- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
Author: staradmin
കാലാവസ്ഥ സുരക്ഷിതത്വം – ബഹ്റൈൻ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന് സൽമാൻ രാജകുമാരൻ
മനാമ: ആഗോള കാലാവസ്ഥ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സുസ്ഥിരമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കണമെന്ന് ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക കാലാവസ്ഥ കോൺഫറൻസിൽ സംസാരിച്ച ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. https://youtu.be/Om52tkOOilc കാലാവസ്ഥ വ്യതിയാനം ആഗോള പരിഹാരം കാണേണ്ട ആഗോള വെല്ലുവിളിയാണെന്നും, ആഗോള കാർബൺ ബഹിർഗമനത്തിൽ ബഹ്‌റൈൻറെ പങ്ക് 0.07 ശതമാനം മാത്രമാണെന്നും, 2035 ൽ കാർബൺ ബഹിർഗമനം 30 ശതമാനവും, 2060 ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ബഹ്‌റൈൻറെ തീരുമാനമെന്നും, ഇതിനായി വർഷം തോറും നൂറുകണക്കിന് കോടി ടൺ കാർബൺ നീക്കം ചെയ്യേണ്ടി വരുമെന്നും അതിനായുള്ള പദ്ധതികൾ ബഹ്റൈൻ ആവിഷ്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ താരം വിജയ് സേതുപതി എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെട്ടു. https://youtu.be/kOodnI8VkZ8 വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതിയെ ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്. ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായതോടൊപ്പം സംഭവം അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റിയാടി ചുരം റോഡില്‍ ഉരുള്‍പൊട്ടി. കനത്ത മഴയില്‍ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട് ബാലുശേരി കുറുമ്പൊയില്‍ തോരാട് മലയിലും ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടിയില്‍ വ്യാപകകൃഷിനാശമുണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
മനാമ: ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരു ഇന്ത്യൻ ഗായകൻ 12 മണിക്കൂർ ലൈവ് സിംഗിംഗ് ടാസ്കുമായി സംഗീതാസ്വാദകർക്കു മുന്നിലെത്തുന്നു . അബുദാബിയിൽ വച്ച് നടന്ന വേൾഡ് റെക്കോർഡിൽ 110 മണിക്കൂർ തുടർച്ചയായി സംഗീതം ആലപിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ ഗിന്നസ് സുധീറാണ് നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകുനേരം ഒൻപത് മണി വരെ 12 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സിംഗിംഗ് ടാസ്കുമായി വേറിട്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബി.എം.സി ഗ്ലോബൽ ലൈവിന്റെ യും, ബി.എം.സി പ്രവാസിവിഷന്റെയും ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ പരിപാടി തത്സമയം ആസ്വദിക്കാം . വർഗീസ് കാരക്കൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയാകും. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനി ആര്ടിസ്റ്റും ഹാസ്യ നടനുമായ പ്രമോദ് മാള, പിന്നണി ഗായകനായ ഓ യു ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച്…
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബാറ്റ്മാന്‍ ചലച്ചിത്ര പരമ്പരയിലെ ജോക്കറിന്റെ വേഷം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തമുണ്ടാവുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാലോവീന്‍ സമ്മേളനങ്ങള്‍ക്കായി സിറ്റി സെന്ററിലേക്ക് പോയവരാണ് ആക്രമണത്തിന് ഇരയായത്. https://twitter.com/i/status/1454785815809118224 യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ ചെറിയ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടാവുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍നിന്ന് വ്യക്തമാണ്. ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ യാത്രക്കാര്‍ ജനാലവഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ആളുകള്‍ പുറത്തേക്കോടുന്ന സമയത്താണ് ഇയാള്‍ കത്തി വീശിയത്. ഇതില്‍ പലര്‍ക്കും കുത്തേല്‍ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പോലിസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 60 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ കുത്തേറ്റതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. ഇയാളുടെ നില ഗുരുതരമാണ്. ജോക്കര്‍ ധരിക്കുന്നതുപോലെ…
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ കേരളപ്പിറവി ആശംസകൾ നേര്‍ന്നു
തിരുവനന്തപുരം: കേരളപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകൾ നേര്‍ന്നു. https://youtu.be/iboc5QetBx0 “നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവർത്തിക്കാം. ഒപ്പം മാതൃ ഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്കാം. എന്നും അദ്ദേഹം ആശംസസന്ദേശത്തില്‍ പറഞ്ഞു.
മനാമ: ബഹറൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി മൗലൂദ് സംഗമവും ജില്ലാ കമ്മിറ്റിയുടെ സ്വപ്നപദ്ധതിയായ മംഗല്യ പദ്ധതിയുടെ മണ്ഡലതല ഫണ്ട് കൈമാറ്റവും നടന്നു. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ബഹറൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സെക്രട്ടറി O.K. കാസിം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം തളങ്കര,സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് റഹീം ഉപ്പള എന്നിവർ ആശംസ പ്രസംഗം നടത്തി. ഈ പ്രതിസന്ധി നിറഞ്ഞ കാലയളവിൽ കർമ്മപദ്ധതിയിൽ പ്രഖ്യാപിച്ച എല്ലാം പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞ ജില്ലാ കമ്മിറ്റി തീർത്തും മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സക്കരിയ ദാരിമി ഉസ്താദ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ഉസ്താദ് സക്കരിയ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം…
ദുബായ്: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കിവീസിന്‍റെ ഇരുട്ടടി. എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡ് നേടി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം അനായാസം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്.
ചാവക്കാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് ബിജെപി
ഗുരുവായൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചു. മുൻപ് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ ആവശ്യപ്പെട്ടു.
ഓയൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച ശേഷം, കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി. കാമുകനെയും വീട്ടമ്മയെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഓയൂർ ചെറിയ വെളിനല്ലൂർ മേലേ കൊച്ചു പുത്തൻവീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമായ ജിതിൻ അയൽവാസിയായ 13ഉം, 9 ഉം വയസുള്ള കുട്ടികളുടെ മാതാവുമായ സുധീനയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. സുധിനയുടെ ഭർത്താതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. ജുവനൈൽ ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു.