Author: staradmin

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ സൗത്ത് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകൾ വിപുലീകരിക്കും. മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ​ഗവി, പൊൻമുടി എന്നിവടങ്ങിളിലേക്കും സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോ​ഗത്തിൽ , ഡൈനാമിക് ഷെഡ്യൂളിം​ഗ്, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങൾ , ​ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങൾ കളക്ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ വാട്ടർ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു. ​ഗതാ​ഗത സെക്രട്ടറി കൂടിയായ കെ എസ് ആർ ടി…

Read More

കാലിക്കറ്റ് സർവകലാശാല 27/10/2021 (ബുധൻ) മുതൽ 01-11-2021 (തിങ്കൾ) വരെ നടത്താൻ തീരുമാനിച്ച് മൂന്നാം സെമസ്റ്റർ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികളുടെയും ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CUCBCSS – UG) സപ്പ്ളിമെന്ററി / ഇമ്പൂവ്മെന്റ് പരീക്ഷ നവംബർ 2020 (2016 10 2018 Admissions) ഉം മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CBCSS – UG) റെഗുലർ പരീക്ഷ നവംബർ 2020 (201h9 Admission only) മാറ്റിവെച്ചിരിക്കുന്നു. 02/11/2021 (ചൊവ്വ) മുതൽ 06/11/2021 (ശനി) വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ സമയത്തിലും പരീക്ഷ കേന്ദ്രത്തിലും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്. മാറ്റിവച്ച് പരീക്ഷകളുടെ പുതുക്കിയ ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

Read More

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എ ഇ ഒ, ഡി ഇ ഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കേണ്ടതാണ്. ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം. 27ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം. പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ…

Read More

ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ സന്ദര്‍ശനത്തിനിടയിലും കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഭീകാരക്രമണത്തിനിടെ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. തോക്ക് ധാരിയായ ഭീകരന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അമിത് ഷായുടെ ജമ്മുവിലെ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. രണ്ടാഴ്ചയായി പ്രദേശത്ത് നാട്ടുകാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാണ്. ഈ മാസം ഇതുവരെ ഭീകരാക്രണത്തില്‍ 12 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലാണ് സൈന്യത്തിനും പൊലീസ് നേരെ അതിക്രമം ഉണ്ടായത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയ്ക്കണമെന്ന് അമിത് ഷാ ഉന്നതതലയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍ സൈന്യത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

Read More

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 632 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 252 പേരാണ്. 828 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4415 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 161, 43, 81തിരുവനന്തപുരം റൂറല്‍ – 87, 21, 20കൊല്ലം സിറ്റി – 100, 14, 0കൊല്ലം റൂറല്‍ – 21, 21, 61പത്തനംതിട്ട – 41, 41, 20ആലപ്പുഴ – 8, 4, 4കോട്ടയം – 23, 17, 187ഇടുക്കി – 33, 0, 4എറണാകുളം സിറ്റി – 49, 2, 1എറണാകുളം റൂറല്‍ – 44, 8, 55തൃശൂര്‍ സിറ്റി – 0, 0, 0തൃശൂര്‍ റൂറല്‍ – 1, 0, 10പാലക്കാട് – 5, 7, 27മലപ്പുറം…

Read More

നെടുമങ്ങാട് : നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴി ഫോമിൽ ഉളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 കിലയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്‌ഡ്‌ നടത്തിയത്. മുഖ്യ സൂത്രധാരനുമായ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ പ്രതിയായി അറസ്റ്റ് ചെയ്തു. രഹസ്യ വിവരെത്ത തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മുഖ്യ സൂത്രധാരൻ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ്,മുഹമ്മദലി, അരുൺ, ബസന്ത്,എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവർ റെയ്‌ഡിന്‌ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ജൂലൈ 1 ന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാലാ ജീവനക്കാരനായ എ. ഹർഷാദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഹർഷാദിന്റെ മരണത്തിൽ പിതാവായ എം. അബ്ദുൾ സലാം ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 859/2021 കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് കമ്മീഷൻ മ്യൂസിയം പോലീസ്, സ്റ്റേഷൻ ഹuസ് ഓഫീസർക്ക് ഉത്തരവ് നൽകി. എം. അബ്ദുൾ സലാം സമർപ്പിച്ച പരാതിയിലാണ് നടപടി. രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കപ്പെടണംമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകട സമയത്ത് സുരക്ഷാ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 725 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 80,555 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19…

Read More

ന്യൂഡൽഹി :കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എൻ ശക്തൻ, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പ്രതാപ ചന്ദ്രനെ ട്രഷറർ ആയി നിയമിച്ചു. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടിട്ടില്ല. എ.എ ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിയൻ, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ്…

Read More

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. https://youtu.be/2tReztTaxYw തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രാവിലെ പുഷ്പചക്രം സമര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം അടഞ്ഞ ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനമായി ആഘോഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 377 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് രാജമണി മണ്ണഞ്ചേരി (പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍), കരുണാകരന്‍ (മീനങ്ങാടി പോലീസ് സ്റ്റേഷന്‍) എന്നിവരും ഉള്‍പ്പെടുന്നു.

Read More