Author: staradmin

തിരുവനന്തപുരം: കേരളം ഭരിക്കുന്നയാള്‍ സര്‍ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോണ്‍ഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. https://youtu.be/ix_u6DjlCwc വിവരാവകാശ കമ്മീഷണറുടെ നിലപാട് പരിഹാസ്യമായിപ്പോയെന്നും പൗരപ്രമുഖന്‍മാരുമായുള്ളത് തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ റെയില്‍ അതിരടയാളക്കല്ല് പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇന്നലെ പറഞ്ഞത്. സര്‍വ്വേ കല്ല് പറിച്ചെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തൂയെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യുഡിഎഫ് ഭരണകാലത്ത് അവരുടെ…

Read More

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപിനൊപ്പം സുനിലിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന് കുരുക്കായി ജയിലില്‍ നിന്നുള്ള സുനില്‍ കുമാറിന്‍റെ ഫോൺവിളിയും പുറത്തുവന്നു. പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

Read More

മസ്കറ്റ്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച ഇൻവെസ്റ്റ്‌മെന്റ് റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി, രാജ്യത്ത് നിക്ഷേപം നടത്തിയ 26  പേർക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു.  വിവിധ രാജ്യക്കാരായ 26 പ്രവാസി നിക്ഷേപകര്‍ക്ക് വാണിജ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്‌ പത്ത് വർഷ കാലാവധിയുള്ള വിസകൾ വിതരണം ചെയ്‍തു. ദീർഘ കാല വിസ ലഭിച്ചവരിൽ മലയാളികളായ ബദർ സമാ ഗ്രൂപ് ഓഫ് ഹോസ്‍പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് പി.എ, ശാഹി ഫുഡ്സ് ആന്റ് സ്‍പൈസസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എസ്. മുഹമ്മദ് ബഷീര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒമാന്‍ റീജ്യണല്‍ ഹെഡ് കെ. നജീബ്, അൽ കരാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ അബ്‍ദുല്‍ നാസർ കുനിങ്കരാത് എന്നിവർ ഉൾപ്പെടുന്നു. 2021 ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ദീര്‍ഘകാല…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷന്റെ സുവർണ്ണ ജുബിലീയുടെ ഭാഗമായി രണ്ട് മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, ജനുവരി 21ന് നിത്യൻ തോമസ് കൺവീനർ ആയി, ഓൺലൈൻ ആയി ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിക്കും. സാമൂഹിക പ്രതിബദ്ധത യുടെ ഭാഗമായി ജനുവരി 28ആം തീയതി മെഡിക്കൽ ക്യാമ്പും, ഫെബ്രുവരി 4ആം തീയതി ബ്ലഡ് ഡോണെഷൻ ക്യാമ്പും സംഘടിപ്പിക്കും. കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ വീട് നൽകും. ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി KCA ഗ്രാൻഡ്മാസ്റ്റർ ഇന്റർ നാഷണൽ ക്വിസ്യും ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 11 നു സോഫിറ്റൽ ഹോട്ടലിൽ വെച്ചു ചാരിറ്റി ബാങ്ക്‌റ്റ് സംഘടിപ്പിക്കും. ഫെബ്രുവരി 25നു നടക്കുന്ന ഗോൾഡബ് ജുബിലീഫിനാലെയിൽ…

Read More

ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നുവെന്നും, മുന്‍കരുതലുകള്‍ എടുത്തുവെന്നും നടി ശോഭന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. “ലോകം മാന്ത്രികമായി ഉറങ്ങുമ്ബോള്‍…. മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നു… സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദന -അത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങള്‍ വളരെ കുറയുന്നു….എന്റെ രണ്ട് വാക്‌സിനുകളും എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.നിങ്ങള്‍ ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ മറ്റെല്ലാവരോടും ഇത് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു….ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,” ശോഭനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

Read More

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ക്കൊണ്ടു പോയി നിരവധി സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികളായ കുടവൂർ വില്ലേജിൽ ഞാറായിൽക്കോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ കൃഷ്ണൻ ആചാരി മകൻ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (21), കുടവൂർ വില്ലേജിൽ കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നൗഷാദ് മകൻ നിഷാദ് (25), കുടവൂർ വില്ലേജിൽ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഷെമി എന്ന് വിളിക്കുന്ന സെമിൻ (35) എന്നിവരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ് ൻറെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്സ്. പി.നിയാസ് .പി.യുടെ നിർദ്ദേശാനുസരണം കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്സ്.ഐ. ഗോപകുമാർ, എസ് സി പി ഓ ഹരി മോൻ സിപിഒ വിനോദ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്…

Read More

അബുദാബി: 2022 ഡിപി വേൾഡ് ടൂർ സീസണിലെ ഓപ്പണിംഗ് റോളക്സ് സീരീസ് ഇവന്റിനായി യാസ് ഐലൻഡിൽ മുൻ ജേതാക്കളായ ടോമി ഫ്ലീറ്റ്‌വുഡ്, ഷെയ്ൻ ലോറി, ലീ വെസ്റ്റ്വുഡ് എന്നിവർ അബുദാബി എച്ച്എസ്ബിസി ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ടൈറൽ ഹാട്ടണിനൊപ്പം ജനുവരി 20-23 മുതൽ നടക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കും. റൈഡർ കപ്പ് ടീമംഗങ്ങളായ വിക്ടർ ഹോവ്‌ലാൻഡ്, ഇയാൻ പോൾട്ടർ, ബെർൻഡ് വീസ്‌ബെർഗർ എന്നിവരും അവരുടെ 2020-ലെ ക്യാപ്റ്റൻ പാഡ്രൈഗ് ഹാരിംഗ്‌ടണും യാസ് ലിങ്ക്സ് അബുദാബിയിൽ ഈ ക്വാർട്ടറ്റിനൊപ്പം ചേരും. മുൻ മാസ്റ്റേഴ്‌സ് ചാമ്പ്യൻമാരായ ആദം സ്കോട്ട്, ഡാനി വില്ലറ്റ് എന്നിവരും ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനായി എമിറേറ്റിൽ എത്തിച്ചേരും. കഴിഞ്ഞ വർഷം അബുദാബിയിൽ പിഴവുകളില്ലാത്ത പ്രകടനത്തിന് ശേഷം നാല് റോളക്സ് സീരീസ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ഹാട്ടൺ മാറി, ഇത് നാല് തവണ മേജർ ചാമ്പ്യനായ റോറി മക്‌ലോറോയുടെ ഓവർനൈറ്റ് ലീഡ് മറികടന്ന് ഫോർ സ്ട്രോക്ക് വിജയം നേടി. ലോക 22-ാം നമ്പർ യാസ്…

Read More

കൊച്ചി: സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാർ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിയിലും ഈ പിന്തുടർച്ച കാണാമെന്നും മേധാ പട്കർ പറഞ്ഞു. കോഴിക്കോട്ട് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി സർവ്വെ നടത്തുന്ന പ്രദേശവും അടുത്ത ദിവസം മേധാ പട്കർ സന്ദർശിക്കും.

Read More

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായും നാട്ടുകാർ പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,14,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,235 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2538 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 261 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 34,902 കോവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

Read More