Author: staradmin

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്‍പ്പറേഷന്‍ ഏരിയകളില്‍ KSEBL ന്റെ സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 07.11.2020 -ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ട്ട് സ്ഥാപിച്ച 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി. എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും. ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള…

Read More

തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 2021 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആര്‍. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജേഷ് കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിന്‍റെ ജീവിതം കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പി.ആര്‍.ശ്രീജേഷിനെ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവ് മന്ത്രി ശ്രീജേഷിന് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി അബുരാജ്, അഡീഷണല്‍ ഡി.പി.ഐ എം.കെ. ഷൈന്‍മോന്‍, ഹയര്‍സെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ അക്കാദമിക് ആര്‍. സുരേഷ്കുമാര്‍, വോക്കേഷണല്‍…

Read More

തിരുവനന്തപുരം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 5 ജില്ലകളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലുള്ള കാത്ത് ലാബുകള്‍ ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി. ‘ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം’ (Use heart to connect people with heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നതിനായും പരിശ്രമിക്കാം എന്നാണ് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ശരിയായ ഭക്ഷണ രീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം…

Read More

ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് രാജി കൈമാറി. കഴിഞ്ഞ ജൂലൈ 18 നാണ്‌ പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്‌. രണ്ട്‌ മാസം പിന്നിടുമ്പോഴാണ്‌ അപ്രതീക്ഷിത രാജി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീർപ്പിനുമില്ലെന്നും സിദ്ദു വ്യക്തമാക്കുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവച്ചുവെങ്കിലും പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സിദ്ദു ചുമതലയേറ്റ് രണ്ട് മാസം പൂർത്തിയാകുന്നതിനിടെ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. സിദ്ദുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കിയാണ് അമരീന്ദർ സ്ഥാനമൊഴിഞ്ഞത്. അമരീന്ദറിനെ പദവിയിൽ നിന്നും മാറ്റിയ ഹൈക്കമാൻഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരൺജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്. പെട്ടെന്നുള്ള രാജിക്ക് പിന്നിൽ ഇതാണോ കാരണമെന്നും വ്യക്തമല്ല.

Read More

തിരുവനന്തപുരം: കവി വിനോദ് വൈശാഖിയുടെ പുരികങ്ങൾക്കിടയിലെ സൂര്യോദയം ” ‘ മുഖ്യമന്ത്രി പിണറായി വിജയൻപ്രകാശനംചെയ്തു. ഡോ. രാജശ്രീ വാര്യർ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. വി എൻ മുരളി അധ്യക്ഷനായി. പ്രഭാവർമ്മ,കാരയ്ക്കാമണ്ഡപം വിജയകുമാർ,സുരേഷ് വെള്ളിമംഗലം, എസ്എൻസുധീർഎന്നിവർപങ്കെടുത്തു. കെ.സച്ചിദാനന്ദൻ്റെ അവതാരികയും കവി പ്രഭാവർമ്മയുടെ ആമുഖ കവിതയുമുള്ള കാവ്യപുസ്തകത്തിൽ നൂറ് കവിതകളുണ്ട്.

Read More

ഒരു സിനിമയുടെ പേരിൽ ഒരു ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ സിബി മലയിൽ. 1989 ൽ എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനും പാർവതിയെ നായികയുമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടു. ഏറെ തിരച്ചിലൊനൊടുവിലാണ് താൻ സിനിമ ചിത്രീകരിക്കാനായി വെള്ളായണി പ്രദേശവും പാലവും കണ്ടെത്തിയതെന്ന്‌ സിബി മലയിൽ ഓർക്കുന്നു. തന്റെ ചിത്രത്തിന് ദൃശ്യചാരുത കൂട്ടാനും കഥയുടെ വൈകാരിക അംശങ്ങൾക്ക് മിഴിവ് കൂട്ടാനും ലൊക്കേഷന് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന്‌ സിബി മലയിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ ഒരു സംരംഭത്തിന് മുൻകൈ എടുത്തതിന് സിബി മലയിൽ സർക്കാരിന് നന്ദി പറഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,49,480 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,49,356 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19…

Read More

തിരുവനന്തപുരം: കോടികൾ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിനൊപ്പം (monson mavunkal) നിരവധി ഉന്നതർക്കാണ് ബന്ധമുള്ളത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ മോൻസൻ മാവുങ്കലിന് സഹായങ്ങൾ ചെയ്തിരുന്നു. ഫോട്ടോകൾ സഹിതം നിരവധി തെളിവുകൾ പുറത്തു വരുമ്പോൾ പലരും ഇത് ഗൂഢാലോചനയെന്ന് ആരോപിക്കുകയാണ്. ഏറ്റവും ഒടുവിൽ എത്തുന്ന ചിത്രം ഷാഹിദ കമാലുമൊത്തുള്ളതാണ്. പ്രവാസി മലയാളി ഫെഡറേഷൻറെ ചടങ്ങിൽ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദയും, ജിജി തോംസണും പങ്കെടുത്തു.

Read More

മലപ്പുറം: വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 14 വയസുള്ള മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. കുട്ടിയെ അമ്മ ജോലിക്ക് പുറത്ത് പോകുന്ന സമയത്ത് ആയിരുന്നു പീഡനം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ആണ് ഇയാള്‍ക്ക് എതിരെ യിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

മനാമ: കോവിഡ് മഹാമാരി കാലത്ത് ബഹ്‌റൈനിൽ സ്ഥാപിതമായ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും Online പ്ലാറ്റ്ഫോമിലൂടെ നടന്നു. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മുൻ മന്ത്രിയും നിലവിൽ Sustainable എനർജി അതോറിറ്റിയുടെ തലവനുമായ ഡോക്ടർ അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ് എക്സലൻസ് അവാർഡ് ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിന് സമ്മാനിച്ചു. കൂടാതെ ഈ വർഷത്തെ ബിഎംസി സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹ്‌റൈൻ സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദിന് സമ്മാനിച്ചു. കേരളത്തിൻറെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി കെ. എസ്. പ്രസാദ്,…

Read More