Author: staradmin

മനാമ: ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിലെ ബി എം സി ഗ്ലോബൽ ലൈവ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് തുടക്കമാകും. ഇസ്കോൺ ബഹ്‌റൈൻ പ്രസിഡൻറ് വരദ ഗോപാല ദശ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സമസ്ത പരിവാർ മിലാൻ സ്ഥാപക നേതാവ് ബ്രിജ് ഭൂഷൻ കിഷോർ വിശിഷ്ടാതിഥിയായിരിക്കും. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ കലകളെ സമന്വയിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര ഗുജറാത്ത് കർണാടക തമിഴ്നാട് ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള നൃത്ത-സംഗീത പരിപാടികൾ ആയിരിക്കും ഉണ്ടാവുകയെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

Read More

റിയാദ്: സൗദിയിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാത്രം ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറി‌റ്റി. ട്രെയിനില്‍ യാത്ര ചെയ്യാനും ഈ നിബന്ധന ബാധകമാണെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു. ബസ് സര്‍വീസുകളില്‍ യാത്രയ്‌ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായി. എന്നാല്‍ അന്താരാഷ്‌ട്ര വിമാനങ്ങളില്‍ രാജ്യത്തെത്തുന്ന യാത്രികര്‍ക്ക് ഗാക്ക സര്‍ക്കുലറില്‍ നിലവില്‍ മാറ്റമില്ല. രണ്ട് ഡോസും എടുത്തില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്‌താല്‍ മതിയാകും. യാത്രയ്‌ക്ക് മാത്രമല്ല കടകളില്‍ കയറാനും പുറത്ത് സഞ്ചരിക്കാനും രണ്ട് ഡോസ് സ്വീകരിക്കേണ്ടി വരും. ഇപ്പോള്‍ ഇമ്മ്യൂണ്‍ ബൈ ഫസ്‌റ്റ് ഡോസ് എന്ന സ്‌റ്റാറ്റസ് ഉണ്ട്. ഇനി മുതല്‍ ഇതില്ല. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ ‘ഇമ്മ്യൂണ്‍’ എന്ന പച്ച സ്‌റ്റാ‌റ്റസ് തവകല്‍ന ആപ്പില്‍ ദൃശ്യമാകും.

Read More

മനാമ: ബഹ്‌റൈനിലെ ഷിഫാ മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത്തെ ബ്രാഞ്ച് ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിക്കുന്നു. ഉത്‌ഘാടനം ഒക്ടോബർ 8 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തും. ഉത്‌ഘാടനത്തോടനുബന്ധിച്ച് സൗജന്യ പരിശോധന, മറ്റ് നിരവധി സ്പെഷ്യൽ ഓഫറുകളും ഏർപ്പെടുത്തിയതായി ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബൂട്ടി അറിയിച്ചു.

Read More

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചു. കൂടാതെ ഫാര്‍മസി പ്രവേശനത്തിന്റെ ഫലവും പ്രഖ്യാപിച്ചു. ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുൻപ് തന്നെ വിദ്യാര്‍ത്ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്‌ഇ ഇപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in…

Read More

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങള്‍ ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവിയും ചേര്‍ന്ന് വിതരണം ചെയ്തു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ്സ്, മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്‍.സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന്‍ മനേഷ് പെരുമണ്ണ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കുവേണ്ടി ശ്രീകല എം.എസ്സ് പുരസ്‌കാരം ഏറ്റുവാങ്ങി. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം.രാധ, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി എന്നിവര്‍ സന്നിഹിതരായിരുന്നു. മാധ്യമ റിപ്പോര്‍ട്ടിങ്ങുകള്‍ സ്ത്രീപക്ഷമാകേണ്ടതുണ്ടെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. സ്ത്രീപക്ഷ മാധ്യമ പ്രവര്‍ത്തനത്തിനായി മാര്‍ഗരേഖ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അവാര്‍ഡ്…

