Author: staradmin

തിരുവനന്തപുരം: ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ഇന്ന് (നവംബർ 25-ന്) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. NWWA (SR) പ്രസിഡന്റായ ഭാര്യ സ്വപ്ന ചൗളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരെയും പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഴക്കൂട്ടം സൈനിക സ്‌കൂൾ കൂട്ടായ്മയുടെ പേരിൽ ഉചിതമായ സ്വീകരണം നൽകി ആദരിച്ചു. 1960 കളിൽ തന്റെ പിതാവിന് സൈനിക് സ്‌കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചപ്പോളാണ് കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ആദ്യമായി കേരളത്തിലെത്തിയത്. സൈനിക സ്കൂളിലെ 1977 ബാച്ചിലെ 855 നമ്പർ കേഡറ്റായിരുന്നു. 1978 ജനുവരിയിൽ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. അഞ്ച് യുദ്ധക്കപ്പലുകൾ കമാൻഡ് ചെയ്ത അദ്ദേഹത്തിന്റെ അനുഭവപരിചയം വളരെ വിപുലമാണ്. ഒരു പൂർവ വിദ്യാർത്ഥിയായതിനാൽ കേഡറ്റായി ചെലവഴിച്ച നാളുകൾ അനുസ്മരിച്ച അദ്ദേഹം സന്തോഷം…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,361 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4955 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 51,302 കോവിഡ് കേസുകളില്‍, 7.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 421 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 233 പേരാണ്. 799 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3546 സംഭവങ്ങളാണ്്സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 97, 41, 34തിരുവനന്തപുരം റൂറൽ – 13, 6, 16കൊല്ലം സിറ്റി – 4, 2, 0കൊല്ലം റൂറൽ – 12, 12, 70പത്തനംതിട്ട – 66, 61, 13ആലപ്പുഴ – 20, 8, 8കോട്ടയം – 40, 38, 280ഇടുക്കി – 45, 3, 7എറണാകുളം സിറ്റി – 42, 3, 2എറണാകുളം റൂറൽ – 29, 5, 89തൃശൂർ സിറ്റി – 1, 1, 1തൃശൂർ റൂറൽ – 2, 2, 0പാലക്കാട് – 2, 2, 0മലപ്പുറം – 0, 0, 0കോഴിക്കോട് സിറ്റി…

Read More

വയനാട്: ഐഎസിൽ ചേരാൻ പോയ വയനാട് കൽപ്പറ്റ സ്വദേശിയായ നാഷിദുൾ ഹംസഫറിന് എൻഐഎ കോടതി അഞ്ച് വർഷം കഠിന തടവ് ശിക്ഷിച്ചു. കാസർകോട് സ്വദേശികൾക്കൊപ്പമായിരുന്നു വർഷങ്ങൾക്ക് മുമ്പ് നാഷിദുൾ ഐഎസിൽ ചേരാൻ പോയത്. തുടർന്ന് അഫ്ഗാനിസ്ഥാനിലെത്തിയ നാഷിദുൾ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായി. നിയമനടപടികൾക്ക് ശേഷം 2018ൽ ഇയാളെ നാടുകടത്തി. ഇതിനു പിന്നാലെ എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞു.

Read More

പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പ്നും വി.എഫ്.പി.സി.കെ.ക്കും നിർദ്ദേശം കൊടുത്തിട്ടുണ്ട്. വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. https://youtu.be/ZzRDUyHg_8Y കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറി കൃഷിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.

