Author: staradmin

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് ഗോള്‍ഡ് ഗിവ് എവേ’ സമ്മാനപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്കാണ് 100 ഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാമായി ലഭിച്ചിരിക്കുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാം ഇന്ത്യക്കാര്‍ക്ക്. ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ടിക്കറ്റുകളെടുത്തവരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത്. ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 10 ഭാഗ്യശാലികളെയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 100 ഗ്രാം വീതം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരായ ശംഭു നാഥ സാഹ (233-095711), അബ്‍ദുല്‍സമദ് പാറപുറത്ത് (233-292944), ജോസഫ് ജിജു (233-075550), വിശ്വനാഥം വാടല കൊണ്ട(233-135191), ശരത് നായര്‍ (233-118133), ദിദീത് മൂത്തേടന്‍ (233-054315), സുഭാഷ് വാരംകണ്ടിയില്‍ (233-258135), മുഹമ്മദ് ഇഖ്‍ബാല്‍ കളത്തിങ്കല്‍ പറപ്പൂര്‍ (233-036221), അഭിലാഷ് വിജയരാജ് (233-1328833) എന്നിവര്‍ക്ക് പുറമെ…

Read More

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ് സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ പടിഞ്ഞാറൻ ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ മൂന്നിന് രാത്രി 10.55ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ സര്‍വീസ്. നവംബര്‍ അഞ്ചിന് രാത്രി 11.30ന് കോഴിക്കോട്ടേക്കും നവംബര്‍ 16ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ ഉണ്ടാകും. airarabia.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Read More

മനാമ: മൈത്രി ബഹ്റൈൻ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈന്റെ ഭാര്യപിതാവ് കെഎസ് യൂസഫ് ( റിട്ടയേർഡ് ഗവണ്മെന്റ് സർവ്വേർ) മരണപ്പെട്ടു. ഖബറടക്കം ഇടക്കുന്നം ജുമാമസ്ജിദിൽ നാളെ ഉച്ചക്ക് 12 മണിക് നടക്കും. ഭാര്യ.പാരീഷ ബീവി. മക്കൾ (സുമയ്യ, ഷെമീമ, നജ്മി, സുഹൈൽ), മരുമക്കൾ.( നജീബ് ഹുസൈൻ, സകീർ ഹുസൈൻ, മുഹമ്മദ്‌ റസീൻ ) വിയോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻറെ അനുശോചനവും രേഖപ്പെടുത്തിയതായി മൈത്രി ബഹ്റൈൻ പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ അറിയിച്ചു.

Read More

തിരുവനന്തപുരം : ആന്ധ്രപ്രദേശിലെ മെച്ചപ്പെട്ട രീതിയിലുള്ള പൊതുവിതരണ സംവിധാനം നേരിട്ടു കാണുന്നതിനായും ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നും ആയത് വിതരണം ചെയ്യുന്നത് എങ്ങനെയാണെന്നും നേരിട്ട് മനസിലാക്കാനുമായി കേരളത്തിൻ്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും ആന്ധ്രാപ്രദേശ് ഭക്ഷ്യ മന്ത്രി കോടലി വെങ്കിടശ്ശേരറാവുമായി വിജയവാഡയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മൂന്നു മണിക്കൂർ നീണ്ട കൂടി കാഴ്ചയിൽ ആന്ധ്രയിലെ പൊതുവിതരണ രംഗത്ത് നടപ്പിലാക്കി വരുന്ന പുതിയ പദ്ധതികളും പരസ്പരം ചർച്ച ചെയ്തു. ഇതിൻ്റെ ഭാഗമായി ആന്ധ്രയിലെ സിവിൽ സപ്ലൈസ് കോർപറേഷനും ,ശാസ്ത്രീയമായ ഭക്ഷ്യ സുരക്ഷ ഗോഡൗണുകൾ ,പരിശോധന ലാബുകൾ എന്നിവ ഇരു മന്ത്രിമാരുടെയും നേതൃത്വത്തിൽ സന്ദർശിച്ചു. കേരളത്തിന് മുൻപ് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ ആന്ധ്രയിൽ നിന്നും ശാസ്ത്രീയമായി നടപ്പാക്കി വരുന്ന മെച്ചപ്പെട്ട രീതികൾ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ന് തെലുങ്കാന സംസ്ഥാനത്തെ പൊതു വിതരണ രംഗത്തെ വിവിധ സ്ഥാപനങ്ങൾ…

