Author: staradmin

തിരുവനന്തപുരം : അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുന്നത് തടയണമെന്ന് കെ കെ രമ. ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ബിന്ദു അമ്മിണി നേരിട്ടതെന്നും കെ കെ രമ പറഞ്ഞു. ഇതിന് എല്ലാം കാരണം ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേട് ആണെന്നും രമ ഉന്നയിച്ചു. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിനു താഴെ അനവധി വിമർശനങ്ങളാണ് ഉയരുന്നത്. https://youtu.be/UyB3338NeCA കെ കെ രമ പറഞ്ഞത് : അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവർ നേരിട്ട ആക്രമണം കണ്ടു നിൽക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവർ ഏറ്റുവാങ്ങിയത്. നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ…

Read More

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് വ്യാപനം റിക്കാര്‍ഡ് തലത്തിലേക്കുയരുന്നതിനിടയിലും, ഒമിക്രോണ്‍ ശക്തിപ്പെടുന്നതിനിടയിലും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. പല സ്‌കൂള്‍ ഡിസ്ട്രിക്ടുകളും വെര്‍ച്വല്‍ പഠനത്തിലേക്ക് മാറുന്നതിനിടയിലാണ് പ്രസിഡന്റിന്റെ പുതിയ നിര്‍ദേശം. ഫെഡറല്‍ റിലീഫ് ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപിടികള്‍ ലോക്കന്‍ ലീഡേഴ്‌സും, സ്‌കൂള്‍ അധികൃതരും അടിയന്തരമായി സ്വീകരിക്കണമെന്നു ഡിസംബര്‍ നാലിനു ചൊവ്വാഴ്ച ബൈഡന്‍ നിര്‍ദേശിച്ചു. ================================================================================= Read Also: ഫിലാഡൽഫിയയിലെ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചുhttps://ml.starvisionnews.com/philadelphia-fire/ ================================================================================= ഒമിക്രോണ്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും, നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുക വിദ്യാലയങ്ങളിലാണെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 130 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ റസ്‌ക്യൂ പ്ലാനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു സംസ്ഥാനങ്ങള്‍ക്കും, പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും വിതരണം ചെയ്തിരിക്കുന്നത്. 12-നും 15-നും ഇടയിലുള്ള കുട്ടികള്‍ക്ക്…

Read More

ഫിലാഡൽഫിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ അണയ്‌ക്കാത്തതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി ഫിലാഡൽഫിയ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. https://youtu.be/kdQdCyKifI4 നഗരത്തിലെ പബ്ലിക് ഹൗസിംഗ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ ഫെയർമൗണ്ട് പരിസരത്തുള്ള മൂന്ന് നിലകളുള്ള റോ ഹൗസിന്റെ രണ്ടാം നിലയിലെ തീ നിയന്ത്രണവിധേയമാക്കാൻ രാവിലെ 6:40 ഓടെ അഗ്നിശമന സേനാംഗങ്ങൾ എത്തി 50 മിനിറ്റോളം പരിശ്രമിച്ചു. രണ്ട് എക്സിറ്റുകളിൽ ഒന്നിലൂടെ എട്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു, ഏഴ് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഫിലാഡൽഫിയ ഡെപ്യൂട്ടി ഫയർ കമ്മീഷണർ ക്രെയ്ഗ് മർഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരണസംഖ്യയിൽ മാറ്റമുണ്ടാകുമെന്നും , കെട്ടിടത്തിൽ നാല് സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിരുന്നെങ്കിലും അവ പ്രവർത്തനക്ഷമമായില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

