Author: staradmin

ബെംഗളൂരു: ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. https://youtu.be/X9skwzQXvy8 കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

Read More

ദുബൈ: ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ഒരു സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ദുബൈ കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്‍ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്‍തത്. 2019ല്‍ ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് സംഘം കൊണ്ടുപോയത്. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടിയെ കൊണ്ടുവന്ന സ്‍ത്രീയും മറ്റൊരു യുവതിയും ഇവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് മാറ്റി അവിടെയും ആവശ്യക്കാരെ എത്തിച്ചു. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് ഓരോ രാത്രിയ്‍ക്കും 1000 ദിര്‍ഹം വീതം നല്‍കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വേശ്യാവൃത്തി സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം…

Read More

ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനോട്‌ (CSIR) സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ആവശ്യപ്പെട്ടു. ഇന്ന്, സിഎസ്ഐആറിന്റെ 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം സിഎസ്ഐആർ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ദീർഘകാല ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ ആവശ്യമുള്ള വെല്ലുവിളികളെ നേരിടണം എന്ന് അഭിപ്രായപ്പെട്ടു. കാർഷിക ഗവേഷണത്തിൽ സിഎസ്ഐആർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും ആവിഷ്കരിക്കണമെന്നും നായിഡു അഭ്യർത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനം, മയക്കുമരുന്ന് പ്രതിരോധം, മലിനീകരണം, മഹാമാരി-പകർച്ചവ്യാധി വ്യാപനം എന്നിവ ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ ആവശ്യമുള്ള വെല്ലുവിളികളിൽ ചിലതാണ് എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരി ഒരു അപ്രതീക്ഷിത പ്രതിസന്ധിയാണെന്നും അത്തരം നിരവധി വെല്ലുവിളികൾ ഇനിയും ഉണ്ടാകാം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ഏത് പ്രശ്നവും പരിഹരിക്കാൻ സി എസ് ഐ ആർ പോലുള്ള സ്ഥാപനങ്ങൾ…

Read More

തിരുവനന്തപുരം: ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി മൃ​ഗശാല വകുപ്പ്. ഒരു വകുപ്പിൽ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എൽഡി ക്ലർക്ക് ഉൽപ്പെടെ യുഡിക്ലർക്ക് സൂപ്രണ്ട് തസ്കികളിൽ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പർ തസ്തികയിൽ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്. മൃ​ഗശാലയിലെ കീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോ​ഗ്യത മൃ​ഗശാലയിൽ കീപ്പറായുള്ള രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, അർഹതയുള്ളവർക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് നൽകാതെ ഡയറക്ടറേറ്റിൽ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കൾളെ താൽക്കാലികമായി കയറ്റി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സ്ഥിരപ്പെടുത്തുതയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ വർഷവും ഒരു ഉദ്യോ​ഗസ്ഥയുടെ സഹോദരനെ ജോലിക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരൻ ശരത്തിനെ സ്ഥിര ജോലിക്ക് കയറ്റാനുള്ള ഇന്റർവ്യൂ ഈ മാസം 28 ന് തൃശ്ശൂർ മൃ​ഗശാലിൽ വെച്ച് നടക്കുകയാണ്. ശരത്തിനേക്കാൽ എക്സപീയൻസ്…

Read More

ഇടുക്കി: ഇടുക്കി മറയൂരിൽ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിൽ സഹോദരിമാരായ നാല് യുവതികൾ അയൽവാസിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ് മറയൂര്‍ സ്വദേശി മോഹൻ രാജിന്റെ തലപൊട്ടി. യുവതികൾക്കെതിരെ മറയൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മറയൂരിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതികളുടെ കുടുംബം അയൽവാസികളും തമ്മിൽ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൂടുതൽ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാൻ കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലം അളന്ന് പോയതിന് പിന്നാലെ അയൽവാസികളും യുവതികളും തമ്മിൽ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയി. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹൻ രാജിനെ യുവതികൾ ഓടിച്ചിട്ട് തല്ലി. തലയടിച്ച് പൊട്ടിച്ചു. സംഭവത്തിൽ സഹോദരികളായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇടുക്കിയിൽ നിന്നുള്ള വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 4 ലക്ഷം ട്രിപ്പുകൾ. സേവനപാതയിൽ 316 ആംബുലൻസുകളും 1500 ജീവനക്കാരും സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. 2 വർഷം പിന്നിടുമ്പോൾ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. കോവിഡ്‌ കഴിഞ്ഞാൽ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകൾ ആണ് അധികം. 18,837 ട്രിപ്പുകളാണ് ഈ ഇനത്തിൽ ഓടിയത്. 16,513 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാനും 13,969 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാനും 3,899 ട്രിപ്പുകൾ ഗർഭ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം നൽകുവാനും 9,571 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ…

