Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,361 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,156 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,205 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 87,593 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19…

Read More

ഇടുക്കി: കൊക്കയാറിൽ തിരച്ചിൽ പുരോഗമിക്കുന്നു. കൊക്കയാർ ചേരിപ്പുറത്ത് സിയാദിൻ്റ ഭാര്യ ഫൗസിയ (28), മകൻ അമീൻ (7) എന്നിവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മകൾ അംനയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇതു വരെ അഞ്ച് പേരെയാണ് കണ്ടെടുത്തത്.മഴയെ വകവയ്ക്കാതെ നടക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എം എൽ എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ ഡെവലപ്പ്മെൻ്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എ ഡി എം ഷൈജു പി. ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരോഗമിക്കുകയാണ്.

Read More

തൊടുപുഴ: ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.

Read More

തിരുവനന്തപുരം: ഒക്ടോബർ 17 മുതൽ 21 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചുമരിലോ…

Read More

കേരളത്തിലെ പ്രളയ ദുരന്തത്തിൻറെ പേരിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശരിയായ രീതിയിൽ പിരിവുകൾ നടത്തി കേരളത്തെ ഭൂരിഭാഗം സംഘടനകളും സഹായിച്ചപ്പോൾ, ഒരു വിഭാഗം സംഘടനകൾ പ്രളയ ദുരന്തത്തിൻറെ പേരിൽ കോടികൾ തട്ടിപ്പു നടത്തി സ്വന്തം കീശ വീർപ്പിച്ചു. ഈ തട്ടിപ്പുകാർ ബിനാമി കമ്പനികൾ വരെ തുടങ്ങി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇത്തരത്തിൽ തട്ടിപ്പു നടത്തിയ വ്യക്തികളുടെയും , സംഘടനകളുടെയും കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കണം. (ഗൾഫിലെ നിയമപ്രകാരം ഇപ്പോൾ സംഘടനയുടെ പേര് വെളിപ്പെടുത്താനാകില്ല, ഇത്തരത്തിലുള്ള സംഘടനകൾക്ക് എതിരെ പരാതികൾ മന്ത്രാലയങ്ങളിലേക്ക് …..തുടരും). https://youtu.be/7FXpygrWX04

Read More

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,33,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,22,648 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 771 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 95,828 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19…

Read More

കൊച്ചി: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA), 2021 ഒക്ടോബർ 12 ന് കേരളത്തിലെ തൃശൂരിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ള “ചക്കയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ” ആദ്യ കയറ്റുമതിഫ്ലാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. എപിഇഡിഎ ഡയറക്ടർ ഡോ.തരുൺ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങിൽ കയറ്റുമതിക്കാരും (ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂർ) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉണങ്ങിയ ചക്കപൗഡർ, ചക്കപുട്ടുപൊടി, ചക്കദോശ പൗഡർ, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരിൽ നിന്ന് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങൾ. 1 വർഷത്തിലധികം ഷെൽഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വർധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.

Read More

കൊച്ചി: വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA), കേരള കാർഷിക സർവകലാശാലയുമായി ചേർന്ന് 2021 ഒക്ടോബർ 12-ന് കേരളത്തിൽ ജിഐ ടാഗുചെയ്ത അരി ഇനങ്ങളുടെ കയറ്റുമതി അധിഷ്ഠിത ഉൽപാദനത്തിന് ഊന്നൽ നൽകാൻ കർഷക-ശാസ്ത്രജ്ഞരുടെ ഒരു ഇന്റർഫേസ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള 20 കർഷകരുടെ പങ്കാളിത്തത്തിനും കേരളത്തിലെ നിരവധി കർഷകരുടെ വെർച്വൽ പങ്കാളിത്തത്തിനും ഈ പരിപാടിസാക്ഷ്യം വഹിച്ചു . ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ഒരു നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ആ ഉത്ഭവം മൂലമുള്ള ഗുണങ്ങൾ ഉള്ളതുമായ ചില ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതാണ് . ജിഐ ടാഗുകൾ ദേശീയ അന്തർദേശീയ വിപണിയിൽ ഉൽപ്പന്നത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഗുണനിലവാരവും ഉറപ്പുള്ള ആധികാരികതയും ഉള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. കാർഷിക സമ്പന്ന സംസ്ഥാനമായ കേരളത്തിൽ നിരവധി ജിഐ ടാഗുചെയ്ത കാർഷിക ഉൽപന്നങ്ങൾ ഉണ്ട്. ഇന്ത്യയിലുടനീളം 14 ജിഐ ടാഗ് ചെയ്ത…

Read More

ന്യൂഡൽഹി: രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2021 ഒക്ടോബർ 14, 15 തീയതികളിൽ ലഡാക്കും ജമ്മു കശ്മീരും സന്ദർശിക്കും. 2021 ഒക്ടോബർ 14 ന് രാഷ്ട്രപതി ലേയിലെ സിന്ധു ഘാട്ടിൽ സിന്ധു ദർശൻ പൂജ നടത്തും. വൈകുന്നേരം, ഉധംപൂരിൽ അദ്ദേഹം സൈനികരുമായി സംവദിക്കും. 2021 ഒക്ടോബർ 15 ന് രാഷ്ട്രപതി ദ്രാസ്സിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും, ഉദ്യോഗസ്ഥരും സൈനികരുമായി സംവദിക്കുകയും ചെയ്യും.

Read More