- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
Report: P.P.cherian ഫ്‌ലോറിഡ: വലന്‍ഷി കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനൊ (19) അപ്രത്യക്ഷമായ കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍മാന്‍ഡൊ മാന്വവല്‍ കമ്പലേറൊ (27)യെ മരിച്ച നിലയില്‍ കണ്ടെത്തി. മിയായെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒര്‍ലാന്റോ ആര്‍ഡന്‍ വില്ലാസ് അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് മാനായിരുന്നു അര്‍മാന്‍ഡൊ മാന്വവേല്‍. ഇരുവരേയും അവസാനമായി കണ്ടത് മിയാ താമസിച്ചിരുന്ന ഇതേ അപ്പാര്‍ട്ട്‌മെന്റിലെ റൂമിനു മുമ്പിലാണ്. അര്‍മാന്‍ഡോ മിയായെ സ്‌നേഹിച്ചിരുന്നുവെന്നും, എന്നാല്‍ മിയാക്ക് അതില്‍ താല്പര്യമില്ലായിരുന്നുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ മാസ്റ്റര്‍ കീ, മെയ്ന്റനന്‍സുകാരനായ അര്‍മാന്‍ഡോ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഇയാള്‍ മിയായുടെ മുറി തുറന്ന് അകത്തു പ്രവേശിച്ചിരുന്നുവെന്ന് ക്യാമറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മിയ കോളജ് വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ തന്നെ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ്. ഓഫിസില്‍ പാര്‍ട്ട്ടൈം ജോലി ചെയ്തിരുന്നു. മിയ ശനിയാഴ്ച ഒര്‍ലാന്റോയില്‍ നിന്നും ഫോര്‍ട്ട് ലോര്‍ഡെയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. ഇവരെ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച…
Report: P.P.cherian ഹണ്ട്‌സ്വില്ല(ടെക്‌സസ്): 30 വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടു ഹണ്ട്‌സ്വില്ല ജയിലില്‍ കഴിഞ്ഞിരുന്ന റിക്ക് റോഡെയ്‌സിന്റെ (57) വധശിക്ഷ സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകിട്ടു നടപ്പാക്കി. ഈ വര്‍ഷം ടെക്‌സസില്‍ നടപ്പാക്കുന്ന മൂന്നാമത്തെയും യുഎസിലെ ആറാമത്തേയും വധശിക്ഷയാണിത്. ടെക്‌സസില്‍ ഈ വര്‍ഷം നാലുപേര്‍ കൂടെ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നു. കവര്‍ച്ചാ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന റിക്ക് പരോളില്‍ ഇറങ്ങി പിറ്റേ ദിവസമാണു സഹോദരന്മാരായ ചാള്‍സ് അലന്‍ (31), ബ്രാഡ്‌ലി അലന്‍ (33) എന്നിവരെ കൊലപ്പെടുത്തിയത്. 1991 സെപ്റ്റംബറിലായിരുന്നു സംഭവം. ഹൂസ്റ്റണ്‍ പസഡിനയില്‍ താമസിച്ചിരുന്ന സഹോദരന്മാരുടെ വീട്ടില്‍ അതിക്രമിച്ചു കയറി രാവിലെ കിടന്നുറങ്ങുകയായിരുന്ന ചാള്‍സ് അലനെയാണ് ഇയാള്‍ കവര്‍ച്ച ശ്രമത്തിനിടയില്‍ ആദ്യമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച ബ്രാഡ്‌ലിയേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കൊലപ്പെടുത്തിയത് ഇയാള്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ സ്വയം രക്ഷക്കാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തതെന്നു പ്രതി പിന്നീട് പറഞ്ഞു. ഞാന്‍ അവിടെ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നുവെന്നും അയാള്‍…
Report: P.P.cherian മിഷിഗണ്‍: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്ന ദമ്പതിമാര്‍ ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍ മരണത്തിനു കീഴടങ്ങി. മിഷിഗണിലുള്ള കാല്‍ ഡന്‍ഹന്‍ (56), ഭാര്യ ലിന്‍ഡ് ഡന്‍ഹന്‍(66) എന്നിവരാണ് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 11.07 നും, 11.08 നും (ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍) കോവിഡിന്റെ അനന്തരഫലങ്ങള്‍ക്ക് ഇരയായത്. ഈ മാസമാദ്യം ഫാമിലി ക്യാംപിങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇരുവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ജലദോഷം വന്നതു സാധാരണമെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഗുരുതരമാകുകയും ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇരുവരേയും തിങ്കളാഴ്ച പുറത്തെടുത്തു. ഭാര്യ കിടന്നിരുന്ന മുറിയിലേക്കു ഭര്‍ത്താവിനെ വീല്‍ ചെയറില്‍ കൊണ്ടുവന്നു. ദിവസങ്ങളുടെ ഇടവേളക്കു ശേഷം പരസ്പരം കണ്ടുമുട്ടി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇരുവരുടേയും മരണം. ഇവരുടെ മകള്‍ സാറായാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ട്രിപ്പിനു പോയതിന്റെ മൂന്നാം ദിവസമാണ് ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും ഇരുവരും കോവിഡിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും മകള്‍ പറഞ്ഞു. കോവിഡിനെതിരെ ഇത്രയും…
പൊതുസ്ഥലങ്ങളിൽ ഇനി മാസ്കില്ലാതെ നടക്കാമെന്ന ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു. എന്നാൽ ചില നിശ്ചിത മേഖലകളിൽ മാത്രം മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ മൂന്ന് മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇളവുകൾ ഉണ്ടെങ്കിലും, വീട്ടിൽ നിന്ന് ഏത് ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴും Ehteraz അപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. മാസ്ക് നിർബന്ധമായും ധരിക്കേണ്ട ഇടങ്ങൾ താഴെ പറയുന്നവയാണ് പള്ളി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രദർശനശാലകൾ, സമ്മേളനപരിപാടികൾ, ഹോസ്പിറ്റലുകൾ, ഈ പ്രദേശങ്ങളുടെ അടുത്ത് പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ. പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ജോലിക്കാർക്കും ഇനി നേരിട്ട് ഹാജരാവാമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി : പുരാവസ്തു ശേഖരമെന്ന വ്യാജേനെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങൾ പ്രവാസി വനിതാ വഴിയെന്ന് റിപ്പോർട്ട്. റോമിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിലാണ് മോൺസന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടാക്കി നൽകിയെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. അനിത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായുള്ള നിൽക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുറമേ വിവിധ രാഷ്ട്രീയ സിനിമ – സാമൂഹിക, പോലീസ് രംഗത്തെ നിരവധി പ്രമുഖർ ഇതിനോടകം മോൺസൻറെ ചിത്രങ്ങളിലുണ്ട്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കൊപ്പം ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രങ്ങളും അടുത്ത ബന്ധം തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും അവരുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. ഈ വിദേശ വനിതയും മോൺസനും തമ്മിൽ പരസ്പരം തർക്കമുണ്ടാവുകയും അതിനുശേഷമാണ് പോലീസ് അന്വേഷണം ശക്തമാവുകയും ചെയ്തതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മോൺസന്റെ ബന്ധങ്ങൾക്ക് വഴിയൊരുക്കിയ വിദേശവനിതയെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ വിവിധ രാഷ്ട്രീയക്കാർക്കും, പോലീസ് ഉന്നതർക്കും,…
മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീർഘകാലം (2000 മുതൽ 2010 വരെ) ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ഫിഷറീസ് കമ്മീഷണറും, ഡയറക്ടർ ജനറൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ, ആയും പ്രവർത്തി എടുത്തഎം കെ രവീന്ദ്രൻ നായർ (72) ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹം കേന്ദ്ര ഫിഷറീസ് കമ്മീഷണർ ആയിരിക്കെ കേരളത്തിലെ മത്സ്യ ബന്ധന രംഗത്തേക്കായി തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിംഗ് ഹാർബറുകൾ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച് ലഭിക്കുവാൻ വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിച്ചു. കോഴിക്കോട് ഉള്ളിയേരിയിൽ പരേതനായ കെ വി ഗോവിന്ദൻ നായരുടെയും നാരായണി അമ്മ ടീച്ചറുടെ യും മൂത്ത മകനായി 1949 ആഗസ്റ്റ് 5ന് ജനനം. ഗുരുവായൂരപ്പൻ കോളേജ്, എസ് എച്ച് കോളേജ് തേവര എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് റഷ്യയിലെ University of St. Petersburg, University of Astrakhan, ഇംഗ്ലണ്ടിലെ University of Edinburgh എന്നിവിടങ്ങളിൽ…
പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കിൽ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിലാണ് ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. നന്ദൻകോട് ആസ്ഥാനമായുള്ള വായന കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കിടപ്പ് രോഗികൾക്കുൾപ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നത് പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റിന് 10 ലക്ഷം രൂപയാണ് സഹായമായി സർക്കാർ നൽകുന്നത്. കൂടാതെ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം സുഗമമാക്കുന്നതിനായി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കൾ സബ്‌സിഡി നിരക്കിൽ നൽകുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യക്കാർക്ക് 20 രൂപ നിരക്കിൽ സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചയൂണ് ലഭ്യമാണ്. മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും. ഓരോ…