ജന്മദിനാശംസകള്‍ നേര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ചലച്ചിത്രം താരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ജഗതി ശ്രീകുമാറിന്‍റെ 71ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയുടെ പേയാട്ടെ വസതിയില്‍ നേരിട്ടെത്തിയത്. പ്രിയ സൃഹ്യത്തിനെ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് ജഗതി ശ്രീകുമാര്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കെ തുടങ്ങിയ ആത്മബന്ധമാണ് ജഗതി ശ്രീകുമാറും എംഎം ഹസ്സനുമായുള്ളത്. അത് ഇന്നും കോട്ടം വരാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു.മാര്‍ ഇവാനിയസ് കോളേജിലെ കലാലയ ജീവിതകാലഘട്ടത്തിലെഓര്‍മ്മകളുടെ പുനസാമഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച. കെഎസ് യു നേതാവായിരുന്ന എംഎം ഹസ്സന്‍ അക്കാലത്ത് യൂണിവേഴ്സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ടുനിന്ന അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢത കെെവരിക്കുന്നത്. ഹാസ്യ അഭിനയകുലപതി ജഗതി ശ്രീകുമാറിന്‍റെ എല്ലാ ജന്മദിനത്തിലും മുടങ്ങാതെ നേരിട്ടെത്തി ആശംസ അര്‍പ്പിക്കുന്ന പതിവ് ഇത്തവണയും എംഎം ഹസ്സന്‍ തെറ്റിച്ചില്ല. കലാലയ ജീവിതത്തിന് ശേഷം…

Read More

ഇടുക്കി: അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസ് ദ്രോഹിയായിരുന്നെന്ന് മുന്‍ മന്ത്രി എംഎം മണി. സിപിഐഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പിടി തോമസ്. തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്നില്‍ നിന്നയാളായിരുന്നു പിടി തോമസെന്നും എംഎം മണി ആരോപിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് പരാമര്‍ശം. പിടി തോമസ് മരിച്ചു. മരിക്കുമ്ബോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല. അതൊരു മര്യാദ മാത്രമാണ്. എറണാകുളത്ത് വെച്ച്‌ സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്. മരിച്ച്‌ കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത്. എന്നിട്ടിപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്ന് പറ‍ഞ്ഞാല്‍ ഞാന്‍ അം​ഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാവുമ്പോൾ മരിച്ചാലും ജീവിച്ചിരിച്ചപ്പോള്‍ ചെയ്ത ദ്രോഹം ചര്‍ച്ചയാവും, എംഎ മണി പറഞ്ഞു.മാധവ് ​ഗാഡ്​ഗിലും കസ്തൂരി രം​ഗനും കൊണ്ട് വന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടി തോമസെന്നും എംഎം മണി ആരോപിച്ചു.

Read More

ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചിൽ വച്ച് മദ്യലഹരിയിൽ ഒരാൾ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. IPC 323, IPC 509 (അടിപിടി, സ്ത്രീകളെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. https://youtu.be/UyB3338NeCA ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പുറത്തുവന്നിട്ടത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുമാണ് ഉള്ളത്. ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും…

Read More

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ്് പുറത്തിറക്കി. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള യു.ഡി.എഫിന്റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ. ഇതിനൊപ്പം കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തും.

Read More

തിരുവനന്തപുരം: കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,353 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,02,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2346 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 22,910 കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

Read More

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരതുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വാഗാദാനം പോലും നടപ്പിലാക്കാത്ത ഇടതുസർക്കാർ നൽകുന്ന മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലയെ തകർക്കുന്ന പദ്ധതിയെ വെറും നഷ്ടപരിഹാര തുകയുടെ അടിസ്ഥാനത്തിൽ അളക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. വരേണ്യവർഗവുമായി ചർച്ച നടത്തിയാൽ ജനങ്ങളുടെ ആശങ്കകൾ തീരുമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചവരാണ് നാടിന്റെ ശത്രുക്കൾ. സഹസ്രകോടികളുടെ അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ കെ-റെയിൽ പദ്ധതിക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കും. മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ചർച്ച ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ബിജെപി സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

കൊച്ചി: ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി. സുഹൈലിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സുഹൈലിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇല്ല എന്ന് വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതും കോടതി കണക്കിലെടുത്തു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല്‍പ്പത് ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച കോടതി, ഭര്‍ത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കില്‍ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമര്‍ശിച്ചു. കഴിഞ്ഞ നവംബറിലാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെ മൊഫിയ ആത്മഹത്യ ചെയ്തത്. പരാതിയില്‍ കേസ്…

Read More