Author: staradmin

തിരുവനന്തപുരം: ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം വിജേന്ദ്രകുമാര്‍ നൂറുകണക്കിന് അനുയായികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തും. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയന്‍ മൂല്യങ്ങളും കോണ്‍ഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണ് നടപ്പാക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര…

Read More

തിരുവനന്തപുരം: കായിക വകുപ്പിന് കീഴില്‍ അടിസ്ഥാന സൗകര്യവികസനവും അവയുടെ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ (എസ് കെ എഫ്) എന്ന പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ആദ്യ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനായി കായികമന്ത്രി വി അബ്ദുറഹിമാനെ തെരഞ്ഞെടുത്തു. കായിക വകുപ്പ് സെക്രട്ടറി ഷര്‍മ്മിള മേരി ജോസിനെ വൈസ് ചെയര്‍പേഴ്‌സണായും കായിക-യുവജനകാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജിനെ മാനേജിങ്ങ് ഡയറക്ടറായും തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരെ പിന്നീട് നിശ്ചയിക്കും. പൂര്‍ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളതാണ് കമ്പനി. നിലവില്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ കായിക-യുവജനകാര്യ ഡയറക്ടറേറ്റിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. കായിക- യുവജന കാര്യ ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിങ്ങ് വിഭാഗത്തെ എസ് കെ എഫില്‍ ലയിപ്പിച്ചു. സര്‍ക്കാര്‍ അനുമതി നല്‍കിയതും എഞ്ചിനിയറിങ്ങ് വിഭാഗം നിലവില്‍ നിര്‍വഹിക്കുന്നതുമായ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും കമ്പനിയ്ക്ക് കൈമാറി. കിഫ്ബി സഹായത്തോടെ കായികവകുപ്പിന് കീഴില്‍ നടക്കുന്ന പ്രവൃത്തികളുടെ പരിപാലന ചുമതലയും കമ്പനിക്കായിരിക്കും.…

Read More

സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതൽ ഫോക്കസ് നൽകുമെന്നും അതിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ളതാക്കി കെൽട്രോണിനെ ഉയർത്തുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ് ഓക്സിമീറ്റർ, ശ്രവൺ – മിനി ഹിയറിങ് എയ്ഡ്,സോളാർ പമ്പ് കൺട്രോളർ, 5kVA യു പി എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. എന്നാൽ അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്തണമെങ്കിൽ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം അവിടുള്ള ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. ഗവണ്മെന്റ്, മാനേജ്‌മെന്റുകൾ, ജീവനക്കാർ, തൊഴിലാളികൾ, അവരുടെ സംഘടനകൾ – എല്ലാവരും ചേർന്നാൽ നമ്മുക്ക് വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. സർക്കാർ എല്ലാ പൊതുമേഖലയുടെയും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കികഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്ന തരത്തിൽ ബോർഡുകൾക്ക്…

Read More

തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സര്‍ക്കാര്‍, ജനങ്ങളോടു പ്രതിബദ്ധതയുള്ള ബദല്‍ നയങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് അത് സാധ്യമാകുന്നത്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയ ബദല്‍ എന്ന ആശയം ലോകമൊട്ടാകെ എത്തിച്ചേര്‍ന്ന ഒരു കാലഘട്ടമാണ് ഇത്. ആ ബദലിന്റെ മുന്‍നിര പ്രവര്‍ത്തകരാണ് ആരോഗ്യപ്രവര്‍ത്തകര്‍. എന്നാല്‍, സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണ്. അതുകൊണ്ടുതന്നെ അത്തരക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നീണ്ടുനിന്ന ഈ കര്‍മ്മപദ്ധതിയുടെ എണ്‍പതു ശതമാനം പരിപാടികളും പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയിലടക്കം നാം കൈവരിച്ച…

