Author: staradmin

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റെ മുംബൈയിലെ വസതിയായ മന്നതിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ്. ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ ആര്യൻ ഖാനുമായി ബന്ധപ്പെട്ടാണ് മന്നത്തിലെ റെയ്ഡ്. ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടക്കുന്നുണ്ട്. അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാവാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.

Read More

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളാ പുരസ്‌കാരം എന്നാണ് പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം പ്രഖ്യാപിക്കും. രാജ്ഭവനിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടത്തുക. കേരള ജ്യോതി പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്‌കാരം രണ്ട് പേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ച് പേര്‍ക്കും നല്‍കും. പ്രാഥിമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാര്‍ഡ് സമിതിയാണ് പുരസ്‌കാരം നിര്‍ണയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയത്. ആംബുലൻസിന്റെ ചിലവ് കേരള സർക്കാർ തന്നെ വഹിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പമെത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. നഗർദീപിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി സഹോദരനെ നേരിൽ കണ്ടറിയിച്ചു . തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഗർദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ന്യൂഡൽഹി: INDUS (Innovation Development Upskilling) IoT Kit പുറത്തിറക്കാൻ (സിംഗിൾ ബോർഡ് IoT വികസന പ്ലാറ്റ്ഫോം) കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ബാംഗ്ലൂരിലെ CDAC സെന്റർ സന്ദർശിച്ചു. CDAC വികസിപ്പിച്ച, ഒരു ക്രെഡിറ്റ് കാർഡിന്റെ വലുപ്പത്തിലുള്ള കിറ്റിൽ 6 സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റിവിറ്റി, ഡീബഗ്ഗർ ഇന്റർഫേസുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. ഒതുക്കമുള്ളതും എളുപ്പത്തിൽ കൊണ്ടുപോകാവുന്നതുമായ IoT കിറ്റ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള പ്രാദേശിക, സാങ്കേതിക പരിഹാര ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സഹായിക്കും. ഒരെണ്ണത്തിന് 2500 രൂപയാണ് ഇതിന്റെ വില. ഇത് ഉടൻ തന്നെ GeM പോർട്ടലിൽ ലഭ്യമാകും. വാണിജ്യ ഉത്പാദനത്തിനായി നവസംരംഭകർക്ക് സാങ്കേതികവിദ്യ കൈമാറാനും CDAC തയ്യാറാണ്. CDAC ബാംഗ്ലൂരിൽ വികസിപ്പിച്ച മറ്റ് നൂതന സാങ്കേതികവിദ്യകളും ശ്രീ ചന്ദ്രശേഖർ പരിശോധിച്ചു. തുടർന്ന് ക്വാണ്ടം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. മുൻ‌നിര ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര സഹമന്ത്രി സംവദിച്ചു. ഇലക്‌ട്രോണിക്‌സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ…

Read More

കോട്ടയം: കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

Read More

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിൽ 87,41,160 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 98.67 കോടി (98,67,69,411) പിന്നിട്ടു. 97,44,653 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,470 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,58,801 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.14%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്. കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 114-ാം ദിവസവും  പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,058 പേർക്കാണ് – 231 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,83,118 പേരാണ് – 2020 മാർച്ചിന് ശേഷമുള്ള  ഏറ്റവും  കുറഞ്ഞ സംഖ്യ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.54 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,81,314 പരിശോധനകൾ നടത്തി. ആകെ 59.31 കോടിയിലേറെ (59,31,06,188) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.36 ശതമാനമാണ്. കഴിഞ്ഞ 116 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്.  കഴിഞ്ഞ 50 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 133 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

Read More

തിരുവനന്തപുരം: മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും തദ്ദേശഭരണ സ്ഥാപന മേധാവികളും സ്കൂൾ അടിസ്ഥാനത്തിലുള്ള ജനകീയ സമിതികളുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൂജപ്പുര പാങ്ങോട് ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നത്തിനുമുള്ള വൻ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. സ്കൂളിനെ സജ്ജമാക്കൽ, ഫർണിച്ചറുകൾ റിപ്പയർ ചെയ്ത് സജ്ജമാക്കൽ, ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ വൃത്തിയാക്കേണ്ട ഇടങ്ങളെല്ലാം വൃത്തിയാക്കി എന്ന് ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഓരോ സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്നത്.

Read More

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ വ്യാപക മഴയ്ക്കു സാധ്യതയെന്ന് വ്യക്തമാക്കി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലേര്‍ട്ടും, നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര് വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്‍ലോ പ്രഖ്യാപിച്ചിരിക്കുന്നു ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 – 37 mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത…

Read More

തിരുവനന്തപുരം: കേരളം ശക്തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്‍റെ കാര്യപരിപാടികളില്‍ മാറ്റം വരുത്താന്‍ ആലോചന. പ്രളയബാധിത പ്രദേശങ്ങളിലെ എം എല്‍ എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് നേതൃത്വം വഹിക്കുന്നതിനാല്‍, അവര്‍ ഒഴിച്ചുള്ള എം എല്‍ എമാര്‍ കൂടിച്ചേര്‍ന്ന് സഭ നടത്തുകയും തുടര്‍ന്ന് കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനുമാണ് ആലോചിക്കുന്നത്. ഇത്തരത്തില്‍ 20ാം തീയതി സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എം എല്‍ എമാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികള്‍ പുനഃരാരംഭിക്കുകയും തുടര്‍ന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെക്കാനുമാണ് ആലോചിക്കുന്നത്.

Read More