Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,901 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,119 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,63,280 കോവിഡ് കേസുകളില്‍, 12.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19…

Read More

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടിനെയാണ്‌ ഇന്ത്യന്‍ എക്‌സ്പ്രസ് വെബ് പോര്‍ട്ടലിലെഴുതിയ ലേഖനത്തില്‍ ചിദംബരം പ്രശംസിച്ചത്.പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ചിദംബരം ലേഖനത്തില്‍ പരാമര്‍ശിച്ചു പാലാ ബിഷപ്പിനെ ഹിന്ദുത്വ സംഘടനകള്‍ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ല. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ്. മതവിഭാഗങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കലാണ് ലക്ഷ്യം. ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണം- ചിദംബരം പറഞ്ഞു.

Read More

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. നേരത്തെ എടുത്ത തീരുമാനമാണെന്ന നിലപാടിലാണ് ധനവകുപ്പ്. പണം ഏത് സമയത്തും പിൻവലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകില്ല എന്നുമാണ് ധനവകുപ്പ് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നൽകി. ഏപ്രിൽ ഒന്ന് മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരെ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുൻപ് നൽകിയ അനുമതി ധനവകുപ്പ് പിൻവലിച്ചതാണ് വിവാദമായത്. ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തദ്ദേശവകുപ്പിന്റെ ആക്ഷേപം. കഴിഞ്ഞ 18നാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. സ്വന്തം ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ സുക്ഷിക്കണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. മറ്റ് വകുപ്പുകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കരുതെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. അതായത് തദ്ദേശവകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകൾ ഇടപെടരുന്നാണ് നിർദ്ദേശം. ഈ ഉത്തരവ് തദ്ദേശവകുപ്പ് അറിയാതെയാണ് ഇറക്കിയതെന്നാണ് ആക്ഷേപം. തദ്ദേശവകുപ്പ് അറിയാതെ വകുപ്പിൽ ധനവകുപ്പ്…

Read More

തിരുവനന്തപുരം: പൗരാവകാശങ്ങൾക്കും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട നിർഭയനായ പോരാളിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകരും തലസ്ഥാനത്തെ പൗരാവലിയും പ്രണാമം അർപ്പിച്ചു. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടതിൻ്റെ 111-ാം വാർഷിക ദിനമായ ഇന്നലെ പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. രാവിലെ പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിൽ , ആൻ്റണി രാജു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ സ്പീക്കർ എം. വിജയകുമാർ, BJP സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി , മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പി. മോഹനൻ, എസ്.ആർ. ശക്തിധരൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

Read More

തിരുവനന്തപുരം: ദന്ത രോഗിയുടെ വീട്ടിൽ മൊബൈൽ ക്ലിനിക്കുമായെത്തി ചികിൽസ നൽകുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈൽ ദന്തൽ ക്ലിനിക്ക്‌ എന്ന നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത് ഹോം ഹെൽത്ത് കെയർ സർവ്വീസ് മേഖലയിലെ മുൻ നിര സ്ഥാപനമായ ” കെയർ ആന്റ് ക്യൂവർ ” ആണ്. കെയർ ആൻഡ് ക്യുവറിന്റെ പുതിയ സംരംഭമായ അത്യാധുനിക മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ്‌ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു . കേരളത്തിലെ ആദ്യത്തെ ഹോം ഹെൽത്ത്‌ കെയർ സർവീസ് സ്ഥാപനമാണ് ‘കെയർ ആൻഡ് ക്യുവർ’ . ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് കെയർ ആൻഡ് ക്യുവറിന്റെ പുതിയ സംരംഭമായ മൊബൈൽ ക്ലിനിക്ക്‌ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്ലിനിക്ക്‌ പ്രവർത്തനം ആരംഭിക്കുന്നത്. ഡെന്റൽ ക്ലിനിക്ക്‌, ഡെന്റൽ കെയർ, ഡോക്ടർ ഓൺ കോൾ സർവീസ്, നഴ്സിംഗ് സർവീസ് തുടങ്ങി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് ചെയ്യാവുന്ന നിരവധി മെഡിക്കൽ സർവീസുകൾ…

Read More

കൊച്ചി: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നടത്തി. നോവൽ, ചെറുകഥ, നാടകം , ബാലസാഹിത്യം മുതലായ വിഭാഗങ്ങളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം അവാർഡ്, ഡോ.ബി.ആർ അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു. സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിന് ആവശ്യമായ കണ്ടെത്തലുകൾ നടത്താൻ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സിഎസ്ഐആറിനോടും എല്ലാ ശാസ്ത്ര വകുപ്പുകളോടും ആവശ്യപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ആദ്യമായി ഉപയോഗിച്ച മായ്ക്കാനാവാത്ത മഷി വികസിപ്പിച്ചതിൽ നിന്നും ഇന്ന് ആറ്റോമിക് ക്ലോക്കുകൾ ഉപയോഗിച്ച് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർണയിക്കുന്നത് വരെയുള്ള സിഎസ്ഐആറിന്റെ പരിണാമം ഹൃദയസ്പർശിയാണെന്ന് സ്ഥാപനത്തിന്റെ 80 വർഷത്തെ വിജയകരമായ യാത്രയെ അഭിനന്ദിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വരാജ് ട്രാക്ടറിന്റെ വികസനം മുതൽ സമീപകാലത്തെ ഹൻസ-എൻജിയുടെ പരീക്ഷണ പറക്കൽ വരെയുള്ള നേട്ടങ്ങൾ കഴിഞ്ഞ എട്ടു ദശകങ്ങളിലെ സിഎസ്ഐആറിന്റെ വളർച്ചയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി…

Read More

കോട്ടയം: യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സര്‍ക്കാരുകള്‍ക്ക് മംഗളപത്രം എഴുതലല്ല മാധ്യമപ്രവർത്തനമെന്നും നിര്‍ഭയവും സത്യസന്ധവുമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് മാധ്യമധര്‍മ്മമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സ്വതതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ജനാധിപത്യത്തിന് ഭൂഷണം. ഭീഷണിപ്പെടുത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു. വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാതെ സാമ്പത്തികമായി തളര്‍ത്തുന്ന തന്ത്രമാണ് സര്‍ക്കാരുകള്‍ പയറ്റുന്നത്. എന്നിട്ടും വഴങ്ങാത്ത മാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ദ്രോഹിക്കുന്നു. നരേന്ദ്ര മോദി കേന്ദ്രത്തില്‍ നടപ്പാക്കുന്നത് അതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട ഭീകരത വളര്‍ന്നു വരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓര്‍മ്മകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ്.സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ മാതൃകയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാജഭരണത്തിന്റെ സര്‍വാധിപത്യത്തിനെതിരായി തൂലിക ചലിപ്പിച്ച പോരാളിയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. സ്വദേശാഭിമാനി സ്മാരക സമിതിയുടെ നേതൃത്വത്തില്‍…

Read More

കോഴിക്കോ‌ട്: കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാ‍ർത്തിക്കും സലീമുമാണ് മരിച്ചത്. അപകട സമയത്ത് സലീമും കാ‍ർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. കാ‍ർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നില അതീവ ​ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം എന്ന തൊഴിലാളിയും ചികിത്സയിലുണ്ട്. അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു.

Read More