- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടു; എത്രയും വേഗം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക്
ന്യൂഡൽഹി: വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും സേവനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ ആണെന്നാണ് സൂചന. എത്രയും വേഗം സേവനം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് ട്വിറ്ററിൽ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ട്വീറ്റിലൂടെ ഫേസ്ബുക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്.
6 ദിവസത്തെ കോവിഡ് ചികിത്സക്ക് ഈടാക്കിയ 1,43,000 രൂപ തിരികെ നൽകണം : അടിയന്തിര തീരുമാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്ത കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി ഈടാക്കിയ 1,43,000 രൂപ തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തിര നടപടി കാലതാമസം കൂടാതെ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ജില്ലാ കളക്ടറേറ്റിൽ നിന്നും റഫർ ചെയ്യുന്ന രോഗിയിൽ നിന്നും എംപാനൽഡ് ആശുപത്രികൾ ചികിത്സാചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി ഇ ഒ കമ്മീഷനെ അറിയിച്ചു. എന്നാൽ 6 ദിവസത്തെ ചികിത്സക്ക് ഈടാക്കിയ 1,43,000 രൂപ തിരികെ നൽകാനാവില്ലെന്നാണ് രോഗിയെ ചികിത്സിച്ച പോത്തൻകോട് ശുശ്രുത ആശുപത്രിയുടെ നിലപാട്. പരാതിക്കാരനായ വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി എച്ച് ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതൽ 6 ദിവസം ചികിത്സിച്ചത്. ആശുപത്രിയെ…
റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്ലാൻ ടി ഫിലിംസിന്റെയും, ഷെയ്ൻ നിഗം ഫിലിംസിന്റെയും ബാനറിൽ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷെയ്ൻ നിഗം ആദ്യമായി ചലച്ചിത്ര നിർമ്മാണരംഗത്ത് കാൽവെയ്പ്പ് നടത്തുന്ന ചിത്രംകൂടിയാണ് ഭൂതകാലം. ഷെയ്ൻ നിഗം, രേവതി, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ബാഗ്രൗണ്ട് സ്‌കോർ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഷെയ്‌നിന്റെ വരികൾക്ക് ഷെയ്ൻ തന്നെ സംഗീതം നൽകുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ്. എ.ആർ അൻസാർ ആണ് ചിത്രത്തിന്റെ…
മനാമ : ഗാന്ധിജിയുടെ സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരുവ് ക്വിസ്സ് സംഘടിപ്പിച്ചു .ബ്രാഞ്ച് പ്രസിഡന്റ് മൊയ്‌ദു ടി എം സി സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡന്റ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ബഹ്‌റൈൻ സമസ്ത ചാപ്റ്റർ ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. “ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കാൻ കെഎംസിസി യിൽ അംഗമാവുക” എന്ന ശീർശകത്തിൽ ബഹ്‌റൈൻ കെഎംസിസി അംഗത്വ പ്രചാരണ ക്യാമ്പയിൻ മലപ്പുറം ജില്ലാതല ഉദ്ഘാടനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ കെഎംസിസി അംഗത്വം കുഞ്ഞിമുഹമ്മദ് വളാഞ്ചേരിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സ്ത്രീകൾക്കുള്ള അംഗത്വ വിതരണം കെഎംസിസി സംസ്ഥാന സെക്രട്ടറി ഒ കെ കാസിം കോട്ടക്കൽ നിയോജക മണ്ഡലം M L A പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ മകൾ ഫാത്തിമ ഹനാൻ അനസ് തങ്ങൾക്ക്…
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു. തുടർന്ന് വിദേശ രാജ്യത്തുളള ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ ആധുനിക കാലത്ത് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രസക്തി എന്ന സന്ദേശം നൽകുകയും ചെയ്തു. ഗുർഷിദ് ആലം ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ പ്രസക്തി ലോക രാജ്യങ്ങൾക്ക് എന്നും മാതൃകയാണന്നും വിലയിരുത്തി. തുടർന്ന് ഐഒസി ഭാരവാഹികളായ മുഹമ്മത് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ കാതർ, അശറഫ് ബെറി, ഇശ്റത്ത് സെലീം, എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും, ഷംലി പി ജോൺ നന്ദിയും പറഞ്ഞു. പരിപാടി ജനറൽ സെക്രട്ടറിബഷീർ അമ്പലായി നിയന്ത്രിച്ചു.
