Author: staradmin

റ്റാമ്പാ : ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ  വാൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ  ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.  ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.  ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു. നീട്ടി വെക്കുന്നതിനാൽ  നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണ്  ജനറൽ ബോഡി മീറ്റിംഗ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

Read More

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള നടി സോന നായരുടെ നൃത്തം വൈറലായി. തമിഴ് സീരിയലായ വേലൈകാരനിലാണ് സോനാ നായർ ഇപ്പോൾ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. https://youtu.be/BxHqZZLtkvU സഹതാരങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സോന അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ അടുത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനമായ അജഗജാന്തരത്തിലെ ഒള്ളൂല്ലേരിയ്ക്ക് തമിഴിലെ സഹതാരങ്ങൾക്ക് ഒപ്പം കിടിലമായി ഡാൻസ് ചെയ്ത ആ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. യുവനടിമാരെ വെല്ലുന്ന ഡാൻസാണെന്നാണ് ആരാധകർ പറയുന്നത്.

Read More

കൊച്ചി : എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകാൻ എൻസിപി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസന മുദ്രയായിരിക്കും സിൽവർ ലൈനെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കനുകൂലമായി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. രാവിലെ ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന നേതൃയോഗം പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച നടത്തി. മുഖ്യമന്ത്രിക്കും സർക്കാരിനും ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ നൽകുന്ന പ്രമേയവും യോഗം പാസാക്കി. പദ്ധതിയുടെ അനുമതി വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഈ മാസം 25 ന് ജില്ലാ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്കു മുൻപിൽ ധർണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എൻ സി പി യിൽ ഭിന്നതയേറുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ഈ മാസം പതിനഞ്ചിന് അമേരിക്കിയേലക്ക്. നേരത്തെ മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പോകും. പതിനഞ്ച് മുതല്‍ 29ാം തിയതി വരെ അമേരിക്കയിലുണ്ടാകും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ തന്നെ പരിശോധയ്ക്ക് പോകേണ്ടതായിരുന്നു. കോവിഡും മറ്റുകാരണങ്ങളാലും യാത്ര മാറ്റിവെക്കുകയായിരുന്നു.

Read More

ന്യൂഡെൽഹി : ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.  ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.  അതേസമയം, രാജ്യത്താകമാനം കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Read More

കോഴിക്കോട് : ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കും. https://youtu.be/3yrrTVWLzcI മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുളളത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്‍റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. https://youtu.be/UyB3338NeCA തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അതേസമയം നടുറോഡിൽ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന ക്രിമിനലിസം കേരളത്തിൽ…

Read More

അസം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. https://youtu.be/loSCjCtyJqU കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ ഇയാൾക്ക് അനുവാദമില്ല. 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയൽ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റൻ്റ് ഇയാൾക്കുണ്ട്. 2019ലാണ് സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തി രാജ്യം ഇയാൾക്ക് പത്മശ്രീ നൽകി ആദരിച്ചത്.

Read More

മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. 21കാരനായ നീരജ് ബിഷ്‌ണോയ് എന്നയാളാണ് പിടിയിലായത്. ഇയാളെ അസമില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്താനായി മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ഈ ആപ്ലിക്കേഷന്‍ പ്രൊമോട്ട് ചെയ്യാനായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവര്‍ സിഖ് പേരുകളാണ് നല്‍കിയിരുന്നതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശ്വേത സിങ്ങാണ് കേസിലെ പ്രധാന പ്രതി. ഇവരാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്‍ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ശ്വേത സിങ് പ്രവര്‍ത്തിച്ചിരുന്നതെന്നും…

Read More

കണ്ണൂ‌‌‌‌ർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. https://youtu.be/_1aSDMvVFVM കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുയർന്നു. പ്രകടനം സമാപിച്ചപ്പോൾ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമർശങ്ങളുണ്ടായിരുന്നു. എസ്‍ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രസംഗം.

Read More

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. https://youtu.be/3yrrTVWLzcI ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബിന്ദുവിൻ്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു. https://youtu.be/UyB3338NeCA ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി…

Read More