- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: staradmin
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. https://youtu.be/IvPDOJxzHxs എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുഗമിച്ചു. ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു…
കൊല്ലം : വിഷൻ 2030 എന്ന് നാമകരണം ചെയ്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് കടയ്ക്കലിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഒരു വികസന രൂപരേഖ തയ്യാറാക്കുകയാണ്. 2030ലെ ആധുനിക കടയ്ക്കൽ എന്തായിരിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഈ വികസന രേഖയിൽ കടയ്ക്കലിന്റ സമസ്ത വികസന മേഖലകളെ പറ്റിയും പ്രതിപാദിപ്പിക്കുന്നു. മന്ത്രി ജെ ചിഞ്ചുറാണി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാറിന് നൽകികൊണ്ട് ഈ വികസനരൂപരേഖ പ്രകാശനം ചെയ്യുകയാണ്. ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സാം കെ ഡാനിയേൽ, ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ,ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ തുടങ്ങിയ ജനപ്രതിനിധികൾ കൂടാതെ പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവത്തകരും നേതാക്കൻമാരും ഈ ചടങ്ങിൽ പങ്കെടുക്കുന്നു. 2021 നവംബർ 19ന് ഉച്ചക്ക് 2.30 ന് ശേഷം കടയ്ക്കൽ വ്യാപാരഭവനിൽ വച്ച് നടത്തുമെന്ന്…
കേരളത്തിൽ ഏറ്റവും വിവാദമായ മോൻസൺ മാവുങ്കാലിന് ശേഷം മറ്റൊരു തട്ടിപ്പുകാരനായ അമൃതം റെജി കൂടി അറസ്റ്റിൽ. ബഹ്‌റൈൻ പ്രവാസിയായ സുഭാഷ് എന്ന ബിസിനസ്സുകാരന് ജ്വല്ലറി നടത്താനാവശ്യമായ സ്വർണം നൽകാമെന്ന് പറഞ്ഞു അഡ്വാൻസായി ഒന്നര കോടി രൂപയിലേറെ വാങ്ങിയിട്ട് ഉത്ഘാടനദിനം സ്വർണം നൽകാതെ പറ്റിച്ച കേസിലാണ് അമൃതം റെജി അറസ്റ്റിലായത്. https://youtu.be/H4Y9gspC1Uo മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍( എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയിലേറെ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ മലയാളി അമൃതം റെജി എന്ന റെജി ജോസഫിനെയാണ് പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ശംഭു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 2019 ഓക്ടോബറിലാണ് പ്രതി മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിലെ സുഭാഷ് എന്ന ബഹ്‌റൈൻ പ്രവാസിയുമായ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്.…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,25,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,19,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 345 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 68,630 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19…
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്, ഡിസംബർ 17 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2…
തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു
തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് 7 റൗണ്ട് ജലപീരങ്കിയും,പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത് ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കളായ മാണി നാട് സജി, പൂവച്ചൽ അജി, കിരൺ, വലിയവിള ആനന്ദ് തുടങ്ങിയവർക്ക് പരിക്കേറ്റു. ഇന്ധനവിലയുടെ മുകളില്‍ അധികനികുതി അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍ നോക്കുകൂലി വാങ്ങുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ പറഞ്ഞു. ഇതുവരെ കാണാത്ത ജനവിരുദ്ധ നിലാപാടാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നത്. കേന്ദ്രഗവണ്‍മെന്റും 22 ഓളം സംസ്ഥാനങ്ങളും അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറച്ചെങ്കിലും കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. യാതൊരു മുതല്‍മുടക്കുമില്ലാതെ തന്നെ സംസ്ഥാനം 32 ശതമാനം വാറ്റ് നികുതി അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ജനദ്രോഹവും കൊള്ളയുമാണ്. അടിയന്തിരമായി അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. എണ്ണക്കമ്പനികള്‍ക്ക് വിലനിയന്ത്രിക്കാനുള്ള…
ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി. https://twitter.com/i/status/1457598702273511426 രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രിയായി ഏറെ തിളങ്ങിയ സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിച്ചു. പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പത്മ വിഭൂഷൺ സ്വീകരിച്ചു. കായിക താരം പി.വി.സിന്ധു, ഗായകൻ അദ്‌നാൻ സാമി. എയർമാർഷൽ ഡോ. പദ്മ ബന്ദോപാദ്ധ്യായ തുടങ്ങിയ 119 പേർ ബഹുമതികൾ ഏറ്റുവാങ്ങി. റിപ്പബ്ലിക്ക് ദിന തലേന്നാണ് പത്മ ബഹുമതികൾ പ്രഖ്യാപിക്കാറ്. പത്മ വിഭൂഷൺ( വിവിധ മേഖലകളിൽ സമഗ്രസംഭാന നൽകി വ്യക്തിമുദ്രപതിപ്പിച്ചവർ), പത്മ ഭൂഷൺ( വിവിധ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിച്ചവർ), പത്മ ശ്രീ (വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയവർ, സാമൂഹ്യരംഗത്ത് ത്യാഗോജ്ജ്വലമായ…
കൊല്ലം : കരുനാഗപ്പള്ളിയില്‍ വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ് . കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളിനാക്ഷിയാണ് മരിച്ചത്. സംഭവത്തിൽ നളിനാക്ഷിയുടെ മരുമകൾ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി തീപ്പൊള്ളലേറ്റ് മരിച്ചത് . ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. മാനസികവിഭ്രാന്തിയുള്ള ഭര്‍തൃമാതാവ് സ്വയം തീകൊളുത്തി മരിച്ചതാണെന്നായിരുന്നു രാധാമണി പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നളിനാക്ഷിയെ തലയ്‌ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം രാധാമണി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നുവെന്നും പോലീസ് പറയുന്നു. സ്വസ്ഥമായ ജീവിതത്തിന് തടസ്സമെന്ന് തോന്നിയതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. രാധാമണി അബ്കാരി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം ശക്തി പ്രാപിച്ച് Well Marked Low pressure Area ആയി മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്നു . വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബർ 9 ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത…
ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത 11 ദിവസം നീളുന്ന പുസ്തകമേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടിയിലേറെ പുസ്തകങ്ങൾ മേളയിൽ വാങ്ങാനും കാണാനും അവസരമുണ്ടാകും. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് പങ്കെടുക്കുന്നത്. https://youtu.be/bvFFJvKh4fU ആയിരത്തിലേറെ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യകാരൻമാർ, സാംസ്കാരികരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൂടിയായിരിക്കും പുസ്തകമേള. ഇന്ത്യയിൽ നിന്നു അമിതാവ് ഘോഷ്, ചേതൻ ഭഗത്, കേരളത്തിൽ നിന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്.മാത്യൂസ് തുടങ്ങിയവരും പങ്കെടുക്കും. മണിഹയ്സ്റ്റ് എന്ന വെബ്സീരിസിൻറെ അണിയറക്കാരുമെത്തും. മലയാളത്തിൽ നിന്നടക്കം ഒട്ടേറെ പ്രസാധകരാണ് ഇന്ത്യൻ പവലിയനിലുള്ളത്. സ്പെയിനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 10 വരെയും മറ്റുദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും പൊതുജനങ്ങൾക്ക് ഷാർജ ഇൻറർനാഷണൽ ബുക് ഫെയർ എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് സൗജന്യമായി പ്രവേശിക്കാം.