Author: staradmin

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. എൺപതോളം തൊഴിലാളികൾക്കായി റിഫായിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ ആണ് വിതരണം നടന്നത്. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് പതിനൊന്നാം ആഴ്ച പിന്നിടുന്നു . എല്ലാ തൊഴിലാളികൾക്കും ബിരിയാണി സ്റ്റീൽ കാരിയറോടെ വിതരണം നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും, കൂടാതെ ലഡ്ഡുവും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.…

Read More

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഡല്‍റ്റാ വേരിയന്റ് വ്യാപകമായതോടെ ബൂസ്റ്റര്‍ കോവിഡ് 19 ഡോസ് നല്‍കണെമന്ന ബൈഡന്‍ ഭരണകൂട തീരുമാനത്തിന് കനത്ത പ്രഹരം നല്‍കി ഫെഡറല്‍ അഡൈ്വസറി പാനല്‍ തീരുമാനം . അടുത്ത ആഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് ബൈഡന്‍ ഒരു മാസം മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു . അമേരിക്കയില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മാത്രം ഫൈസര്‍ കോവിഡ് 19 ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്നാണ് അഡൈ്വസറി പാനലിന്റെ ഭൂരിപക്ഷ തീരുമാനം . ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ഉപദേശം നല്‍കുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം . എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന തീരുമാനത്തിനെതിരെ 16 പേര് വോട്ട് ചെയ്തപ്പോള്‍ 2 പേര്‍ മാത്രമാണ് അനുകൂലിച്ചത് . പിന്നീട് നടന്ന വോട്ടെടുപ്പില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മാത്രം കോവിഡ് ബൂസ്റ്റര്‍ നല്‍കിയാല്‍…

Read More

സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകുന്നതും പദ്ധതി. പദ്ധതി തയ്യാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി…

Read More

ഡാളസ്: കോവിഡ് മഹാമാരി ടെക്‌സസ് സംസ്ഥാനത്ത് വ്യാപകമായതിനുശേഷം മരിച്ചവരുടെ എണ്ണം സെപ്റ്റംബര്‍ 17 വെള്ളിയാഴ്ചയോടെ 60357 ആയി ഉയര്‍ന്നു. ഇന്ന് ടെക്‌സസില്‍ 377 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയായിലെ മരണസംഖ്യ 67000 മാണ്. ഫെഡറല്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. ജനസംഖ്യ കണക്കനുസരിച്ചു അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മരണമടഞ്ഞവരുടെ സംഖ്യയില്‍ ടെക്‌സസ് 24ാം സ്ഥാനത്താണ്. 100,000 പേരില്‍ 255 വീതമാണ് മരണനിരക്ക് കണക്കാക്കിയിരിക്കുന്നത്. ദേശീയ ശരാശരി മരണനിരക്ക് 10,000 ത്തിന് 200 വീതമാണ്. ടെക്‌സസ് സംസ്ഥാനത്ത് കഴിഞ്ഞ സമ്മറിലും, വിന്ററിലും ഇപ്പോഴുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വാക്‌സിനേറ്റ് ചെയ്യാത്തവരാണ് കൂടുതലും മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച ടെക്‌സസ് സംസ്ഥാനത്ത് 18628 കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 18097 പുതിയതായി പോസിറ്റീവ് ടെക്സ്റ്റ് സ്ഥിരീകരിച്ചതും, 631 പഴയ പരിശോധനാ ഫലം ലഭിച്ചതുമാണ്. സംസ്ഥാനത്തു ആകെ സ്ഥിരീകരിച്ച കോവിഡ് കേസ്സുക ള്‍ 3902306 ആണ്. സംസ്ഥാനത്തു…

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 18 ന് നടത്തിയ 16,757 കോവിഡ് ടെസ്റ്റുകളിൽ 72 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 46 പേർ പ്രവാസി തൊഴിലാളികളാണ്. 19 പുതിയ കേസുകൾ സമ്പർക്കം മൂലവും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 107 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,72,012 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 779 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 777 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 62,51,034 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,60,375 പേർ ഓരോ ഡോസും 11,04,103 പേർ രണ്ട് ഡോസും 2,71,422 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