Read More

തിരുവനന്തപുരം : മലയാളം സിനിമയിൽ ആക്ഷൻ തരംഗമുണ്ടാക്കിയ ക്രോസ്‌ബെൽട്ട് മണി (വേലായുധൻ നായർ) അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.പുതിയ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1970 ൽ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. തുടർന്ന് ആ പേരു തന്റെ പേരിനോടു കൂടി ചേർത്തു. നാല്പതോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

Read More

കോഴിക്കോട് : അണ്ടിക്കോട് പുതിയാറമ്പത്ത് മുഹമ്മദ് കോയ (കോയമാസ്റ്റർ 85) നിര്യാതനായി.ഭാര്യ കെ ടി അയിഷബി. മക്കൾ കെ ടി അബ്ദുൽ സലീം (ബഹ്‌റൈൻ), ജാഫർ, ഫൈസൽ, ഹാരിസ് (ബഹ്‌റൈൻ)ജുവൈരിയ. മരുമകൻ റഫീഖ് (കുവൈറ്റ്). ഖബറടക്കം ഒക്ടോബർ 31 രാവിലെ കോഴിക്കോട് പറമ്പത്ത് ജുമാ മസ്ജിദിൽ നടക്കും.

Read More

തിരുവനന്തപുരം; ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് സ്വാ​ഗതം ആശംസിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോ​ഗസ്ഥരും പങ്കെടുത്തു. ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലകുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുകയും, മറ്റൊരു സർവ്വീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം .എൽഐസി, ചാലക്കുഴി , മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും. മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ…

Read More

ആലപ്പുഴ : അരയ്ക്ക് താഴെ തളര്‍ന്ന യുവാവിന് വീല്‍ചെയര്‍ സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കൊറ്റംകുളംകര സ്വദേശിയായ സുബൈറിന് വീല്‍ ചെയര്‍മാൻ സമ്മാനിച്ചാണ് യൂസഫലിയുടെ ഇടപെടല്‍. ഏഴു വര്‍ഷം മുന്‍പ് സുബൈറിന്റെ ഭാര്യ മരണപ്പെട്ടതോടെ പറക്കമുറ്റാത്ത കുട്ടികളുടെ പഠനവും ഭാവിയും ചോദ്യചിഹ്ന്മായി. വൈകല്യത്തെ അതിജീവിക്കാന്‍ ലോട്ടറി കച്ചവടമായിരുന്നു സുബൈറിന്റെ മുന്നിലുള്ള വഴി.ശരീരിക വൈകല്യം ലോട്ടറി കച്ചവടത്തെ ബാധിച്ചത്തോടെ ഇലക്ട്രിക് വീൽചെയർ എന്ന സ്വപ്നവുമായി പലർക്കും അപേക്ഷ നൽകി. ഒടുവിൽ സുബൈറിൻറെ ദുരിതമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സുബൈറിന് വീല്‍ചെയര്‍ നൽകി. ഏഴ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ലോക്ക് ഡൗണില്‍ വിധി വീണ്ടും തളര്‍ത്തിയതോടെ ലോട്ടറി കച്ചവടവും നടക്കാതെയായി. വീല്‍ചെയറിന്റെ ടയറും മോട്ടോറും തകരാറിലായതോടെ വീണ്ടും എം.എ യൂസഫലിക്ക് മുന്നില്‍ അപേക്ഷ എത്തി. അപേക്ഷകന്‍ ആ പഴയ സുബൈറെന്ന് ബോധ്യപ്പെട്ടതോടെ ലുലു ഗ്രൂപ്പ് പ്രതിനിധികളോട് തല്‍സ്ഥിതി അന്വേഷിക്കാനും സഹായം എത്തിക്കാനും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. വികലാംഗനായ സുബൈറിന് മൂന്ന്…

Read More

റോം: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് മാർപാപ്പയ്‌ക്കായി പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠമാണിത്. ദ ക്ലൈമറ്റ് ക്ലൈമ്പ് എന്ന പുസ്തകവും പ്രധാനമന്ത്രി മാർപാപ്പയ്‌ക്ക് സമ്മാനിച്ചു. ഒരു മണിക്കൂറിലധികം നേരമാണ് ഇരുവരുടേയും കൂടിക്കാഴ്‌ച്ച നീണ്ടത്. https://youtu.be/JVzXm5jRZ4U ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് മാർപാപ്പ പ്രധാനമന്ത്രിയ്‌ക്ക് നൽകിയത്. ഒലീവിലെ ബൈബിളിൽ പ്രതീക്ഷയുടെ അടിയാളമാണ്. ഒലീവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ മരുഭൂമി ഫലപുഷ്ടിയുള്ളതാകും എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്.

Read More