പഠനം കഴിഞ്ഞിറങ്ങുന്ന മൃഗ ഡോക്ടര്‍മാരുടെ നിയമനത്തിനായി പുതിയ പദ്ധതി പരിഗണനയില്‍: മന്ത്രി ജെ.ചിഞ്ചുറാണി
പുതുതായി പഠനം പൂര്‍ത്തിയാക്കുന്ന മൃഗഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കുന്നതിനുളള ബൃഹത് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മൃഗ സംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. നിലവില്‍, പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്കെല്ലാം സര്‍ക്കാരില്‍ നിയമനം നല്‍കുക എന്നത് പ്രായോഗികമല്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തി പരമാവധി ഡോക്ടര്‍മാരുടെ സേവനം ക്ഷീരകര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന രീതിയിലുളള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വെറ്ററിനറി കൗണ്‍സിലിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും പുതുതായി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് നിലവില്‍ ജോലി ഭാരം കൂടുതലാണ്. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന നിരവധിപദ്ധതികളും ഡോക്ടര്‍മാര്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചു കൊണ്ടാവും പുതിയ പദ്ധതി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരും മൃഗഡോക്ടര്‍മാരും തമ്മില്‍ മികച്ച ബന്ധം കാത്തു സൂക്ഷിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പേരൂര്‍ക്കടയിലുളള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സ്റ്റേറ്റ് വെറ്ററിനറി…
ഇന്ത്യൻ റെയിൽവേ വിൽക്കരുത്; റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ യുവജന ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഇന്ത്യൻ റെയിൽവേ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി നാളെ (29.09.2021) ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ യുവജന ധർണ്ണ സംഘടിപ്പിക്കും. നവലിബറൽ സാമ്പത്തിക നയങ്ങൾ ആരംഭിച്ചതിന് ശേഷം 30 വർഷത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിൽക്കുകയാണ്. രാജ്യം മുഴുവൻ കോവിഡ് 19 മഹാമാരിയ്‌ക്കെതിരെ പൊരുതുമ്പോൾ അണിയറയിൽ റെയിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാരുടെ ദീർഘദൂര യാത്രാവാഹനമാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവെയെ ആശ്രയിക്കുന്നത്. അതിൽ 75 ശതമാനവും സാധാരണക്കാരാണ്. ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടമാവുക. യാത്ര ചെലവേറിയതാവുകയും ചെയ്യും. ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന കാലം വിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും നൽകിവരുന്ന ഇളവും ഇതോടൊപ്പം ഇല്ലാതെയാകും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം സമരകേന്ദ്രമായ തിരുവനന്തപുരം റെയിൽവെഡിവിഷൻ ഓഫീസിനുമുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ…
കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി കേരളം മാറി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെട്ടുത്തിക്കൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി മാറാന്‍ കേരളത്തിന് സാധിച്ചുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫ്യൂച്ചര്‍ സിറ്റി എഡ്യുടെക് വെഞ്ച്വേഴ്‌സിന്റെ ഒടിടി സ്‌കൂള്‍ പുറത്തിറക്കിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ വിജയത്തിലൂടെയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് എല്ലാ മേഖലകളിലുമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഈ സാധ്യത മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഡിവൈസുകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സര്‍ക്കാറിന്റെ വിദ്യാകിരണം പദ്ധതിയിലൂടെ സാധിച്ചു. സാധ്യമായ എല്ലാ മേഖലകളിലും എല്ലാ കാര്യങ്ങളിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. ഇത്തരമൊരു കാലഘട്ടത്തില്‍ വളരെ മാതൃകാപരമായ സംരഭമാണ് ഫ്യൂച്ചര്‍ സിറ്റിയുടെ ഒടിടി സ്‌കൂള്‍ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ ലേണിങ്ങ് രംഗത്തെ പുതിയ…