Author: staradmin

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം ഉണ്ടായത്. https://youtu.be/SNXiiJYX240 ഇടുക്കിയിലേക്ക് പോകുന്ന വഴിയാണ് അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിക്ക് പരിക്കില്ല.

Read More

കൊച്ചി: നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടില്‍ വിമല്‍ അതിക്രമിച്ചു കയറിയത്. ഇതിനു ശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമല്‍. അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു. അങ്കമാലിയില്‍ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാള്‍ ദിലീപിന്റെ വീട്ടില്‍ എത്തിയത്. അതേ ഓട്ടോയില്‍ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടര്‍ന്നാണ് ഓട്ടോ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്.

Read More

മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിന് മുൻപ് വാങ്കഡെയ്‌ക്ക് നോട്ടീസ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിന് മൂന്ന് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണത്തിൽ മുംബൈ പോലീസ് നടത്തുന്ന അന്വേഷണം സിബിഐക്കോ, എൻഐഎയ്‌ക്കോ വിടണമെന്ന് ആവശ്യപ്പെട്ട് സമീർ വാങ്കഡെ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വാങ്കഡെയുടെ ഹർജിയിൽ കോടതി മുംബൈ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് കേന്ദ്ര ഏജൻസികൾക്ക് വിടരുതെന്നും, അറസ്റ്റിന് മുൻപ് നോട്ടീസ് നൽകാമെന്നും മുംബൈ പോലീസ് കോടതിയെ അറിയിച്ചിരുന്നു.

Read More

ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിവിധ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിന് പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം ആവശ്യപ്പെടാനുമാണ് മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വെൽനസ് ടൂറിസം, പിഡബ്ല്യൂഡി ഫോർ യു ആപ്പ് അടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ‘സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. ടൂറിസം മേഖലയിലെ അൺ എക്‌സ്‌പ്ലോർഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നോട്ടു വെച്ചത്’ മുഹമ്മദ് റിയാസ് അറിയിച്ചു.

Read More

തിരുവനന്തപുരം: ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ തിരിച്ചെത്തിയേക്കും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മകന്‍ ചെയ്ത തെറ്റിന് അച്ഛൻ ഉത്തരവാദിത്വമില്ലെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ സ്വീകരിച്ചു. പക്ഷേ പാര്‍ട്ടി വലിയൊരു തെരഞ്ഞടുപ്പ് പോരാട്ടത്തിലേക്ക് പോകുമ്പോള്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് കോടിയേരി വിലയിരുത്തി. മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞ വര്ഷം കോടിയേരി മാറിയത്. ആരോഗ്യകാരണങ്ങളാല്‍ മാറുന്നുവെന്ന് പാര്‍ട്ടി വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നത്.

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 529 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 189 പേരാണ്. 739 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4213 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 122, 20, 78തിരുവനന്തപുരം റൂറല്‍ – 57, 5, 13കൊല്ലം സിറ്റി – 81, 10, 0കൊല്ലം റൂറല്‍ – 24, 24, 51പത്തനംതിട്ട – 35, 35, 20ആലപ്പുഴ – 12, 5, 4കോട്ടയം – 31, 31, 199ഇടുക്കി – 28, 0, 1എറണാകുളം സിറ്റി – 50, 0, 1എറണാകുളം റൂറല്‍ – 36, 3, 54തൃശൂര്‍ സിറ്റി – 3, 3, 3തൃശൂര്‍ റൂറല്‍ – 1, 1, 0പാലക്കാട് – 3,…

Read More

കുട്ടികള്‍ക്കെതിരായ അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്കു പരിശീലനം നല്‍കാന്‍ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനം കൈക്കൊള്ളും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കാര്യത്തില്‍ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കീഴില്‍ ഏകോപനത്തോടെ പരിപാടികള്‍ നടപ്പാക്കും. ഈ വകുപ്പുകള്‍ ചേര്‍ന്ന് സമഗ്രമായ ജൻഡര്‍ സെന്‍സിറ്റൈസേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍…

Read More

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇഡിയുടെ വാദം. പച്ചക്കറി…

Read More

തിരുവനന്തപുരം: സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ‘സമയം അമൂല്യം’ (Precious time) എന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോക്ക് ദിന സന്ദേശം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. വളരെ വിലയേറിയ…

Read More

തിരുവനന്തപുരം: കാൻസർ ചികിത്സാ-ഗവേഷണ രംഗത്തെ അതികായനായ ഡോക്ടർ എം കൃഷ്ണൻനായർ (81) അന്തരിച്ചു. തിരുവനന്തപുരം ആർസിസിയുടെ സ്ഥാപകനാണ്. അത്യാധുനിക ചികിത്സ കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഉറപ്പാക്കാനുളള്ള കാൻസർ കെയർ ഫോർ ലൈഫ് പദ്ധതിയുടെ അമരക്കാരനായ അദ്ദേഹത്തെ 2001ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. അർബുദം വന്നാൽ ജീവിതം അവസാനിക്കുകയല്ലെന്ന വലിയ സന്ദേശം നൽകുന്നതായിരുന്നു ഡോക്ടർ കൃഷ്ണൻനായരുടെ കാഴ്ചപ്പാട്. മഹാരോഗത്തിൻറെ ചികിത്സാ ചെലവ് ഓർത്ത് പകച്ചു നിന്ന പതിനായിരങ്ങൾക്ക് ആശ്വാസമായ വലിയ ഡോക്ടർ. തിരുവനന്തപുരം പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻനായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1939ലായിരുന്നു ജനനം. 1963 ൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. ഒങ്കോളജിയിലായിരുന്നു പിജി ചെയ്തത്. ലണ്ടനിലെ വിദഗ്ധ പഠനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കാൻസർ ചികിത്സയ്ക്കായി ഒരു യൂണിറ്റ് തുടങ്ങി. കേരളത്തിലെ അർബുദചികിത്സാരംഗത്തെ നാഴികകല്ലായിരുന്നു അത്. അർബുദ ചികിത്സയെ കുറിച്ചുള്ള ദീർഷവീക്ഷണവും ആതുരവേനത്തോടെലുള്ള സമർപ്പണമനോഭാവവുമാണ്…

Read More