- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
Author: staradmin
നയാപൈസയുടെ ഇളവ് നല്കാത്ത സര്‍ക്കാരിനെ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കും: കെ സുധാകരന്‍ എംപി
തിരുവനന്തപുരം: ജനരോഷത്തെ തുടര്‍ന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്നും ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാന്‍ പോകുന്ന സമരപരമ്പരകള്‍ മൂലം പിണറായി സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നത്. പെട്രോള്‍/ ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ അധിക നികുതിയിനത്തില്‍ മാത്രം 2190 കോടി രൂപ പിഴിഞ്ഞെടുത്തിട്ടാണ് കോവിഡ് കാലത്ത് ജനങ്ങള്‍ മഹാദുരിതങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ നയാപൈസയുടെ ഇളവ് അനുവദിക്കാതിരിക്കുന്നത്. സമീപകാലത്ത് 18,355 കോടിരൂപയാണ് ഇന്ധനനികുതിയിനത്തില്‍ പിണറായി സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധനവിലയും നികുതിയും കുത്തനേ കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റിയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും തുക പോക്കറ്റിലാക്കിയത്. കൊള്ളമുതലില്‍ നിന്ന് നയാപൈസ പാവപ്പെട്ടവര്‍ക്കു നല്കാന്‍ കഴിയാത്ത വിധം പിണറായിയുടെ ഹൃദയം കഠിനമായിരിക്കുന്നു. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്.…
കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ധനമന്ത്രി കെഎൻ ബാലഗോപാലും സംസ്ഥാന സർക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാലഗോപാൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ഞങ്ങൾ അഞ്ചര വർഷമായി നികുതു കൂട്ടിയിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി നികുതിയിൽ വലിയ ഭാഗം സംസ്ഥാനത്തിനും ലഭിച്ചിരുന്നെന്ന് സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ജനരോഷം ആളികത്തുകയാണ്. സമരം ചെയ്യുന്ന ജനത്തെ ഭിന്നിപ്പിക്കാനാണ് സർക്കാർ നോക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് ജനങ്ങളുടെ സമരമെന്നാണ് ധനമന്ത്രി പറയുന്നത്. ബിജെപിയെ സഹായിക്കാതിരിക്കാൻ നികുതി കുറയ്ക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോൾ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാർത്ഥത്തിൽ കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യമായി. നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കും. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു.…
തിരുവനന്തപുരം: 2ജി സ്‌പെക്ട്രം കേസില്‍ അന്നത്തെ സിഎജി വിനോദ് റായി ക്ഷമാപണം നടത്തിയതോടെ രണ്ടാം യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വലിയ ഗൂഢോലോചനയാണ് പുറത്തുവന്നതെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സാത്വികനായ അന്നത്തെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനോദ് റായിയും രാജ്യത്തോട് ക്ഷമാപണം നടത്തണം. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി ഉണ്ടായി എന്നായിരുന്നു ആരോപണം. അന്ന് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉന്നതപദവികള്‍ പിന്നീട് ലഭിച്ചതുകൊണ്ടു തന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. വിനോദ് റായി കേന്ദ്രമന്ത്രിയുടെ പദവിയുള്ള ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി. ജനറല്‍ വികെ സിംഗ് രണ്ടു തവണ ബിജെപി എംപിയും 7 വര്‍ഷമായി കേന്ദ്രമന്ത്രിയുമാണ്. കിരണ്‍ ബേദി പുതുശേരി ഗവര്‍ണറാക്കപ്പെട്ടു. ബാബാ രംദേവ് സഹസ്രകോടികളുടെ സംരംഭകനായി. നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് സൗജന്യനിരക്കില്‍ ഭൂമി ലഭിച്ചു. അണ്ണാഹസാരെ മോദിക്കെതിരേ ശബ്ദിക്കാതെ നിശബ്ദനായി കഴിയുന്നു. അരവിന്ദ് കേജരിവാള്‍ ഡല്‍ഹി…
പെട്രോൾ ഡീസൽ പാചകവാതക ഇന്ധനങ്ങളുടെ നികുതി കുറവു ചെയ്തു സംസ്ഥാന സർക്കാർ ജനങ്ങളോട് നീതി പുലർത്തണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ .ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വൻതുക കൊള്ളയടിച്ചശേഷം നാമമാത്രമായ തുകയാണ് കിഴിവ് ചെയ്തിട്ടുള്ളതെന്നും ഇത് ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയഭീതി കൊണ്ടു കൂടിയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽകേന്ദ്രം വീണ്ടും ഇന്ധന കൊള്ള തുടരുമെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. സംസ്ഥാന ഗവൺമെൻറ് ജനപക്ഷത്ത് നിൽക്കാൻ താല്പര്യപ്പെടുന്നെങ്കിൽ നികുതി ഇളവ് വരുത്തി ജനങ്ങളോടൊപ്പം നില്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ നേതൃ സമ്മേളനം തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻറ് പാലോട് രവി, അഡ്വക്കേറ്റ് എം.വിൻസെൻറ് എംഎൽഎ ,അഡ്വക്കേറ്റ് ജി. സുബോധൻ. കെ.പി.തമ്പികണ്ണാടൻ, വി.ജെ.ജോസഫ്,ആൻറണി ആൽബർട്ട്. പ്രശാന്ത് ശാസ്തമംഗലം, എസ്.എൻ.പുരം ജലാൽ, ജി.വി…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 288 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 120 പേരാണ്. 540 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4132 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 54, 25, 52തിരുവനന്തപുരം റൂറല്‍ – 17, 7, 12കൊല്ലം സിറ്റി – 3, 0, 0കൊല്ലം റൂറല്‍ – 12, 12, 52പത്തനംതിട്ട – 0, 0, 0ആലപ്പുഴ – 12, 7, 4കോട്ടയം – 18, 16, 162ഇടുക്കി – 34, 0, 1എറണാകുളം സിറ്റി – 53, 6, 2എറണാകുളം റൂറല്‍ – 40, 6, 50തൃശൂര്‍ സിറ്റി – 0, 0, 0തൃശൂര്‍ റൂറല്‍ – 3, 2, 0പാലക്കാട് – 2,…