Read More

ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ അതിന്റെ രക്ഷധികാരികളിൽ ഒരാൾ ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റോടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും സംഘടന നില്ക്കു‍ന്ന സാഹചര്യത്തിലും സംഘടനയുടെ ഗ്ലോബല്‍ ഡയറക്റ്റ് ബോര്‍ഡ്‌ ചെയര്‍മാന്‍ കോര്‍ഡിനെറ്റര്‍ ഉള്‍പ്പടെയുള്ളവരുടെ ഏകാധിപത്യ നടപടിയിലും സുതാര്യതയില്ലാത്ത നടപടിയിലും പ്രതിഷേധിച്ച് ഗ്ലോബല്‍ കമ്മറ്റിയുമായി യാതൊരു ബന്ധവും വേണ്ടയെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി അറേബ്യ എന്ന പേരില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചതായി സൗദിയില്‍ നിന്നുള്ള ഗ്ലോബല്‍ നാഷണല്‍ റീജിണല്‍ കമ്മറ്റികളുടെ പ്രതിനിധികള്‍ റിയാദില്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ ഡയരക്ടർ ബോർഡ് എന്ന ഒരിക്കലും മാറാത്ത ഒരു സംവിധാനത്തിന്റെ ജാഗ്രത കുറവും ആരെയും സംഘടനയുടെ തലപ്പത്തെക്ക് യാതൊരു കൂട്ടായ ആലോചനയും ഇല്ലാതെ കൊണ്ട് വരാം എന്ന പ്രവർത്തിമൂലമാണ് പി എം എഫ് എന്ന പ്രസ്ഥാനം പൊതുജന മധ്യത്തില്‍ അപഹാസ്യമായിരിക്കുകയാണ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലെ ചിലരുടെ താല്പര്യങ്ങള്‍ക്ക് വഴാങ്ങാന്‍ സൗദിയിലെ പി എം എഫ്…

Read More

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം ഷാഹിദ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ഷാഹിദ കമാലിന് സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.

Read More

ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.

Read More

ന്യൂഡല്‍ഹി: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി.  കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈല്‍ ആംബുലന്‍സിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു.  4.6 കോടി രൂപയാണ് ആംബുലന്‍സ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലന്‍സിന് 16 ലക്ഷം രൂപ വീതം 29 ആംബുലന്‍സുകള്‍ക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂര്‍ത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നല്‍കിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികള്‍ക്ക് ഒരു ആംബുലന്‍സ് എന്ന കണക്കിന് 29 സ്ഥലങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്. കന്നുകാലികള്‍ക്ക് ഉള്ളതു പോലെ കോഴി കര്‍ഷകരെ സഹായിക്കുന്നതിനു പൗള്‍ട്രി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കേരളത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി…

Read More

മുംബൈ : ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരന്‍ ശ്രേയസ്സ് നായര്‍ പണം കൈപ്പറ്റിയിരുന്നത് ക്രിപ്‌റ്റോ കറന്‍സി വഴിയാണെന്ന് നാര്‍ക്കോട്ടിക് കണ്ടട്രോള്‍ ബ്യൂറോ. ഡാര്‍ക് വെബ് വഴി രഹസ്യമായി ഓര്‍ഡര്‍ സ്വീകരിച്ചശേഷം, ബിറ്റ്‌കോയിന്‍ വഴിയായിരുന്നു ഇടപാട് നടത്തിയിരുന്നത്. ആംഡംബര കപ്പലില്‍ യാത്ര ചെയ്ത 25 പേര്‍ക്ക് ഇയാള്‍ ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. ശ്രേയസ് നായര്‍ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നും എന്‍സിബി പറയുന്നു. ആര്യനും അര്‍ബാസ് മെര്‍ച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവര്‍ക്കൊപ്പം വിരുന്നുകളില്‍ പങ്കെടുക്കാറുണ്ട്. ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം ശ്രേയസ്സ് നായര്‍ പിന്‍മാറുകയായിരുന്നെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ശ്രേയസിലേക്ക് എന്‍സിബിയെ നയിച്ചത്. ശ്രേയസ്സിനെയും ആര്യൻ ഖാനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എൻസിബിയുടെ പദ്ധതി. ആര്യനും സുഹൃത്തുക്കള്‍ക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. മൊബൈല്‍ ചാറ്റുകള്‍, ചിത്രങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിങ്ങനെ ഒട്ടേറെ…

Read More