Author: staradmin

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം, കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങള്‍, സ്ത്രീകളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നീ മേജര്‍ പഠനങ്ങളും തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപം, സ്ത്രീകളിലെ ആത്മഹത്യാ പ്രവണത എന്നീ മൈനര്‍ പഠനങ്ങള്‍ക്കുമാണ് പ്രൊപ്പോസലുകള്‍ നല്‍കേണ്ടത്. ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍ പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2021 ഒക്ടോബര്‍ 28. കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralawomenscommission.gov.in ല്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

Read More

ഹ്യൂസ്റ്റൺ: സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിൻറെ വിയോഗത്തിൽ സ്റ്റാർവിഷൻ ന്യൂസ് അനുശോചിച്ചു. സ്റ്റാർവിഷൻ ന്യൂസിൻറെ വാർത്തകളെയും, പുതിയ പരീക്ഷണങ്ങളെയും അദ്ദേഹം പലതവണ അഭിനന്ദിച്ചിട്ടുണ്ട്. ഈശോ ജേക്കബിൻറെ അമേരിക്കയിലെ അനുഭവങ്ങളെ കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കാനായാണ് ബന്ധപ്പെട്ടതെങ്കിലും, അദ്ദേഹത്തിൻറെ വിവിധ വിഷയങ്ങളിലെ അറിവും, അനുഭവവും, വാക്കുകളിലെ വിനയവും ഏറെ മഹത്തരമായിരുന്നു. അമേരിക്കയിലെ മാധ്യമ രംഗത്തെ ഏറെ വിശേഷങ്ങളും പങ്കുവച്ച ഈശോ ജേക്കബിൻറെ വിയോഗത്തിൽ കുടുംബത്തിൻറെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. സേതുരാജ് കടയ്ക്കൽചെയർമാൻ & സി.ഇ.ഒസ്റ്റാർവിഷൻ ഇവെന്റസ് & മീഡിയ ഗ്രൂപ്പ്

Read More

റിപ്പോർട്ട്: പി.പി. ചെറിയാൻ ഹ്യൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉറ്റ സുഹൃത്തും സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹൂസ്റ്റണിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സംഘടനയുടെ ആരംഭ സമയത്ത് സജീവപ്രവർത്തകനായിരുന്ന ഈശോ ജേക്കബ് പിന്നീട് സംഘടനയുടെ വളർച്ചക്ക് എന്നും ഒരു മാർഗദർശിയും ഉപദേശകനുമായി മാറി. ഇന്ത്യയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ച എന്നും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അറിവുകളുടെ ഭണ്ഡാരമായിരുന്ന ഈശോ ഏതുകാര്യത്തിനും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു. സൗമശീലൻ, പ്രഭാഷകൻ, മികവുറ്റ സംഘാടകൻ, സാഹിത്യകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളില്ലാം ശ്രദ്ധേയനായിരുന്നു. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ഈശോ ജേക്കബിന്റെ വേർപാട് ഹൂസ്റ്റൺ മലയാളികൾക്ക്‌ താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനും ഈശോ ജേക്കബിന്റെ അകാല വേർപാട് വലിയ നഷ്ടം വരുത്തിയിരിക്കുകയാണെന്നും നേതാക്കൾ അനുസ്മരിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ…

Read More

തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്‍റെ ഭാഗമായി കിംസ്ഹെല്‍ത്ത് ‘ഹീറോസ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. അപകട വേളകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിലമതിക്കാനാകാത്ത സേവനമനുഷ്ഠിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിക്കാനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 50ല്‍ പരം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് സ്പെഷ്യല്‍ സെല്‍ എസ്.പി ബി.കൃഷ്ണകുമാര്‍ പരിപാടിയുടെ ഉദ്ഘാടനവും ആംബുലന്‍സ് റാലിയുടെ ഫ്ളാഗ് ഓഫും നിര്‍വ്വഹിച്ചു. ഒരു തൊഴില്‍ എന്നതിലുപരി സ്തുത്യര്‍ഹമായ സാമൂഹ്യ സേവനമാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. അതു ചെയ്യുന്നതില്‍ ഡോക്ടര്‍മാരെ പോലെ തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും പങ്ക് ഏറെ വലുതാണ്. ഒരു സാധാരണ ഡ്രൈവര്‍ക്ക് നല്ല ആംബുലന്‍സ് ഡ്രൈവര്‍ ആകാനാകില്ല. അത്ര ശ്രദ്ധയും കാര്യക്ഷമതയും വേണ്ടുന്ന ജോലിയാണിത്. ട്രോമാ ദിനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചതിലൂടെ കിംസ്ഹെല്‍ത്ത് വലിയ പ്രശംസ…