Read More

ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീന്‍ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി, സീതാറാം കൊഹിവാള്‍, യാസ്മിന്‍ ഫാറൂഖി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സെക്രട്ടറിമാരായി അല്‍ഫോന്‍സ് ഫ്രാങ്കോ, റിയാസ് ഫറങ്കിപേട്ട്, തയീദുല്‍ ഇസ്ലാം, അബ്ദുല്‍ സത്താര്‍, ഫൈസല്‍ ഇസ്സുദ്ദീന്‍, റൂണാ ലൈല എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റഊഫ് ഇന്‍ഡോര്‍ ആണ് പുതിയ ട്രഷറര്‍. നവംബര്‍ 22, 23 തിയ്യതികളില്‍ ചെന്നൈ റായ്പുരത്തുള്ള റംസാന്‍ മഹലില്‍ നടന്ന എസ്ഡിപിഐ ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷനല്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായി ദഹലാന്‍ ബാഖവി, കെ എച്ച് അബ്ദുല്‍ മജീദ്, ഡോ. മെഹബൂബ് ആവാദ്, അബ്ദുല്‍ വാരിസ്, പ്രഫ. പി കോയ, മുഹമ്മദ് മുബാറക്, റിസ് വാന്‍…

Read More

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം 24 ന് നടക്കും. മനാമ ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ്‌ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകുന്നേരം 6.30ന് പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങളാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് സോഫ്റ്റ് ഓപ്പണിങ് നടത്തി ഓഫീസ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഔദ്യോഗിക ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല. നാലരപ്പതിറ്റാണ്ടിലേറെയുള്ള യാത്രയിൽ ബഹ്‌റൈൻ കെഎംസിസിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഒരു അടയാളപ്പെടുത്തലാണിത്. ഗൾഫ് മേഖലയിലെ കെ എം സി സി യുടെ ഏറ്റവും വലിയ ഓഫീസെന്ന് വിശേഷിപ്പിക്കാവുന്നത് ഏറെ അഭിമാനമുള്ളതാണ് , 6,500 സ്‌ക്വയർ ഫിറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസിൽ ഓരോ ജില്ലാ കമ്മറ്റികൾക്കും, സി എച്ച് സെന്ററിനും പ്രത്യേകം ഓഫീസും പൊതു പരിപാടികൾക്കായി…

Read More

ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ ആത്മഹത്യ ചെയ്ത നവവധു മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനും കുടുംബത്തിനും സിഐക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. അവര്‍ ക്രിമിനലുകളാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. അതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്ന് കുറിപ്പിലുണ്ട്. എറണാകുളം ആലുവ എടയപ്പുറം സ്വദേശിയാണ് മോഫിയ പര്‍വിന്‍. വീട്ടില്‍ തുങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം. വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്‍കാനെത്തിയപ്പോള്‍ സിഐ മോശമായി സംസാരിച്ചെന്നും മോഫിയയുടെ പിതാവും ആരോപിച്ചു.

Read More

ചുരുളി സിനിമയെ കുറിച്ച് മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമായതോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഇതിന് വിശദീകരണവുമായെത്തി. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം ‘ചുരുളി’, പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി അറിയിച്ചു. ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് നിയമപ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികൾ ലഭിച്ചതായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: ജനങ്ങള്‍ ഐക്യപെട്ടു നിന്നാല്‍ ഒരു ശക്തിക്കും അവരെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും, ആ ഐക്യം വര്‍ഗപരമായ ഐക്യമാണെങ്കില്‍ ഒരു ശക്തിക്കും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ഉള്ളതിന്റെ ഉത്തമോദാഹരണമാണ് കര്‍ഷകസമരം എന്നും ജാതി മത ദേശ വ്യത്യാസങ്ങളില്ലാതെ കര്‍ഷകനെന്ന വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉറച്ചുനിന്നതാണ് കര്‍ഷക സമരം വിജയം കണ്ടത് എന്നും, വര്‍ഗബോധത്തില്‍ അടിയുറച്ചുനിന്നാല്‍ വര്‍ഗീയതയെ ഇല്ലാതാക്കാം എന്നതിന്റെ അനുഭവ സാക്ഷ്യം കൂടിയാണ് കര്‍ഷകസമരം എന്നും സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ഒരുക്കുകയായിരുന്നു കാര്‍ഷിക നിയമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്നും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് ഈ നിയമങ്ങള്‍ പാസാക്കിയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച “കര്‍ഷകസമരം അനുഭവം…

Read More