Author: staradmin

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ദേശീയപാതയിലെ അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പു നൽകി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എൻ എച്ച് ഐ എ അധികൃതർ ഈ ഉറപ്പു നൽകിയത്. റോഡ് തകർന്ന മുഴുവൻ സ്ഥലങ്ങളിലും പ്രവൃത്തി നടത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുമ്പോൾ വേഗത്തിൽ അംഗീകാരം നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശം എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ അംഗീകരിച്ചു. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കാമെന്ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പു നൽകി. കുതിരാൻ രണ്ടാം ടണൽ പ്രവൃത്തിയും സംസ്ഥാനത്തെ മറ്റ് പ്രധാന പ്രവൃത്തികളും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുംദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത് മാസം തോറും യോഗം ചേരാനും തീരുമാനിച്ചു. സംസ്ഥാനത്തെ എൻ എച്ച് എ ഐ…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 848 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 268 പേരാണ്. 932 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5420 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 50 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 224, 21, 63തിരുവനന്തപുരം റൂറല്‍ – 122, 20, 24കൊല്ലം സിറ്റി – 150, 18, 2കൊല്ലം റൂറല്‍ – 32, 32, 65പത്തനംതിട്ട – 40, 39, 48ആലപ്പുഴ – 19, 7, 3കോട്ടയം – 36, 44, 242ഇടുക്കി – 47, 0, 3എറണാകുളം സിറ്റി – 50, 13, 3എറണാകുളം റൂറല്‍ – 45, 4, 74തൃശൂര്‍ സിറ്റി – 0, 0, 0തൃശൂര്‍ റൂറല്‍ – 4, 4, 15പാലക്കാട് – 5,…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 97,630 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19…

Read More

കൊച്ചി : നടൻ നെടുമുടി വേണുവിന്റെ വേർപാട് തനിക്ക് വ്യക്തിപരമായ വേദനയാണെന്ന് നടൻ മോഹൻലാൽ . ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ . എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക് – മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. ‘ ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് . ഹിസ്…

Read More

മനാമ: മലയാളത്തിന്റെ അഭിനയ കുലപതി നെടുമുടി വേണുവിൻറെ വിയോഗത്തിൽ ഹരിഗീതപുരം ബഹ്റൈന്റെ ആദരാഞ്ജലികൾ അർപ്പിച്ചു. മനുഷ്യസ്നേഹിയും അതുല്യ കലാകാരനുമായ നെടുമുടി വേണൂവിൻറെ നിര്യാണം മലയാളം സിനിമക്ക് ഒരു തീരാനഷ്ടമാണ് . https://youtu.be/A5NO42hCJ3E അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഹരിഗീതപുരം ബഹ്‌റൈൻ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Read More

തിരുവനന്തപുരം: നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം. സ്‌നേഹം. നന്ദി. https://youtu.be/A5NO42hCJ3E പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ തിരുവരങ്ങിലെ വിളക്കണഞ്ഞു… വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍… ഒന്നിനൊന്ന് മികച്ച റോളുകള്‍… അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്റെ പ്രതിഭാ സ്പര്‍ശം നാം കണ്ടതാണ്. കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം… സ്‌നേഹം… നന്ദി… പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്‍, നല്ല പാട്ടുകാരന്‍, എഴുത്തുകാരന്‍. വിട…

Read More

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ  നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. https://youtu.be/A5NO42hCJ3E അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Read More

മനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 ദിവസങ്ങളിൽ ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. 1938 ആരംഭം കുറിച്ച ദൈവാലയത്തിന് 1968 ബഹറിൻ അമീറായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ ദാനമായി സ്ഥലം നൽകുകയും 1969 ആദ്യ ദേവാലയം പണികഴിപ്പിച്ച് അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് തിരുമേനി കൂദാശാ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2000ൽ ബഹറിൻ രാജാവായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ദൈവാലയത്തോട് ചേർന്ന് ദാനമായി സ്ഥലം നൽകുകയും ഇടവക പുനർനിർമാണത്തിന് അന്ന് കാതോലിക്കാബാവ ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി അടിസ്ഥാനശില പ്രാർത്ഥിച്ചു നൽകുകയും 2001-ൽ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ട്…

Read More

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. യുപി ചീഫ് സെക്രട്ടറി, ഡിജിപി, മഥുര ജില്ലാ ജയില്‍ സീനിയര്‍ സൂപ്രണ്ട്, ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിമാര്‍ തുടങ്ങി അഞ്ച് പേരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഈ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ലെന്ന് കെയുഡബ്ല്യയുജെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധയും പ്രമേഹവും കാരണം സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ പൂര്‍ത്തിയാകും മുമ്പ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ഇത് കോടതിയലക്ഷ്യമാണ്. ചികിത്സ വൈകിയാല്‍ വലിയ നഷ്ടമുണ്ടാകും. സിദ്ദിഖ് അറസ്റ്റിലായിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. യുവമോർച്ചയുടെ കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. മൂന്ന് പേർക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്സൈസ് സംഘവും, RPF ക്രൈം ഇന്റലിജൻസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Read More