Author: staradmin

മംഗളുരു: ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 739 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരിയായിരുന്നു യുവതി ഉരുക്കി പരത്തിയ 24 കാരറ്റ് സ്വര്‍ണം ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മ​നാ​മ: ബഹ്റൈന്റെ 50ാത്​ ​ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റ്​​ പു​തി​യ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. ഒ​രു ദീ​നാ​റി​​ൻറെ സ്​​റ്റാ​മ്പും നാ​ല്​ ദീ​നാ​ർ വി​ല​വ​രു​ന്ന നാ​ല്​ സ്​​റ്റാ​മ്പു​ള്ള കാ​ർ​ഡു​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പോ​സ്​​റ്റ്​​ ഓ​ഫി​സു​ക​ളി​ലും ഇ​വ ല​ഭ്യ​മാ​ണ്.

Read More

ശ്രീനഗര്‍: പാകിസ്താനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൈനിക നീക്കത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.  ഇയാളില്‍ നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറന്‍സികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. കശ്മീരിലെ ഇയാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ വനത്തിലാണ് ഇയാള്‍ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്. സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് അബു സറാര്‍ കൊല്ലപ്പെട്ടത്. കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാള്‍.

Read More

മലയാള സിനിമ പൂർണമായും ഒ.ടി.ടി പ്ലാറ്റ്ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. തീയേറ്ററുകൾക്ക് വേണ്ടി യുള്ളതാണ് സിനിമ. ഓൺലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകൾക്ക് വൈഡ് റിലീസ് നന്നല്ല. \ ചെറിയ സിനിമകൾ കുറച്ചു തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്താൽ മതിയെന്നാണ് തന്റെ അഭിപ്രായം. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകൾക്ക് ഒ.ടി.ടിയിൽ വൻ തുക ലഭിക്കും. എന്നാൽ ചെറിയ സിനിമകൾക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒ.ടി.ടിയിൽ വിൽക്കാൻ നിർമ്മാതാക്കൾ നിർബന്ധിതമാകും. അപ്പോൾ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റർ വഴി തന്നെ സിനിമ റിലീസ് ചെയ്യണം. https://youtu.be/b_-ljxhv94g ക്ഷണം എന്ന തന്റെ പുതിയ സിനിമ 6 വർഷത്തിന് ശേഷമുള്ള സംരഭം ആണ്. താനും നടൻ ലാലും മാത്രമാണ് ഈ സിനിമയിൽ പഴയ മുഖങ്ങൾ. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച…

Read More

തിരുവനന്തപുരം: യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് ആദ്യമായി കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ ഭാര്യയും മാതാവും കൊറോണ പോസിറ്റീവ് ആയി. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ആറാം തീയ്യതിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ കൊറോണ നെഗറ്റീവ് ആയെങ്കിലും എട്ടാം തീയ്യതി നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. വിമാനത്തിൽ ഉണ്ടായിരുന്ന 149 പേരെയും ഇക്കാര്യം അറിയിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി.

Read More

ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.  https://youtu.be/cOrLfIdAtnM ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടവരുടെ പട്ടിക : 1. ജനരൽ ബിപിൻ റാവത്ത്2. ശ്രീമതി മധുലിക റാവത്ത്3. ബ്രിഗേഡിയർ LS ലിഡ്ഡർ4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്5. എൻ കെ ഗുർസേവക് സിംഗ്6. എൻ കെ ജിതേന്ദ്രകുമാർ7. ലാൻസ് നായ്ക് വിവേക് കുമാർ8. ലാൻസ് നായ്ക് ബി…

Read More

  ഊട്ടി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ കോപ്റ്റര്‍ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് എന്ന മലയാളിയും ഉള്‍പ്പെടുന്നു. കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. https://youtu.be/cOrLfIdAtnM ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്‌മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടൺ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,787 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 255 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 40,730 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19…

Read More

അരീക്കോട് : പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ മരിച്ചു. അരീക്കോട് ഈസ്റ്റ് വാടകമുറിയിൽ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദ് ആണ് മരിച്ചത്. ദുബയിൽ നിന്നു നാട്ടിലേക്ക് മടങ്ങവേ വിമാനത്തിലാണ് മരിച്ചത്. മൃതദേഹം മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രിയില്‍.ഖബറടക്കം ഈസ്റ്റ് ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ നടക്കും.

Read More

കൊച്ചി: പനങ്ങാട് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്ദർശിച്ചു. വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭാര്യ എ വി ബിജിയും ആയിരുന്നു ആദ്യം സംഭവസ്ഥലത്തേക്ക് വന്നത്. ഇവരെ കാണാനാണ് യൂസഫലി എത്തിയത്. ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. https://youtu.be/6DGR4ppQquk ബിജിയേയും കുടുംബത്തെയും കാണാമെന്ന് നേരത്തെ വാക്ക് നൽകിയിരുന്നു. അതാണിപ്പോൾ പാലിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. ആദ്യം എത്തിയപ്പോൾ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിനുശേഷം ഒരുതവണ വന്നെങ്കിലും അന്നും ചില കാരണങ്ങൾ മൂലം ഇവരെ കാണാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. എല്ലാവരും ചേർന്നാണ് പിടിച്ച് ഇറക്കിയത്. ഇവർ നൽകിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നു. ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും…

Read More