,677 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 912 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 910 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 62,02,466 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,59,039 പേർ ഓരോ ഡോസും 11,01,552 പേർ രണ്ട് ഡോസും 2,69,884 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

മനാമ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​യെ നേ​രി​ടു​ന്ന കാ​ര്യ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ബ​ഹ്​​റൈ​ന്​ മി​ക​ച്ച നേ​ട്ടം. ഇ​തു​സം​ബ​ന്ധി​ച്ച ബാ​സ​ൽ എ.​എം.​എ​ൽ സൂ​ചി​ക​യി​ൽ അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും മി​ഡി​ൽ ഈ​സ്​​റ്റി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ ബ​ഹ്​​റൈ​ൻ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​ക​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത അ​നു​സ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന സ്വ​ത​ന്ത്ര സൂ​ച​ക​മാ​ണ് ബാ​സ​ൽ എ.​എം.​എ​ൽ. ഇ​തി​ൽ ബ​ഹ്​​റൈ​ൻ 4.5 ​പോ​യ​ൻ​റാ​ണ്​ നേ​ടി​യ​ത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചെറുക്കുന്നതിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇസ്രായേലിനു ശേഷം ബഹ്റൈൻ രണ്ടാം സ്ഥാനത്താണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഡെപ്യൂട്ടി ഗവർണറും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കുന്ന സമിതിയുടെ അധ്യക്ഷൻ കൂടിയായ ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. ബാസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഗവേണൻസ് 2012 മുതൽ പ്രസിദ്ധീകരിച്ച ഫോറങ്ങളിൽ നിന്നും പൊതുവായി ലഭ്യമായ 17 ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ…

Read More

തിരുവനന്തപുരം: കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ദ്ധവര്‍ഷത്തെ വസ്തുനികുതി ഇളവ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുവാനുള്ള കാലാവധി ഒക്ടോബര്‍ 15വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിവിധ കാരണങ്ങളാല്‍ അടഞ്ഞുകിടക്കുന്നതും വിനിയോഗിക്കാത്തതുമായ കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കോവിഡ്19നിയന്ത്രണങ്ങള്‍ കാരണം വസ്തുനികുതി ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി കാലാവധി നീട്ടിനല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെയും ചട്ടങ്ങളിലെയും ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരമുള്ള മറ്റു നിബന്ധനകളെല്ലാം ഇത്തരം അപേക്ഷകര്‍ക്ക് ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

Read More

തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി സിമാരോട് ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഉണ്ടാവേണ്ടത്- അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസ്സുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണെന്നും “സ്വയം” പോര്‍ട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.  സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നല്‍കണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസ്സുകള്‍ സംഭാവനചെയ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡിജിറ്റല്‍ അന്തരം കുറയ്ക്കാന്‍ വേണ്ടി അദ്ധ്യാപകരെ ‍ ഓണ്‍ലൈന്‍ അദ്ധ്യാപന മാര്‍ഗങ്ങളില്‍ പ്രാപ്തരാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ രാജന്‍ ഗുരുക്കള്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധോദാവത്, കേരള, എം ജി, കലിക്കറ്റ്, കണ്ണൂര്‍ , കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക…

Read More

ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 1 ന് ന്യൂജേഴ്‌സിയില്‍  വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടര്‍ന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ നിധി റാണക്കും, ആയുഷ് റാണക്കും ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച അല്‍വാറസ് ഫ്യൂണറല്‍ ഹോമില്‍ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കുവാന്‍ എത്തിചേര്‍ന്നത്. ഇന്ത്യയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളും, വിദ്യാര്‍ത്ഥികളുമായിരുന്നു. നിധി ഫിസിഷ്യന്‍ അസിസ്റ്റന്റ് വിദ്യാര്‍ത്ഥിയും, ആയുഷ് മോണ്ട് ക്ലെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗ്രാജുവേഷനു മുമ്പുള്ള ചടങ്ങില്‍ ഇരുവരും രാജാവും, രാജ്ഞിയുമായി കിരീടം അണിഞ്ഞിരുന്നു. നിരവധി ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തത്. നിധിയുടെ മൃതദ്ദേഹം കേര്‍ണി നദിയില്‍ നിന്നും , ആയുഷിന്റേത് ന്യൂവാര്‍ക്ക് കേര്‍ണി ബോര്‍ഡറില്‍ നിന്നും കണ്ടെത്തി. പോസിറ്റീവ് ഐഡി ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ വൈകിയതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.ന്യൂജേഴ്‌സി പാസ്‌ക്കെയിലെ മെയ്ന്‍ അവന്യൂവിനു സമീപമുള്ള പൈപ്പിലേക്ക് മക്ക് ഡൊണാള്‍ഡ്…

Read More

മനാമ: ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത്  മുന്നിൽ കണ്ടു കൊണ്ട്   “ആരോഗ്യത്തിന് ഒരു കൈത്താങ്” എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ  ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബർ 17 ന് ആരംഭിക്കും.  സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന  ഈ ക്യാമ്പിൽ Glucose Random,  Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.   രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് അനോജ് മാസ്റ്റർ 39763026, ജിബിൻ ജോയ്  38365466 എന്നീ നമ്പറുകളിൽ വിളിക്കാം.

Read More

ചിക്കാഗോ : പ്രശ്‌ന സങ്കീര്‍ണമായ ചുറ്റുപാടുകളിലും സമൂഹത്തിലും ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെയോ പ്രശ്‌നങ്ങളുടെയോ ഭാഗമായി മാറുകയല്ല മറിച്ച് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി നാം മാറണമെന്ന് ദൈവവചന പണ്ഡിതനും സുവിശേഷകനുമായ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ ഉദ്ബോധിപ്പിച്ചു.  ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ സെപ്തംബര്‍ 14 ചൊവ്വാഴ്ച വൈകീട്ട് സംഘടിപ്പിച്ച മീറ്ററിംഗില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്റ്റീഫന്‍സണ്‍ .മഹാകഷ്ടതയിലും അപമാനത്തിലും കഴിയേണ്ടി വന്ന യെഹൂദാ ജനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നെഹമ്യാവെ സമീപിച്ചപ്പോള്‍ ദുഖിതനും നിരാശനായി അവരുടെ പ്രശ്‌നങ്ങളുടെ ഭാഗമായി മാറാതെ , പ്രശ്‌നപരിഹാരത്തിനായി ദൈവസന്നിധിയില്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് നെഹമ്യാവു ചെയ്തത് . നാം അധിവസിക്കുന്ന ചുറ്റുപാടുകളില്‍ പ്രശ്‌നങ്ങള്‍  ഉയര്‍ന്ന വരുമ്പോള്‍ നാം സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി . പ്രശ്‌നങ്ങള്‍ ഊതിപെരുപ്പിക്കുകയല്ല അതിനെ പരിഹരിക്കുന്നവരായി തീരുമ്പോഴാണ് നാം ദൈവസന്നിധിയില്‍ വിലയുള്ളവരായി തീരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു . ലളിത ലത്തര (ചിക്കാഗോ)യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു . ജോര്‍ജ് മാത്യു…

Read More