- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്
Author: staradmin
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻറെ ഡ്രൈവർ ചേർത്തല സ്വദേശി തേജസിനെ രാവിലെ ക്വാർട്ടേഴ്‌സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്. കാരണം എന്തെന്ന് വ്യക്തമല്ല. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തില്‍ പരാമര്‍ശമുണ്ട്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കുടുംബമെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മൂമ്മ ജാനമ്മാള്‍ മരിച്ചു. 75 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ജാനമ്മാളിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കിഴിവിലം സ്വദേശി അരുണ്‍ദേവിന് മര്‍ദ്ദനമേറ്റത്. https://youtu.be/vMHKOc7wMHE ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അരുണ്‍ ദേവിനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പഴയ മോര്‍ച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ അരുണ്‍ കൂടി ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. യുവാവ് കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി യുവാവിനെ കോമ്ബൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഈ വർഷത്തെ ഒടുവിലത്തെയും, തങ്ങളുടെ മൂന്നാമത്തെയും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടത്തി. “രക്തം നൽകാം.. ജീവൻ നൽകൂ” എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി സെക്കന അൽ ജലമിയുടെ സാന്നിധ്യത്തിൽ കെ.പി.എഫ്. ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വി.സി.ഗോപാലനും, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, അഷ്റഫ് എന്നിവർക്കുമൊപ്പം ക്യാമ്പ് നിയന്ത്രിച്ച് കൊണ്ട് ഹരീഷ്.പി.കെ, വേണു വടകര, ശശി അക്കരാൽ, സുജിത് സോമൻ, പ്രജിത്.സി, രജീഷ്.സി.കെ, അനിൽകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മിസ് സെക്കന അൽ ജലാമി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, ട്രഷറർ റിഷാദ് വലിയ കത്ത് നന്ദി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. https://youtu.be/MCWjFIKmwWk ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. 2018ല്‍ ഡീസലിന് 63 രൂപയായിരുന്നപ്പോഴാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് എട്ട് രൂപയാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ ഡീസല്‍ വില 95 രൂപയായി ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജും വിദ്യാര്‍ത്ഥികളുടെ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
കുവൈറ്റ്: ഈ വര്‍ഷം കുവൈത്തില്‍ ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയായി വിവിധ കാരണങ്ങളാല്‍ താമസരേഖ റദ്ദായത് 3,16,700 പേര്‍ക്ക്. ഏഷ്യ, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. https://youtu.be/qKV3_Ln8imk താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയവര്‍, നാട്ടില്‍ കുടുങ്ങി താമസരേഖ പുതുക്കാന്‍ സാധിക്കാത്തവര്‍, വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളുടെ താമസ രേഖയാണ് ഈ കാലയളവില്‍ റദ്ദായത്. 2020 ല്‍ ഇത്തരത്തില്‍ 44,124 പേരുടെ താമസരേഖയാണ് റദ്ദാക്കപ്പെട്ടത്. കൊവിഡ് പ്രതിസന്ധി കാലത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കാന്‍ സൗകര്യം ഒരുക്കിയിരുന്നെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയില്ല. ഈ കാലയളവില്‍ രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി 23 ലക്ഷത്തില്‍ അധികം പേര്‍ ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.
കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ശബരിമലയിൽ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ…
ഗോപിനാഥ് മുതുകാട് മാജിക്ക് നിർത്തുന്നു: ഇനി ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെക്കും
കൊച്ചി: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗോപിനാഥ് മുതുകാട്. https://youtu.be/Hrx_tbVqkIM ഒരു മാജിക് ഷോ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൾ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം ഒരുപാട് സ്ഥലത്ത് പോയി പണം വാങ്ങി ഷോ നടത്തിയിരുന്നു. ഇനി അത് പൂർണ്ണമായും നിർത്തുകയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ദിവ്യാംഗകായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അത്തരത്തിലുള്ളവരെ പഠിപ്പിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പാരാലിമ്പിക്‌സ് അടക്കമുള്ളവയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും പരിശ്രമിക്കുകയാണ്. തന്റെ വലിയ സ്വപ്‌നം ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സർവ്വകലാശാല സ്ഥാപിക്കണമെന്നതാണെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേർ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ് ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയിലാണ് തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ്, കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരും കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റിൻറെ പിടിയിലായത്.
മനാമ: ക്യാപിറ്റൽ ഗോവെർണറേറ്റ് ഗവർണ്ണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫയെ ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്സ്പോർട്സ് & റെസിഡൻസ് എന്നിവയുടെ അണ്ടർസെക്രട്ടറിയായി നിയമിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 2021ലെ 113-ലെ ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രി ഉത്തരവ് നടപ്പിലാക്കും.
മനാമ: സാംസ ബഹ്‌റൈൻ 66 മത് കേരളപ്പിറവിയും , ശിശു ദിനവും വിപുലമായി കൊണ്ടാടി. സഗയയിലെ സ്കൈ ഷെൽ ട്രേഡിംഗ് കമ്പനിയുടെ മീറ്റിംഗ് ഹാളിൽ വെച്ച് ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് മനീഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് ജൂനിയിർ, സീനിയർ വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരം നടന്നു. ക്വിസ് മാസ്റ്റർ വത്സരാജൻ കുയമ്പിൽ കുട്ടികൾക്ക് ആനുകാലികം, കേരളം, ഇന്ത്യ എന്നീ വിഷയങ്ങൾ സ്പർശിച്ചു കൊണ്ട് ലളിതവും, വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും വിശദീകരണവും നൽകി. ഇൻഷാ റിയാസ്, സിതാര മുരളീകൃഷ്ണൻ, ബ്രൈറ്റ് മേരി സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യ അതിഥി ആയി ബഹ്‌റൈനിലെ സാമുഹ്യ , സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ആയ സുധീർ തിരുനിലത്ത് പങ്കെടുത്തു. കുട്ടികൾക്ക് ട്രോഫിയും, പ്രോൽസാഹന സമ്മാനങ്ങളും നൽകി കൊണ്ട് അദ്ദേഹം എല്ലാവർക്കും ശോഭനമായ ഭാവി ആശംസിച്ചു.…