കൊളറാഡോ : കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍ സ്ഥാനം പിടിച്ചു . നിലവിലുള്ള ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണ് . സെപ്തംബര്‍ 15 ബുധനാഴ്ച കൊളറാഡോ യൂണിവേഴ്‌സിറ്റി ബോള്‍ഡറിലായിരുന്നു ഗവര്‍ണര്‍ ജറിഡ്, മാര്‍ലോണ്‍ റീസിന്റെ വിരലില്‍ വിവാഹ മോതിരം അണിഞ്ഞത് . പതിനെട്ടു വര്ഷം ഒന്നിച്ചു താമസിച്ച ഇവര്‍ രണ്ടു കുട്ടികളെ വളര്‍ത്തിയിരുന്നു റിംഗ് ബെയററായി ഇവരുടെ ഒന്‍പത് വയസ്സുകാരനായ മകനും , ഫ്‌ളവര്‍ ഗേളായി ഏഴു വയസ്സുള്ള മകളും ഇവര്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തു . ചെറിയ ചടങ്ങുകളോടെയാണ് ഇരുവരും ജൂയിഷ് പാരമ്പര്യമനുസരിച്ച് വിവാഹിതരായത്. 2011 ല്‍ യു.എസ് കോണ്‍ഗ്രസ്സില്‍ ലോ മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ‘ ഗെ ‘ ആയിരുന്നു പോളിസ് . വീണ്ടും ചരിത്രം കുറിച്ച് 2019 ല്‍ അമേരിക്കയിലെ ആദ്യ ‘ ഗെ ‘ സംസ്ഥാന ഗവര്‍ണറായി (കൊളറാഡോ)…

Read More

ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്തെ അവശേഷിക്കുന്ന അവസാനത്തെ സിയേഴ്‌സ് സ്‌റ്റോറും അടച്ചു പൂട്ടുന്നതായി സെപ്തംബര്‍ 16 വ്യാഴാഴ്ച സിയേഴ്‌സ് കോര്‍പ്പറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു .സിയേഴ്‌സ് കോര്‍പ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഹോഫ്മാന്‍ എസ്‌റ്റേറ്റിന് ഒരു സ്ട്രീറ്റ് താഴെയുള്ള വുഡ് ഫീല്‍ഡ് മാള്‍ സ്‌റ്റോറാണ് അടച്ചു പൂട്ടുന്നത് .കഴിഞ്ഞ ഇരുപതു വര്‍ഷമായി നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിയേഴ്‌സിന്റെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടക്കുന്നത് നിരാശാജനകമാണെന്ന് ഇല്ലിനോയ് റീട്ടെയ്ല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോബ് കാര്‍ പറഞ്ഞു .ഹോളിഡേ സീസണ്‍ അവസാനിക്കുന്നതോടെ നവംബര്‍ അവസാനത്തോടെയായിരിക്കും വുഡ് ഫീല്‍ഡ് മാളിലുള്ള സിയേഴ്‌സ് അടച്ചു പൂട്ടുക2018 ല്‍ സിയേഴ്‌സ് ബാങ്ക് റെപ്‌സി ഫയല്‍ ചെയുമ്പോള്‍ 700 സ്‌റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നു . ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായ സിയേഴ്‌സിന്റെ പതനം അതിവേഗമായിരുന്നു .മാര്‍ക്കറ്റ് പ്‌ളെയ്‌സില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്നതാണ് സിയേഴ്‌സിന്റെ പരാജയകാരണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി .1892 ല്‍ ചിക്കാഗോയിലാണ് സിയേഴ്‌സിന്റെ ആരംഭം . 2018 ലെ…

