Author: staradmin

മനാമ: തൃശ്ശൂർ വെണ്മേനാടു പൈങ്കണ്ണിയൂർ പരേതനായ മാനാത്തു പറമ്പിൽ ഖാദറി​ൻറെ ഭാര്യ സഫിയ കുരിക്കാലകത്ത്​(72) നിര്യാതയായി. മക്കൾ: റംലത്ത്, റഫീക്ക്, ഷാജഹാൻ, ആരിഫ. സഹോദരങ്ങൾ മുഹമ്മദുണ്ണി, ഹുസ്സൈൻ, അബ്​ദുൽ ഷുക്കുർ (ലുലു ഹൈപ്പർമാർക്കറ്റ് ബഹ്​റൈൻ), മൈമൂന. സക്കീന. മൃതദേഹം വെണ്മേനാട് പൈങ്കണ്ണിയൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Read More

കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ (Bhawanipore) ഉപതെരഞ്ഞെടുപ്പില്‍ (byelection) വിജയം ഉറപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee). വോട്ടെണ്ണല്‍ 16 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി (BJP) സ്ഥാനാര്‍ത്ഥിയേക്കാള്‍ 42292 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ മമതക്കായി. അന്‍പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ (TMC) അവകാശവാദം. മൊത്തം 21 റൗണ്ടുകളാണ് വോട്ടെണ്ണല്‍. ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  https://twitter.com/i/status/1444588317865963521 തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്. ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ്…

Read More

മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്ത 13 പേരിൽ 2 പെൺകുട്ടികളും. പിടിയിലായ 2 യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്. https://youtu.be/XlxeygfYwXA മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. പിടിയിലായ ആര്യൻ ഖാൻ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ എൻസിബി സംഘം പരിശോധിക്കുകയാണ്. പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ പണംമുടക്കിയിരുന്നില്ലെന്നും താരപുത്രനെ റേവ് പാർട്ടിയിലേക്ക് സംഘാടകർ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. റേവ് പാർട്ടിയുടെ സംഘാടകരെയും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്. അതേസമയം ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡേലിയ ക്രൂയിസ് അധികൃതർ പ്രതികരിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ യാത്ര അല്പം…

Read More

ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളത്തില്‍ കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ അടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ നടിയാണ് നേഹ. മലയാളിയായ ഒരു സംവിധായകന്റെ നേതൃത്വത്തിലാണ് തന്നെ അക്രമിച്ചതെന്നാണ് നടി പറയുന്നത്. നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം ഞാനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നടി പറയുന്നു. സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം മുതല്‍ തന്നെ സംഗതികള്‍ അത്ര സുഖകരമായി തോന്നിയില്ല. സംവിധായകന്‍ എന്നെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍‍മ്മാതാവ് കോപിക്കുമെന്നും, അയാള്‍ക്ക് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും, അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും, അവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നതായും നടി പറയുന്നു. ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന്‍റെ മുതലാളി തന്‍റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചിലവഴിക്കാമോ എന്ന് ചോദിച്ചുവെന്ന് നേഹപറയുന്നു. രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി…

Read More

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി സ്മരണയുടെ ഭാഗമായി കഴിഞ്ഞ പത്തു കൊല്ലങ്ങളായി രമേശ് ചെന്നിത്തല കേരളത്തിലെ ഏതെങ്കിലും ആദിവാസി മേഖലയിൽ ചെന്ന് അവർക്കൊപ്പം ഒരു ദിവസം ചിലവഴികാറുണ്ട്.ഗാന്ധി ഗ്രാമം പദ്ധതി വഴിയാണ് എല്ലാ കൊല്ലവും ഈ പരിപാടി നടത്തുന്നത് .പതിവു തെറ്റാതെ ഇക്കൊല്ലവും രമേശ് ചെന്നിത്തല പത്തനംതിട്ട ജില്ലയിലെ ഗവി ആദിവാസി മേഖലയിൽ ഗാന്ധി ജയന്തി ദിനത്തിൽ സേവനങ്ങൾ ചെയ്യുവാൻ തീരുമാനിച്ചത്. അവരോടൊപ്പം ചിലവഴിക്കുന്ന മണിക്കൂറുകൾ അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും കൂടുതൽ അറിയുവാൻ രമേശ് ചെന്നിത്തലയെ സഹായിച്ചിട്ടുണ്ട്. അതിൻപ്രകാരം അവർക്കു വേണ്ട സഹായങ്ങൾ നേരിട്ടും, സർക്കാരിനെകൊണ്ടും ചെയ്തു കൊടുക്കുവാൻ ചെന്നിത്തല കൈ കൊണ്ടെ പരിശ്രമങ്ങൾ വിജയിച്ചിട്ടുമുണ്ട്. ഇന്നൂ രാവിലെ 9 മണി മുതൽ ഗവിയിലെ കോളനിയുടെ ശുചീകരണത്തിലും , ആരോഗ്യ പ്രവർത്തനങ്ങളിലും, വാക്സിനേഷൻ പരിപാടികളിലും രമേശ് ചെന്നിത്തല പങ്കെടുത്തു ഇതു കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും . വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ,…

