Author: staradmin

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യമാർത്തോമ്മാ സഭയിലെ പ്രഗത്ഭ കൺവൻഷൻ പ്രസംഗകർ നയിച്ച വർഷാന്ത്യ ധ്യാനയോഗം സൂം പ്ലാറ്റ്ഫോമിൽ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ അദ്ധ്യക്ഷതയിലും, സഹവികാരി റവ. വി.പി. ജോൺ അച്ചന്റെയും, ഇടവക മിഷൻ ഭാരവാഹികൾ, ഇടവക ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= പ്രാരംഭ ദിനത്തിൽ ഇടവക മിഷൻ സെക്രട്ടറി ജോസ് ജോർജ്ജ് സ്വാഗതവും റവ ജേക്കബ് മാത്യു (പുല്ലാട്) വചന ശുശ്രൂഷയും, രണ്ടാം ദിനത്തിൽ ഇടവക മിഷൻ ട്രസ്റ്റി ഏബ്രഹാം തോമസ് സ്വാഗതവും റവ. ജോളി തോമസ് വചന ശുശ്രൂഷയും, മൂന്നാം ദിനത്തിൽ ധ്യാനയോഗം കൺവീനർ ജേക്കബ് ജോർജ്ജ് സ്വാഗതവും റവ. ഡോ. അലക്സാണ്ടർ എ. തോമസ് വചന ശുശ്രൂഷയും നിർവ്വഹിച്ചു. ജോയിന്റ് കൺവീനർ സിസി ജെയിംസ് കൃതജ്ഞത രേഖപ്പെടുത്തി. ഷിബു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ…

Read More

മലയാളത്തിന്‍റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടി പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമാണ്. എഴുപത് പിന്നിട്ട് നില്‍ക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നില്‍ എത്തിയിട്ട് അമ്ബത് വര്‍ഷങ്ങളും പിന്നിട്ടു കഴിഞ്ഞു. പുതിയ തലമുറയെയും അസുയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരം​ഗമാകുന്നത്. മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘സ്റ്റാഫ് റൂമില്‍ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.\

Read More

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുര്‍ബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലമാണ്. സംഘടനാ സംവിധാനത്തില്‍ കോണ്‍ഗ്രസ് അവിടെയില്ല. പിടി തോമസ് വളരെ പ്രഭാവമുള്ള ഞാനൊക്കെ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിന് ബദലായി കോണ്‍ഗ്രസില്‍ ആരുമില്ല. കോണ്‍ഗ്രസ് തഴഞ്ഞതാണ് അദ്ദേഹത്തെ. തൃക്കാക്കരയില്‍ അതിനെതിരെ ഒരു വിധിയെഴുത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,843 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 31,098 കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

Read More

കൊടുങ്ങല്ലൂര്‍: 500 പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. ‘കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി പങ്കുവച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ എസ് വിനോദ്, ജില്ലാ ഉപാധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Read More

കോട്ടയം : തിരുവല്ല സ്വദേശിനിയും, കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയുമായിരുന്ന നീതു ഒരേ സമയം ഭർത്താവിനെയും, കാമുകനെയും കബളിപ്പിക്കാൻ നടത്തിയ നാടകം പൊളിഞ്ഞു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനായ ഇബ്രാഹിം ബാദുഷയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. https://youtu.be/wyUN6DDbGVQ ഇതിനിടെയാണ് പ്രണയം മൊട്ടിട്ടത്. ഒടുവിൽ ഗർഭം ധരിക്കുകയും അലസിപ്പോകുകയും ചെയ്തു. എന്നാൽ ഇക്കാര്യം കാമുകനോട് മറച്ചുവച്ചു. ഗർഭം അലസിയതോടെ നീതു പ്രതിസന്ധിയിലായി.പത്ത് മാസമായിട്ടും കുട്ടി ഉണ്ടാകാത്തതിനാൽ കാമുകനും സുഹൃത്തുക്കളും കുടുംബവും നീതുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. https://youtu.be/KtB4CAFL6p8 എത്രയും പെട്ടെന്ന് ഒരു കുട്ടിയെ സംഘടിപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. കുഞ്ഞ് കാമുകന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ഇതുവഴി മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകന്റെ നീക്കം തടയാനാകുമെന്നും കരുതി. വിദേശത്തുള്ള ഭർത്താവിനെ മാത്രം ഗർഭം അലസിയ കാര്യം എന്തിന് അറിയിച്ചു?​ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ എട്ടുവയസുള്ള മകനുമായി വന്നതെന്തിന്?​ കുഞ്ഞിനെ തട്ടിയെടുക്കാൻ മറ്റാരുടെയയെങ്കിലും സഹായം കിട്ടിയോ?​ നീതുവിന്റെ…

Read More

കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.

Read More

മനാമ: മുഹറഖ് മലയാളി സമാജം കിംസ് ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച്മായി സഹകരിച്ചു കൊണ്ട് സമാജം അംഗങ്ങൾക്ക് പരിശോധന ഫീസ്, ടെസ്റ്റുകൾ എന്നിവയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ്ന്റെ വിതരണ ഉൽഘാടനം കിംസ് അസി.അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇക്ബാൽ, സമാജം ആക്ടിങ് പ്രസിഡന്റ്‌ ദിവ്യ പ്രമോദിന് നൽകി നിർവഹിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ്‌ റഫീഖ്, പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ്, മുൻപ്രസിഡന്റ് അനസ് റഹീം, മുൻ സെക്രട്ടറി സുജ ആനന്ദ്, കിംസ് അഡ്മിനിസ്ട്രേറ്റർ അനസ് ബഷീർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ട്രെഷറർ ബാബു എംകെ നന്ദിയും പറഞ്ഞു.

Read More

കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ വെള‌ളയിൽ സ്വദേശി മോഹൻദാസിന് ജാമ്യം. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. https://youtu.be/UyB3338NeCA കേസിൽ അന്വേഷണം തുടരുന്നതായി കാട്ടി വെള‌ളയിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ വൈറലായിരുന്നു. അതേസമയം ആദ്യം ബിന്ദു അമ്മിണി തന്നെയാണ് ആക്രമിച്ചതെന്ന് കാട്ടി മോഹൻദാസും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. https://youtu.be/3yrrTVWLzcI സ്‌ത്രീത്വത്തെ അപമാനിക്കൽ, കൈയേ‌റ്റം എന്നിവയുടെ പേരിലാണ് മോഹൻദാസിനെതിരായ കേസ്. ആക്രമണ സമയത്ത് മദ്യലഹരിയിലായിരുന്നു ഇയാൾ. എന്നാൽ ജോലിക്ക് ശേഷം ബീച്ചിൽ വിശ്രമിച്ച തന്നെ ബിന്ദു അമ്മിണിയാണ് മർദ്ദിച്ചതെന്നാണ് മോഹൻദാസ് പറയുന്നത്. ജാമ്യം നേടിയ മോഹൻദാസ് ജയിൽമോചിതനായി.

Read More

ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ ഐ.എച്ച്.എസ് മാർക്കിറ്റിന്റെ റിപ്പോർട്ട്. ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നും റിപ്പോർട്ടിൽ ​ പറയുന്നു.നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യു.കെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= ജര്‍മനിയെയും ബ്രിട്ടനെയും മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നും പറയുന്നു. അടുത്ത ദശകത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയുടേത്.

Read More