ന്യൂഡൽഹി: ദുബായ് എക്‌സ്‌പോ 2020-ൽ, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ 2021 ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്ത ഇന്ത്യ പവലിയൻ, അതിന്റെ ആദ്യ മാസം വിജയകരമായി പൂർത്തിയാക്കി. നവംബർ 3 വരെ രണ്ട് ലക്ഷത്തിൽ അധികം പേർ ഇന്ത്യാ പവലിയനിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ വളർച്ചാ മാർഗരേഖ ചർച്ച ചെയ്യുന്നിതിനായി വിവിധ മേഖലകളുടെയും സംസ്ഥാനങ്ങളുടെയും പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷിക്കുകയും ചെയ്തു. കൂടാതെ ഇത് രാജ്യത്തിന് നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഉത്സവങ്ങൾ, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുടെ ജനപ്രീതി ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിലെ നിർണായക ഘടകങ്ങളാണ്. ഇന്ത്യൻ പവലിയൻ, ഒക്‌ടോബർ മാസം ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. സന്ദർശകരുടെ ആവേശകരമായ വരവിനെത്തുടർന്ന് ദുബായ് എക്‌സ്‌പോ 2020-ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നായി ഇന്ത്യ പവലിയൻ മാറി. ഇന്ത്യ പവലിയനെ കുറിച്ച് കൂടുതലറിയാൻ, ഇനി…
സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതി 3 വർഷത്തിനുള്ളിൽ 5 മടങ്ങ് വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു: പീയൂഷ് ഗോയൽ
ന്യൂഡൽഹി: സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതിയിൽ 3 വർഷത്തിനുള്ളിൽ 5 മടങ്ങ് വർധനയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രി ശ്രീ പിയൂഷ് ഗോയൽ. ഡൽഹിയിൽ ഇന്ത്യൻ ടെക്നിക്കൽ ടെക്‌സ്‌റ്റൈൽ അസോസിയേഷന്റെ (ITTA) പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ വിലയ്ക്ക് ഭൂമിയും വൈദ്യുതിയും പോലെ ടെക്സ്റ്റൈൽ വ്യവസായത്തിന് ആവശ്യമായ ചെലവ് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈൽ മേഖലയ്ക്ക് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ കേന്ദ്രം പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര, ആഭ്യന്തര ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തുണിത്തരങ്ങളുടെ ഗുണനിലവാരത്തിൽ വ്യത്യാസം ഉണ്ടാകരുതെന്ന് ശ്രീ ഗോയൽ നിർദ്ദേശിച്ചു. സാങ്കേതിക തുണിത്തരങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ പൊതു സ്വകാര്യ പങ്കാളിത്തം വേണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സാങ്കേതിക തുണിത്തരങ്ങളുടെ വളർച്ച കഴിഞ്ഞ 5 വർഷമായി കുതിച്ചുയരുകയാണ്. നിലവിൽ ഈ മേഖല പ്രതിവർഷം 8% നിരക്കിൽ വളരുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഈ വളർച്ച 15-20% പരിധിയിലേക്ക് ഉയർത്തി വേഗത്തിലാക്കുക എന്നതാണ്…
തിരുവനന്തപുരം: നവംബർ 12ന് കൊടിയേറുന്ന വെട്ടുകാട് പള്ളി തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ അനിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. തിരുനാളിന് മുന്നോടിയായി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു. കുടിവെള്ളത്തിനായി വലിയ ടാങ്ക് സ്ഥാപിക്കുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും നടപടി സ്വീകരിയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷന് നിർദേശം നൽകി. തിരുന്നാൾ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്താനും തീരുമാനമായി. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് വെട്ടുകാട് പള്ളി തിരുനാൾ നടത്തുന്നത്. കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം. വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി നിജയപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളും വളണ്ടിയർമാരും നിർബന്ധമായും കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. പ്രദേശത്ത് മെഡിക്കൽ ടീമിന്റെ സാന്നിധ്യവും മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക്…
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍, കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് തസ്തികകളിലേക്കും സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്‍റെ ധനസഹായത്തോടെ നിഷില്‍ നടത്തുന്ന പദ്ധതിയിലേക്കുമാണ് നിയമനം. നാല്‍പതു ശതമാനവും അതില്‍ കൂടുതലും ശ്രവണ-സംസാര പരിമിതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുക. ലീവ് വേക്കന്‍സിയിലാണ് ലക്ചറര്‍ നിയമനം. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് എസ് സി ഇ ആർ ടിയുടെ എഡുക്കേഷണൽ ടെക്നോളജി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഡിജിറ്റല്‍ ക്ലാസ്സുകളുടെ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് എസ്.സി.ഇ.ആര്‍.ടി യില്‍ സജ്ജീകരിച്ചിരിക്കുന്ന എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബിലൂടെ ലക്ഷ്യമിടുന്നത്. നവസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠന ബോധന പ്രക്രിയ ഫലപ്രദമാക്കുക എന്നതാണ് ലാബിന്റെ ഉദ്ദേശം. ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്. വൈവിധ്യം, ദൃശ്യതനിമ, ആശയപ്രകടനസാധ്യത എന്നിവ സമന്വയിപ്പിച്ച് തയ്യാറാക്കപ്പെട്ട ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത…