Author: staradmin

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണു കേസെടുത്തത്‌. ജയപ്രകാശ്‌ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. എന്നാൽ ജയപ്രകാശിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More

മിനിസോട്ട: ഹൊണ്ടൂറസ് ടൗണിൽ നിന്നും അമേരിക്കയിലെ മൂർഹെഡ്‍ലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ  3 കുട്ടികൾപ്പെടെ ഏഴു പേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 19 ഞായറാഴ്ച അതിരാവിലെ വെൽഫെയർ ചെക്കിനെത്തിയ ഉദ്യോഗസ്ഥരാണു വീട്ടിനകത്തു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗ്യാസ് ലീക്കോ കാർബൻ മോണോസൈയ്ഡ് ശ്വസിച്ചതാണോ മരണകാരണമെന്നു പറയാൻ അധികൃതർ വിസമ്മതിച്ചു. മൃതദേഹങ്ങൾ ജന്മദേശമായ ഹൊണ്ടൂറസിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ പറഞ്ഞു. അതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു ഗോ ഫണ്ട് മീ ആരംഭിച്ചിട്ടുണ്ട്. 50,000 ഡോളറാണു പ്രതീക്ഷിക്കുന്നത്. ബെലിൻ ഹെർനാണ്ടസ് (37), മാർലെനി പിന്റൊ (34), ബെർലിൻ ഹെർനാണ്ടസ് (16), മൈക്ക് ഹെർനാണ്ടസ് (7), മാർബെലി ഹെർനാണ്ടസ് (5), എൽഡോർ ഹെർനാണ്ടസ് (32), മാരിയേല ഗുസ്മാൻ പിന്റൊ (19) എന്നിവരാണു മരിച്ചവർ.വീട്ടിനകത്തേക്ക് ആരെങ്കിലും കടന്നു കയറിയതിന്റെയോ പരുക്കുകൾ പറ്റിയതിന്റെയോ തെളിവുകൾ ഒന്നും ഇല്ലെന്നും മരണകാരണം ഓട്ടോപ്സിക്കു ശേഷം മാത്രമേ വെളിപ്പെടുത്താനാകൂ എന്നും പൊലിസ് പറഞ്ഞു.  ‍

Read More

കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ പിടി തോമസിൻ്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് അൽപസമയത്തിനകം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുൻപ് പിടിയുടെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സിഎംസി ആശുപത്രിയിൽ ഇത് സംബന്ധിച്ച് നടപടികൾ നടക്കുകയാണെന്നും ഇതിനു ശേഷമാവും പിടിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടുക. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. https://youtu.be/G9IE146IseQ അതേസമയം പിടി തോമസിന്റെവ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലർച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗൺഹാളിൽ പൊതു ദർശനം. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുർന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തിൽ സംസ്കാരം എന്നാണ് നിലവിലെ…

Read More

വാഷിംഗ്‌ടൺ: ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണമെന്നും, പക്ഷേ പരിഭ്രാന്തരാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലോ, ബൂസ്റ്റർ ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലോ ഉയർന്ന പരിരക്ഷയുണ്ടെന്നും, വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഗുരുതരമായ അസുഖം വരാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മരിക്കാനും പോലും സാധ്യത കൂടുതലാണെന്നും ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

Read More

ഹൂസ്റ്റൻ: കൊറോണ വൈറസ് കേസുകള്‍ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രിസ്തുമസിന് ഇത് വീണ്ടും വർധിക്കുമെന്നാണ് സൂചന. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിച്ചാൽ ആശുപത്രികളെ സഹായിക്കാന്‍ 1000 സൈനിക മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തയാറെടുക്കുന്നു. പുതിയ ഫെഡറല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ സ്ഥാപിക്കുക, നൂറുകണക്കിന് ഫെഡറല്‍ വാക്‌സിനേറ്റര്‍മാരെ വിന്യസിക്കുക, സൗജന്യമായി വിതരണം ചെയ്യാന്‍ 500 ദശലക്ഷം റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള കിറ്റുകൾ എന്നിവ ഉള്‍പ്പെടെ, കൊറോണ വൈറസ് കേസുകളുടെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തെ നേരിടാനാണ് പ്രസിഡന്റ് ഒരുങ്ങുന്നത്. ആളുകള്‍ക്ക് അവരുടെ വീടുകളിലേക്ക് സൗജന്യമായി പരിശോധനകള്‍ അയക്കാന്‍ അഭ്യർഥിക്കാന്‍ കഴിയുന്ന ഒരു വെബ്സൈറ്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള 150 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ജനുവരി പകുതി മുതല്‍ വീട്ടില്‍ തന്നെയുള്ള കോവിഡ് -19 ടെസ്റ്റുകള്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ബൂസ്റ്റര്‍ ഷോട്ടുകളിലേക്കുള്ള പ്രവേശനം തന്റെ ഭരണകൂടം മെച്ചപ്പെടുത്തുമെന്നും പുതിയ…

Read More

ഹൂസ്റ്റണ്‍: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജമ്മി കുന്നശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്.കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ആദ്യ കിക്കോഫ് ഹൂസ്റ്റണില്‍വെച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിച്ച് നടത്തിയപ്പോഴും 2 മെഗാസ്‌പോണ്‍സേഴ്‌സും, 10 ഗ്രാന്റ് സ്‌പോണ്‍സേഴ്‌സും, 50 ല്‍പ്പരം സ്‌പോണ്‍സേഴ്‌സുമായി ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷന്‍ കിക്കോഫില്‍ വിജയന്‍ & ലൂസി നെടുംചേരില്‍, ജറിന്‍ & ആനി മുട്ടത്തില്‍ എന്നിവരില്‍ മെഗാസ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു.

Read More

ഫ്‌ളോറിഡ: ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി. 16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു ഓര്‍ഫനേജില്‍ നിന്നും ഹെയ്ത്തിയന്‍ ഭീകരര്‍ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ 5 പേരെ ഭീകരര്‍ വിട്ടയച്ചിരുന്നു. ബാക്കി 12 പേരാണു കഴിഞ്ഞ വ്യാഴാഴ്ച ഭീകരരുടെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. തടവില്‍ കഴിഞ്ഞിരുന്ന മിഷനറിമാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെയ്ത്തിയല്‍ അധികൃതര്‍ പറഞ്ഞു. തടവില്‍ നിന്നും രക്ഷപ്പെട്ടവരുടെ പേരു വിവരം അവരുടെ സുരക്ഷയെ കരുതി പുറത്തുവിടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 17 മില്യണ്‍ ഡോളറാണു മോചന ദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസരവും ഉണ്ടായിരുന്നുവെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ 10 മാസവും 3 വയസ്സും 14 ഉം 15 ഉം വയസ്സു പ്രായമുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു.ഹെയ്ത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ യുഎസ് കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍…

Read More

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തുന്നവര്‍ക്കു ഇനി ഗുരുവായൂര്‍ കേശവന്റെ സാന്നിധ്യവും അടുത്തറിയാനാകും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവുംവലിയ ആനപ്രതിമ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു കഴിഞ്ഞു. കേരളത്തില്‍ കൊല്ലത്തുള്ള പ്രശസ്തനായ എം അഭിലാഷ് ആണു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഗജരാജന്റെ ശില്‍പി. യഥാര്‍ഥ ഗുരുവായൂര്‍ കേശവന്റെ ഉയരം 10.6 അടി ആയിരുന്നു. 12.2 അടി ഉയരവും 15.4 അടി നീളവുമുള്ള ഗുരുവായൂര്‍ കേശവന്‍ എന്ന് നാമകരണം ചെയ്യാനിരിക്കുന്ന ഈ ഗജരാജ ശില്‍പ്പം ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ മുന്‍ കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്, മുന്‍ ഫൊക്കാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അമേരിക്കയിലെ തന്നെ ബഹുമുഖ വ്യക്തിത്വങ്ങളില്‍ ഒന്നായ ജി.കെ. പിള്ളയാണ് പണികഴിപ്പിച്ചത്. നവംബര്‍ അവസാനം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത ശില്‍പ്പം ജനുവരിയില്‍ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ചു കന്യാകുമാരി മുതല്‍ ഗുരുവായൂര്‍ വരെയുള്ള എല്ലാ പ്രധാന…

Read More

വാഷിംഗ്‌ടൺ: തി​ബ​ത്ത്​​ വി​ഷ​യ​ങ്ങ​ളി​ലെ സ്​​പെ​ഷ​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഉ​സ്​​റ സി​യ​യെ നി​യ​മി​ച്ച്​ അ​മേ​രി​ക്ക. നി​യ​മ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ചൈ​ന പ്ര​തി​ക​രി​ച്ചു. ചൈ​ന കൈ​യ​ട​ക്കി​വെ​ച്ച തി​ബ​ത്തി​ലെ മ​ത​പ​ര​വും സാം​സ്​​കാ​രി​ക​വും ഭാ​ഷാ​പ​ര​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക​യെ​ന്ന ചു​മ​ത​ല​യു​മാ​യാ​ണ്​ നി​ല​വി​ലെ സ്​​റ്റേ​റ്റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഉ​സ്​​റ സി​യ​യെ നി​യ​മി​ച്ച​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ അ​മേ​രി​ക്ക​ക്ക്​ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​തി​നാ​ൽ നി​യ​മ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ചൈ​ന പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ യു.​എ​സ്​ സ്​​റ്റേ​റ്റ്​ വി​ഭാ​ഗ​ത്തി​ൽ ജ​നാ​ധി​പ​ത്യ, മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​ണ്​ സി​യ. ഇ​വ​രു​ടെ നി​യ​മ​ന​ത്തെ ചി​ല മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ സ്വാ​ഗ​തം ചെ​യ്​​തു.

Read More

ന്യു യോർക്ക്: ജനുവരി ഒന്നിന്  ന്യു യോർക്ക് സിറ്റി മേയറായി സ്ഥാനമേൽക്കുന്ന എറിക് ആഡംസ്, ഇന്ത്യൻ വംശജ മീര ജോഷി അടക്കം  അഞ്ച് വനിതകളെ  ഡെപ്യുട്ടി മേയർമാരായി നിയമിച്ചു. മീര ജോഷി  ഡെപ്യൂട്ടി മേയർ-ഓപ്പറേഷൻസ് ആയി  സേവനമനുഷ്ഠിക്കും. ലോറൈൻ ഗ്രില്ലോ, മരിയ ടോറസ്-സ്പ്രിംഗർ, ഷീന റൈറ്റ്, ആനി വില്യംസ് ഐസോം എന്നിവരാണ് നിയമിതനായ മറ്റുള്ളവർ. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ജോഷി ബിരുദവും നിയമ ബിരുദവും നേടി. അഞ്ച് വർഷം സിറ്റിയുടെ  ടാക്‌സി ആൻഡ് ലിമോസിൻ കമ്മീഷന്റെ ചെയർ ആയിരുന്നു അറ്റോർണി ആയ മീര ജോഷി. ആ സ്ഥാനത്ത്  വലിയ പരാതികൾക്കിടയാകാതെ മുന്നോട്ടു നയിക്കാൻ അവർക്കായി. നഗരത്തെ ശരിയാ രീതിയിൽ നയിക്കാൻ വേണ്ട അറിവും പരിചയവും കഴിവും ഉള്ളവരാണ് നിയമിതരായ എല്ലാവരുമെന്ന് എറിക് ആഡംസ് പറഞ്ഞു. ‘മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട എറിക് ആഡംസിനെയും എല്ലാ ന്യൂയോർക്കുകാരെയും സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,’ ജോഷി  പറഞ്ഞു. “ഞങ്ങളുടെ മുന്നോട്ടുള്ള ജോലി വ്യക്തമാണ്.  നഗരത്തിന്റെ പ്രവർത്തനങ്ങൾ ഓരോ…

Read More