Read More

തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേർ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 312 പേരും ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 79 പേരും കഴിയുന്നു. നെടുമങ്ങാട്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നിലവിൽ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജാർഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളിക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നു. സംഭവസ്ഥലം മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു. കനത്ത മഴയെ തുടർന്ന്…

Read More

തിരുവനന്തപുരം: കണ്ണമൂലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശനിയാഴ്ച ഉച്ചയ്ക്ക് 1.50 ന് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് നഗര്‍ദീപ് മണ്ഡല്‍ അപകടത്തില്‍പ്പെട്ടത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്നാല്‍ ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കാണാതായ തൊഴിലാളിയെ കണ്ടെത്തുക എന്നുള്ളതാണ് അടിയന്തിരമായി ചെയ്യാനുള്ളത്. കാണാതായ അതിഥിത്തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നഗര്‍ദീപിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിച്ച മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന ഉറപ്പും നല്‍കി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. വി കെ പ്രശാന്ത് എം എല്‍ എയും മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ…

Read More

മനാമ: ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ആദരിച്ചു. 1979 ഒക്ടോബർ 16 -ന് അദ്ദേഹം ബഹ്റൈനിൽ സൽമനിയ മെഡിക്കൽ കോംപ്ലക്സിൽ ആക്സിഡന്റ് & എമർജൻസി വിഭാഗത്തിൽ ഡോക്ടറായി ചേർന്നു. മെഡിക്കൽ അല്ലെങ്കിൽ ജീവകാരുണ്യ കാരണങ്ങളായാലും, പ്രത്യേകിച്ച് പാവപ്പെട്ട തൊഴിലാളികൾക്ക് ആവശ്യമായ ഏതെങ്കിലും വൈദ്യസഹായവുമായി ബന്ധപ്പെട്ട് അദ്ദേഹം നൂറുകണക്കിന് ആൾക്കാരെയാണ് സഹായിച്ചിട്ടുള്ളത്. ഇന്ത്യക്കാരും ബഹ്റൈൻ അധികാരികളും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയായിരുന്നു ഡോ. ചെറിയാൻ. ഇന്ത്യൻ സ്കൂളിന്റെയും, സിസിഐഎയുടെയും, ഐസിആർഎഫിന്റെയും മുൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു, കാൻസർ ബാധിതർക്ക് മെഡിക്കൽ, സാമ്പത്തിക, കൗൺസിലിംഗ് സഹായം നൽകാൻ അദ്ദേഹം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടന, ഇതിനായി, പ്രത്യേകിച്ച് ബഹ്റൈൻ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം സമ്പന്നമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായി. തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താന്‍ സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയ്ക്കു പുറമെ ഒരു എയര്‍ലിഫ്റ്റിംഗ് ടീമുള്‍പ്പെടെ ഡിഫെന്‍സിന്റെ വിവിധ സേനകള്‍, പ്രദേശവാസികള്‍ ഇതില്‍ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു. ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിവും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍.…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കാവാലിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയിൽ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയിൽ തിമിർത്ത് പെയ്ത പേമാരിയിൽ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ചെറു കുന്നുകൾ ഇടിഞ്ഞ് താഴുകയായിരുന്നു. ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽ പെട്ടത്. കൊക്കയാറിൽ ഉരുൾപൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. ഏതെങ്കിലും കാരണവശാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ആവശ്യമായ സുരാക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്‌കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താല്ക്കാലികമായി അവിടെ ക്ലാസ്സ് നടത്തുമെന്നും മന്ത്രി അറിയിച്ചു. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സുരക്ഷിതത്വത്തതിനും ആരോഗ്യത്തിനും തന്നെയാണ് സര്‍ക്കാര്‍ ഏറ്റവുമധികം പ്രധാന്യം കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉണ്ടായ മഴ അപ്രതീക്ഷിതമാണ്. വരുന്ന രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നതിന്റെ സൂചനകളുണ്ട്. സംസ്ഥാനത്ത് പല സ്ഥലത്തും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും സ്‌കൂളുകളില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ സ്‌കൂള്‍ കെട്ടിടത്തില്‍ ഒരു കാരണവശാലും ക്ലാസ്സ് നടത്താന്‍ അനുവദിക്കില്ല. ബന്ധപ്പെട്ട കോര്‍പ്പറേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റോടു കൂടി മാത്രമേ…

Read More