Author: staradmin

ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് (The Great Indian Kitchen) ജപ്പാനില്‍ തിയറ്റര്‍ റിലീസ്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. https://youtu.be/PhUrg6Ts3L0 ചിത്രത്തിന്‍റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞു. പ്രാദേശിക ഒടിടി പ്ലാറ്റ്‍ഫോം ആയ നീസ്ട്രീമിലൂടെ പേ പെര്‍ വ്യൂ മാതൃകയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. നിത്യജീവിതത്തിലെ ലളിതമായ ഉദാഹരണങ്ങള്‍ നിരത്തി പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തെക്കുറിച്ച് ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രം വന്‍ വിജയം നേടിയതോടെ ആമസോണ്‍ പ്രൈം അടക്കമുള്ള നിരവധി പ്ലാറ്റ്‍ഫോമുകളിലേക്കും ചിത്രം പിന്നീട് പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ്…

Read More

തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച കൊടിയേറിയ ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് വന്‍ ജനത്തിരക്ക്. തക്ബീര്‍ ധ്വനികളുടെയും നൂറ് കണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെയും അകമ്പടിയോടെ പള്ളി മിനാരത്തിലെ കൊടിമരത്തില്‍ ജമാഅത്ത് പ്രസിഡന്‍റ് എ ആര്‍ ഹലാലുദ്ദീനാണ് പതാക ഉയര്‍ത്തി ബീമാപള്ളി ദര്‍ഗാ ഷെരീഫില്‍ ഉറൂസ് ഉത്സവത്തിന് തുടക്കം കുറിച്ചത്‌. https://youtu.be/H4Pae9V6-Ow ഇസ്‌ലാം പ്രചാരണാർഥം തിരുവിതാംകൂറിലെത്തിയ ബീമാ ബീവിയുടേയും മകൻ മാഹിൻ അബൂബക്കറിന്റെയും കബറിടങ്ങളിൽ പ്രാർഥിക്കാനായി ഇനി 10 ദിവസം ബീമാപള്ളിയിലേക്ക് വിശ്വാസപ്രവാഹം. ജനുവരി 11ന് ആഷിക്ക് ദാരിമിയും 12ന് പേരോട് മുഹമ്മദ് അസ്ഹരിയും 13ന് ഹസ്സൻ അഷ്റഫ് ഫാളിൽ ബാഖവിയും 14ന് സയ്യിദ് മുത്തുക്കോയ തങ്ങളും മതപ്രഭാഷണം നടത്തും. ഈ ദിവസങ്ങളിൽ രാത്രി 7 മുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ് എന്നിവയും ഉണ്ടായിരിക്കും. 15ന് രാവിലെ അന്നദാനത്തോടെയാണ് സമാപനം കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉറൂസ് ഉത്സവം നടത്തുകയെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.

Read More

കേരളത്തില്‍ വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ബിജെപിക്കാരും എസ്ഡിപിഐക്കാരും സിപിഎം പ്രവര്‍ത്തകരെ വെട്ടിനുറുക്കിയപ്പോള്‍ ഇപ്പോള്‍ സിപിഎം നടത്തുന്നതുപോലെയുള്ള ഒരു അക്രമസംഭവും തിരിച്ചടിയും കണ്ടില്ല. ഇതില്‍ നിന്നു തന്നെ സിപിഎമ്മിന്റെ നയവും വ്യക്തമാണ്. ഭയപ്പെടുത്തി കോണ്‍ഗ്രസിനെ കീഴ്പ്പെടുത്താമെന്നു കരുതുന്നുണ്ടെങ്കില്‍ അതു മൗഢ്യമാണെന്നും സുധാകരന്‍ പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ ഒരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ പോലിസുകാരെ വിന്യസിക്കണമെന്ന് കെഎസ് യു ആവശ്യപ്പെട്ടിട്ടും എന്തുക്കൊണ്ട് പോലീസ് തയ്യാറായില്ല. എസ് എഫ് ഐ പ്രവര്‍ത്തകന് യഥാസമയം വൈദ്യസഹായം നല്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വരണം. മരണത്തിന്റെ വേദന ഏറ്റവുമധികം അറിയാവുന്നത് കോണ്‍ഗ്രസുകാര്‍ക്കാണ്. എത്രയെത്ര കോണ്‍ഗ്രസ് കുടുംബങ്ങളാണ് വേദന…

Read More

തൊടുപുഴ: ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവര്‍ കെഎസ് യു ഭാരവാഹികളാണ്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാര്‍ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.