Read More

ന്യൂയോർക്ക്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് പ്രതിസന്ധിയിലായ  കേരളത്തെ സഹായിക്കാൻ ഫോമാ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ” പദ്ധതിക്ക് കരുത്ത് പകർന്ന് കാലിഫോർണിയയിലെ സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റർ സംഭാവന  ചെയ്തു. മലയോര ജില്ലയായ  ഇടുക്കിയിലേക്കാണ് വെന്റിലേറ്റർ വാഗ്ദാനം ചെയ്തത്. ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജും, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണനും,ട്രഷറർ തോമസ് ടി ഉമ്മനും ചേർന്ന്   ഇടുക്കി ജില്ലാ ഭരണാധികാരികൾക്ക് വെന്റിലേറ്റർ നേരിട്ട്  ഒക്ടോബറിൽ കൈമാറും . ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. ഇന്ത്യൻ വിപണിയിൽ അഞ്ചു കോടിയോളം രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകാരണങ്ങളാണ് വിവിധ ഘട്ടങ്ങളിലായി ഫോമാ “ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ ” പദ്ധതിയുടെ ഭാഗമായി കയറ്റി അയച്ചിട്ടുള്ളത്. മറ്റു പ്രവാസി മലയാളി സംഘടനകളെക്കാളും, ഉപരിയായി കേരളത്തിന് താങ്ങും തണലുമായി നിരവധി കർമ്മ പദ്ധതികളാണ് ഫോമാ കോവിഡ് കാലത്ത് നടപ്പിലാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതും. കോവിഡിന്റെ കെടുതിയിൽ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ…

Read More

ന്യൂയോർക്ക്: കോവിഡിന്റെ തുടക്കത്തിൽ ലോമമെമ്പാടും ലോക്കഡൗണിലായിരിക്കെ,  അമേരിക്കൻ മലയാളികൾക്ക് സാന്ത്വനവും, സഹായവുമായി ഫോമാ എല്ലാ ഞായറാഴ്ചയും നടത്തുന്ന സാന്ത്വന സംഗീതത്തിന്റെ  എഴുപത്തഞ്ചാം  എപ്പിസോഡ്.  2021 സെപ്റ്റംബർ 19 ന്, ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക്  ന്യൂയോർക്ക്-ക്യൂൻസിലെ ടൈസൺ സെന്ററിൽ (26th നോർത്ത് ടൈസൺ അവന്യൂ,ഫ്ലോറൽ പാർക്ക്) വെച്ച് നടക്കും സംഗീത വിരുന്നിൽ അമേരിക്കയിലെ പ്രമുഖ ഗായകർ അണിനിരക്കും.സിബി ഡേവിഡ്  നേതൃത്വം നൽകുന്ന സാന്ത്വന സംഗീതം അതിരുകളില്ലാത്ത സ്നേഹത്തോടെ അമേരിക്കൻ മലയാളികൾ ഹ്ര്യദയത്തിൽ ഏറ്റു വാങ്ങിയ സംഗീത പരിപാടിയാണ്. നാളിതുവരെ എഴുപത്തഞ്ച് ആഴ്ചകളായി  മുടക്കമില്ലാതെ എഴുപത്തഞ്ച് എപ്പിസോഡുകളിലായി വിവിധ സംഗീത കലാകാരന്മാർ അണിനിരന്ന ഈ സംഗീത പരിപാടി  ചരിത്ര സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഫോമയുടെ അഞ്ച് റീജിയനുകൾ സംയുക്തമായാണ് എഴുപത്തഞ്ചാം എപ്പിസോഡ് ഒരുക്കുന്നത്. ആർ.വി.പിമാരായ  സുജനൻ പുത്തൻപുരയിൽ ( ന്യൂ ഇംഗ്ലണ്ട്), ഷോബി ഐസക് ( എമ്പയർ ), ബിനോയി തോമസ് (മെട്രോ), ബൈജു വർഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റൽ), നാഷണൽ കമ്മറ്റിയംഗങ്ങളായ ഗീ വർഗ്ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു , ഡെൻസിൽ ജോർജ്ജ്, മനോജ് വർഗ്ഗീസ്, അനു സ്കറിയ, അനിൽ നായർ, മധുസൂധനൻ നമ്പ്യാർ,ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം  എപ്പിസോഡിൽ എല്ലാ നല്ല…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. സെപ്റ്റംബർ 16 ന് ഇസ ടൗൺ കാമ്പസിൽ നടന്ന വെർച്വൽ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ X, XII ക്‌ളാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ 2020-2021 അധ്യയന വർഷത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ആദരം. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻഎസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,…

Read More