Read More

തീരുവനന്തപുരം: ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്ന ഗായികയായ യുവതിക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍. ഒരു വര്‍ഷമായി പ്രാഥമികാവശ്യത്തിനു പോലും വെള്ളം ഇല്ലാതെ നരകജീവിതം നയിക്കുകയായിരുന്ന സൗമ്യ പുരുഷോത്തമന്‍ എന്ന യുവതിക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കുമാണ് മന്ത്രിയുടെ ഓഫീസിലെത്തി പരാതി ബോധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കുടിവെള്ള കണക്ഷന്‍ ലഭിച്ചത്. വെള്ളം കിട്ടിയശേഷം വീട്ടിലെത്തുമെന്ന വാഗ്ദാനവും മന്ത്രി പാലിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട അഭയനഗര്‍ 137 ല്‍ മൂക്കാല്‍ സെന്റ് പുരയിടത്തിലാണ് സൗമ്യയും കുടുംബവും താമസിക്കുന്നത്. സൗമ്യ 60 ശതമാനം വികലാംഗയാണ്. അച്ഛനും അമ്മയും രോഗബാധിതരായതോടെ കുടിവെള്ളം ചുമന്ന് എത്തിക്കാന്‍ പോലും ബുദ്ധിമുട്ടായ സാഹചര്യമായിരുന്നു. സൗമ്യയ്ക്ക് അടുത്തിടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഇതോടെ ജീവിതം പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറി. കോഴിക്കോട് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരിക്കുന്നതായി മനസിലായി. അന്നു മുതല്‍ കണക്ഷന്‍ ലഭിക്കാന്‍ മുട്ടാത്ത…

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വന്‍പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫ് സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത് നാലു വര്‍ഷം കൊണ്ട് 2019 ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച വിഴിഞ്ഞം പദ്ധതിയെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണ്. സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്ന് ആറു വര്‍ഷം പാഴാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അദാനി പോര്‍ട്ട് മൂന്നുവര്‍ഷത്തോളം നീട്ടിച്ചോദിച്ചിരിക്കുകയാണ്. ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇതിലേക്കു നയിച്ചത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഒരുവിധത്തിലുള്ള മേല്‍നോട്ടവും വഹിക്കാതെ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. യുഡിഎഫ് ഏറ്റെടുത്തു നല്കിയ 90 ശതമാനം ഭൂമിയല്ലാതെ ഒരു സെന്റ് ഭൂമിപോലും ഇതുവരെ ഏറ്റെടുത്തില്ല. റിസോര്‍ട്ട് മാഫിയയുടെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. തുറമുഖത്തേക്കുള്ള റെയില്‍ കണക്ടീവിറ്റിക്ക് ഇതുവരെ അനുമതി നേടിയെടുക്കാനായില്ല. കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 800 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും ഇതുവരെ…

Read More

തിരുവനന്തപുരം: ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന അന്തരിച്ച അനില്‍ രാധാകൃഷ്ണന്റെ സ്‌മരണയ്ക്കായി കേസരി മെമ്മോറിയൽ ജേണലിസ്‌റ്റ്‌ ട്രസ്‌റ്റും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന്‌ 50,000 രൂപയുടെ ‘അനിൽ രാധാകൃഷ്ണൻ ഡെവലപ്മെന്റ് ജേണലിസം ഫെല്ലോഷിപ്പ്’ നൽകുന്നു. മാധ്യമരംഗത്ത്‌ അനില്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ടൂറിസം, ഗതാഗതം, അടിസ്ഥാന സൗകര്യവികസനം, സംസ്ഥാന ധനകാര്യം എന്നീ മേഖലകളില്‍ കേരളത്തിന്റെ വികസനത്തിന് സഹായകമായ ഗൗരവപൂര്‍ണമായ അന്വേഷണത്തിനും പഠനത്തിനുമാണ്‌ വർഷത്തിൽ ഒരാളിന്‌ ഫെലോഷിപ്പ്‌ നൽകുന്നത്‌. ഫെലോഷിപ്പ്‌ ലഭിക്കുന്നയാൾ മേൽപ്പറഞ്ഞ രംഗവുമായി ബന്ധപ്പെട്ട് മലയാളത്തിലോ, ഇംഗീഷിലോ മികച്ച ഒരു പഠന ഗവേഷണ ഗ്രന്ഥം രചിക്കണം. ഫെല്ലോഷിപ്പിന് kuwjtvm@gmail.com ലേക്ക് വേണം അപേക്ഷിക്കാൻ. അപേക്ഷ നൽകേണ്ട അവസാന ദിവസം ഒക്ടോബർ 18. അനിൽരാധാകൃഷ്‌ണന്റെ ഓര്‍മദിനമായ ജൂണ്‍ 23ന് പുസ്തകം പ്രസാധനം ചെയ്യുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ എസ്‌ എസ്‌. സിന്ധുവും കേസരി ട്രസ്‌റ്റ്‌ ഭാരവാഹികളും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://kmjt.org