Read More

ഗാനഗന്ധർവ്വൻ യേശുദാസിനു ഇന്ന് 82ആം പിറന്നാൾ. കട്ടപ്പറമ്പില്‍ ജോസഫ്‌ യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. https://youtu.be/ngflZfLMbXk 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. 1961 നവംബർ 14ന് ശ്രീനാരായണ ഗുരുദേവന്റെ ജാതിബേദം മത ദ്വേഷം എന്ന വരികൾ പാടികൊണ്ടായിരുന്നു തുടക്കം. ദേവരാജൻ ദഷിണ മൂർത്തി, എം എസ് ബാബുരാജ്, എം കെ അർജുനൻ എന്നിവർ ഒക്കെ ആ സ്വര സഞ്ചാരങ്ങൾ തീർത്തു പാട്ടുകൾ ഒരുക്കി.വയലാർ, പിന്നെ ഭാസ്കരൻ,ശ്രീകുമാരൻ തമ്പി എന്നിവർ ഒക്കെ മത്സരിച്ചു വരികൾ ഒരുക്കി.യേശുദാസ് അവയൊക്കെ അനശ്വര മാക്കി.45000ത്തിൽ ഏറെ സിനിമ പാട്ടുകൾ,25000ത്തിൽ ഏറെ മറ്റു ഗാനങ്ങൾ എല്ലാ ഭാരതീയ ഭാഷകളിലും ഗാനങ്ങൾ,8തവണ ദേശീയ പുരസ്കാരം,24തവണ കേരള…

Read More

മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​. പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, സ്​ട്രോബെറി, വഴുതന, കാപ്സിക്കം, ഓറഞ്ച് ഉളപ്പടെയുള്ളവയ്ക്ക് ​ കിലോക്ക്​ 290 ഫിൽസാണ് ഓഫർ നിരക്ക്. ആസ്​ട്രേലിയൻ കാരറ്റിന്​ കിലോക്ക്​ 390 ഫിൽസും കാബേജിന്​ 190 ഫിൽസുമാണ്​ വില. അവശ്യ പച്ചക്കറികൾക്കുള്ള ഈ വില കുറവ് ജനുവരി പത്താം തീയതിവരെ ലഭിക്കും.​ വിലക്കയറ്റത്തിൽ നിന്ന്​ ഉപഭോക്​താക്കൾക്ക്​ സംരക്ഷണം നൽകുന്നതിനൊപ്പം മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ്​ നൽകുന്നതെന്നും, പച്ചക്കറികളുടെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും, പച്ചക്കറികൾ വിമാനമാർഗം കൊണ്ടുവരുന്നതിനുള്ള ചെലവ്​ വർധിച്ചിട്ടുണ്ടെങ്കിലും…

Read More

തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് (21) കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ചു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത് എന്നാണ് വിവരം. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. പരുക്കേറ്റ മറ്റൊരു വിദ്യാർഥിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി. https://youtu.be/8Gx5JjmEfFw തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണൂർ തളിപ്പറമ്പ്, പാലക്കുളങ്ങര സ്വദേശിയാണ് ധീരജ്. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് എസ്എഫ്ഐ കോളജ് യൂണിറ്റ് നേതാക്കൾ പറഞ്ഞു. ധീരജിനെ കുത്തിയവർ ഓടിരക്ഷപ്പെട്ടു. ചെറുതോണി പൊലീസ് കോളജിലെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കി: എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മരിച്ചത് കണ്ണൂർ സ്വദേശി ധീരജ്. കുത്തേറ്റത് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ. കുത്തേറ്റ മറ്റൊരു പ്രവർത്തകരെ നില ഗുരുതരം. കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews =================================================================================

Read More

തിരുവനന്തപുരം: സിപിഐഎം 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനം 14,15,16 തീയതികളില്‍ നടക്കും. 14ന് രാവിലെ പാറശാല ഗാന്ധി പാര്‍ക്കില്‍ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം രാവിലെ പത്തിന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി. ജയരാജന്‍, എംവി. ഗോവിന്ദന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവരും സമ്മേളനത്തിലും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി പൊതു ചര്‍ച്ച, മറുപടി, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവയുണ്ടാകും. 16 ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. 16ന് വൈകിട്ട് നാലിന് ചെറുവാരക്കോണം സിഎസ്ഐ ഗ്രൗണ്ടില്‍ ചേരുന്ന പൊതു സമ്മേളനം പിബി…

Read More

തിരുവനന്തപുരം; യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പിപി അനിലിനെതിരായാണ് നടപടി. വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= സംഭവം നടന്നത് 2020ല്‍ 2020 നവംബറില്‍ വൈക്കത്തു നിന്ന് പുറപ്പെട്ട ബസില്‍വച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് നല്‍കിയപ്പോഴും ബാക്കി തുക നല്‍കിയപ്പോഴും യാത്രക്കാരിയെ അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. യാത്രക്കാരി വെള്ളൂര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു. കോടതി റിമാന്‍ഡ്ചെയ്ത ഇയാളെ കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More