Read More

തിരുവനന്തപുരം: മാസങ്ങളായി തകർന്ന് കിടക്കുന്ന ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകർപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കേരളത്തിന് അപമാനമാണെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുള്ളത്. കേരളത്തിന്റെ വികസനത്തിന്റെ മാതൃക ചോദ്യം ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന സ്മാർട്ട്സിറ്റി, വിമാനത്താവള വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാകുമ്പോൾ ഒരു റോഡ് നിർമ്മിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. വിമാനത്താവള റോഡ് മാസങ്ങളായി പരിഹരിക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതുവരെ നടന്ന അറ്റകുറ്റ പണികളെല്ലാം അശാസ്ത്രീയമാണ്. ഈ നിലയിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിൽ അതും ജനങ്ങൾക്ക് ഉപദ്രവമാകും. റോഡ് പണിയുടെ പേരിൽ തീരദേശവാസികൾക്ക് ആശുപത്രിയിൽ പോകാൻ ഒരു ഓട്ടോറിക്ഷ പോലും കടത്തിവിടാത്ത സ്ഥിതിയാണുള്ളത്. സ്ഥലം എംപിയും മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയും വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിന്റെ ദുരിതത്തിന് മറുപടി പറയണം. നടപടി ഉണ്ടായില്ലെങ്കിൽ…

Read More

പത്തനംതിട്ട: പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരെ പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പങ്കെടുത്ത ജില്ലാ നേതൃ-യോഗത്തിലാണ് തീരുമാനം. മണ്ഡലം പ്രസിഡന്റ്മാരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളടക്കം വിലയിരുത്തിയാണ് നടപടി. കോൺഗ്രസിന് പിന്നാലെ യൂത്ത് കോൺഗ്രസും സെമി കേഡർ പാതയിൽ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉടനടി നടപടി സ്വീകരിച്ചു. പത്തനംതിട്ട ജില്ലയിലെ മുഴുവൻ സംസ്ഥാന ജില്ലാ അസംബ്ലി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികൾക്കും പ്രസിഡന്റുമാർക്കുമെതിരെ നടപടിയെടുത്തത്. അസംബ്ലി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്മാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ തിരിച്ചുള്ള ചർച്ചകൾ നടന്നു. 15 മണ്ഡലം പ്രസിഡന്റുമാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരു ഘട്ടത്തിൽ പോലും പ്രവർത്തനത്തിനിറങ്ങിയല്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ മത്സരിച്ച അടൂരിൽ പോലും മണ്ഡലം പ്രസിഡന്റ്മാർ സജീവമായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട ചിലർ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. റാന്നി തിരുവല്ല അസംബ്ലി കമ്മിറ്റികളുടെ കീഴിലാണ് ഏറ്റവും അധികം നടപടി…

Read More

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വദേശാഭിമാനിയുടെ 111 –-ാം നാടുകടത്തൽ വാർഷികദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്‌പാർച്ചനയും തുടർന്ന്‌ അനുസ്‌മരണവും നടത്തി. മുൻപ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം അധ്യക്ഷനായി, സെക്രട്ടറി ബി അഭിജിത്‌, ട്രഷറർ അനുപമ ജി നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ്‌ സതീഷ്‌ കുമാർ, കാസിം എ കാദർ തുടങ്ങിയവർ സംസാരിച്ചു.

Read More

ന്യൂഡൽഹി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ദില്ലിയില്‍ തുടങ്ങി. മാവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാൾ, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രണ്ട് ഘട്ടമായിട്ടാണ് ചർച്ച നടക്കുന്നത്. മവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളി സായുധ സേനയുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ അവലോകനം ചെയ്യുന്നത്. സുരക്ഷ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വർധിപ്പിക്കുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും അവയെ പ്രതിരോധിക്കാൻ സ്വീകരിച്ച് മാർഗങ്ങളും വിലയിരുത്തി. മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവൽക്കരണം അടക്കമുള്ള നടപടികളും ചർ്ച്ചയാകും. നക്സല്‍ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ്…

Read More