Read More

തിരുവനന്തപുരം: ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം,…

Read More

വിനു വി. ജോൺ പ്രവാസികളെ അപമാനിച്ചുവെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോസ് ആന്റണി കാനാട്ട്. മോൺസൺ വിവാദത്തിൽ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രതിനിധിയായ് എത്തിയ ഡോ. ജോസ് ആന്റണി കാനാട്ടിന് മാന്യമായി മറുപടി നൽകാൻ സമയം നൽകാതെയും വിനു വി. ജോൺ സംഘടനയെ മൊത്തത്തിൽ അപമാനിക്കുകയും ചെയ്തു. അതിനാൽ ഇനിമുതൽ ഏഷ്യാനെറ്റ് ചർച്ചക്കകളിൽ പങ്കെടുക്കില്ലെന്നും ഡോ. ജോസ് ആന്റണി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. https://youtu.be/QwNqjKA_DdA

Read More

പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം. മകനൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടെയാണ് താരം ആക്രമണത്തിന് ഇരയായാത്. അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാ​ഗ് നഷ്ടപ്പെട്ടു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് സംഭവം പങ്കുവെച്ചത്. സ്പെയിനിലെ ബാഴ്സിലോനയിൽ താമസിക്കുന്ന ഷക്കീര 8 വയസുള്ള മകന്‍ മിലാനോടൊപ്പമാണ് നടക്കാനിറങ്ങിയത്. ആക്രമണത്തിനിടെ നഷ്ടപ്പെട്ട താരത്തിന്റെ ബാ​ഗ് പിന്നീട് തിരിച്ചുകിട്ടി. എന്നാൽ പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്. ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യാത്ര വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്സിലോണയില്‍ അനുമതിയുണ്ട്.

Read More

Report: P.P.cherian ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും നിര്‍വഹിച്ചു. സെപ്റ്റംബര്‍ 28 ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രോജക്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനായതെന്നും ഇതു വെറും മ്യൂസിയമല്ല, ജനാധിപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന ലൈബ്രറിയായി മാറണമെന്നും ചടങ്ങിനു മുമ്പു ഒബാമ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.വിഭാഗീയതയും വംശീയതയും വര്‍ധിച്ചുവരുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ഷിക്കാഗോയില്‍ നിന്നാണ്. ആഗോളതലത്തിലല്ല മാറ്റങ്ങള്‍ സംഭവിക്കേണ്ടതു മറിച്ച് ഓരോ വ്യക്തികളിലുമാണെന്ന യാഥാര്‍ഥ്യം ഞാന്‍ ഇവിടെ നിന്നുമാണ് പഠിച്ചതെന്ന് ഒബാമ പറഞ്ഞു. ചടങ്ങില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഇല്ലിനോയ് ഗവര്‍ണര്‍ ജൊബി പ്രിറ്റ്‌സ്ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 44ാം മത് പ്രസിഡന്റ് ഒബാമയുടെ പേരില്‍ നിര്‍മിക്കുന്ന ലൈബ്രറിക്ക് എല്ലാ ആശംസകളും പ്രസിഡന്റ് ബൈഡന്‍ വീഡിയോ…

Read More