കോട്ടയം:സംസ്ഥാനത്ത് പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ ആണ് കഴിഞ്ഞ കുറെ കാലമായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. വിവിധയിടങ്ങളില്‍ പെട്രോളൊഴിച്ച് പെണ്‍കുട്ടികളെ കത്തിച്ചു കളയുന്ന ക്രൂരമായ സംഭവങ്ങള്‍ ആണ് കേരളം ഞെട്ടലോടെ കേട്ടിരുന്നത്. സംഭവം തുടര്‍ക്കഥയാകുമ്പോഴും ഇതിനു തടയിടാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്കൊ നിയമ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. പ്രശ്നം ഗുരുതരമായി സമൂഹത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിനാ മോളെ കഴുത്തറുത്തു കൊന്നത്. ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാ മോളുടെ തലയോലപ്പറമ്പിലെ വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിക്കാനാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി എത്തിയത്. ഇതിനുശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സതീദേവി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി…
വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് വന്ന നൂറോളം പ്രവർത്തകർക്ക് സ്വാഗതം നൽകി രമേശ് ചെന്നിത്തല
കൊല്ലം: കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ സർക്കാരിന്റെ സർവ്വ അഴിമതികളും പുറത്ത് കൊണ്ട് വരുകയും ശക്തമായ പോരാട്ടം നയിക്കുകയും ചെയ്ത നേതാവായ രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളിൽ ആകർഷമായി തങ്ങൾക്കും പ്രവർത്തിക്കുന്നതിനും, കോൺഗ്രസ് പാർട്ടിയുടെ ശക്തമായ തിരിച്ച് വരവിനും വേണ്ടി ഒപ്പം നില്‍ക്കുന്നതിനുമായി ശക്തി കുളങ്ങര, ചവറ മേഖലകളിൽ പെട്ടെ സി പി.എം ഉൾപ്പെടെയുളള വിവിധ പാർട്ടികളിൽ പ്രവർത്തിച്ച നൂറോളം വരുന്ന പ്രവർത്തകരും, കുടുംബാങ്ങളും കോൺഗ്രസിൽ ചേര്‍ന്നു മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഷാൾ അണിയിച്ച്, മെമ്പർ ഷിപ്പ് നൽകി ഏവരെയും സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസിലേക്ക് വരാൻ ശക്തികുളങ്ങര, ചവറ മേഖലകളിൽ നിന്നും ഒരു വൻ ശക്തിയോടെ കൂട്ടമായി വരാൻ ഇവർ തീരുമാനിക്കുകയും രമേശ് ചെന്നിത്തലയെ നേരിട്ട് കാണാൻ യൂത്ത് കോൺഗ്രസ് നേതാവായ മഹേഷ് പാറയ്ക്കലിനെ കണ്ട് കാര്യങ്ങൾ പറയുകയും തുടർന്ന് രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് വിശദമായി സംസാരിക്കുകയും ചെയ്ത്. രമേശ് ചെന്നിത്തലയുടെ നിർദ്ദേ പ്രകാരം ഒക്ടോബർ…
ആഡംബര കപ്പലിലെ ലഹരി പാർട്ടി, ഷാരൂഖ് ഖാൻറെ മകനെ അറസ്റ്റ് ചെയ്ത് , വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി
മുംബൈ : ലഹരിപ്പാർട്ടിയ്‌ക്കിടെ ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. https://youtu.be/XlxeygfYwXA ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോർഡെലിയ ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ എൻസിബി സംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി കപ്പലിൽ പരിശോധന നടത്തിയത്. രാവിലെ പിടിയിലായ ആര്യൻ ഖാന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പിടിയിലായ ശേഷം ആര്യൻ ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്റെ അഭിഭാഷകൻ ഉച്ചയോടെ മുംബൈയിലെ എൻസിബി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.