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,52,282 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,28,821 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,60,046 കോവിഡ് കേസുകളില്‍, 13 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19…

Read More

മനാമ: ബഹ്‌റൈനിലെ ജുഫൈറിലെ ഒരു അപ്പാർമെന്റിൽ നിന്നും പതിമൂന്നു വയസുള്ള അനുശ്രീ രഞ്ജിത്ത് കുമാർ എന്ന മലയാളി പെൺകുട്ടി താഴെ വീണു മരിച്ചു. ഇരുപത്തി അഞ്ചാമത്തെ നിലയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തൊട്ടടുത്ത കെട്ടിടത്തിൻറെ കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി അന്വേക്ഷണം നടത്തി മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.

Read More

തൃശൂർ: ഭാര്യാ ഭർത്താക്കാൻമാരെന്ന വ്യജേന കഞ്ചാവ്​ കടത്തുന്നതിനിടെ പിടിയിലായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്​തപ്പോൾ പുറത്തുവന്നത്​ ലഹരി ഇടപാടുകളിലെ ഞെട്ടിപ്പിക്കുന്ന കഥകൾ. വാടകക്കെടുത്ത കാറുകളിൽ പൊലീസിനോ എക്​സൈസിനോ സംശയത്തിന് അവസരം നൽകാതെ ഭാര്യ ഭർത്താക്കൻമാരെപോലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കാറില്‍ അഡ്വക്കേറ്റിന്റെ എംബ്ലം പതിച്ചിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. കോഴിക്കോട്​, വയനാട്​ ജില്ലകളിൽ കഞ്ചാവ്​ വിതരണം നടത്തിയിരുന്ന ഇരുവരും​ കഴിഞ്ഞ മാസം 30 ന്​ കുന്ദമംഗലത്താണ് പിടിയിലായത്​. തൃ​ശൂ​ർ പൂ​ങ്കു​ന്നം മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ലീ​ന ജോ​സ്​ (42), പ​ട്ടാ​മ്പി തി​രു​വേ​ഗ​പു​റം പൂ​വ​ൻ​ത​ല വീ​ട്ടി​ൽ സ​ന​ൽ (36) എ​ന്നി​വ​രെയാ​ണ് അന്ന്​ പിടികൂടിയത്​. ഇവരുടെ ഫോൺ വിളികളും മറ്റും പരിശോധിച്ച്​ ചോദ്യം ചെയ്​തതിൽ നിന്നാണ്​ കഞ്ചാവ്​ കടത്ത്​ ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിച്ചത്​. ചേവരമ്പലത്ത് രണ്ടു മാസമായി വാടക വീടെടുത്ത്​ താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിലെ ബ്യൂട്ടീഷനായി ജോലി ചെയ്​തിവുന്ന ലീന അവിടെ വെച്ചാണ്​ ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്​. തൃശൂരിൽ നിന്നെത്തിക്കുന്ന…

Read More