Author: staradmin

ഭോപാല്‍: യൂണിഫോമില്‍ ചെളി തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ചെളി പുരണ്ടതിനെ തുടര്‍ന്ന് പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ മുഖത്തടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. https://youtu.be/CRJXM1TNIoc ഇതിന് പിന്നാലെ പൊലീസുകാരിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.

Read More

ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യു.എസ്. ഡോളറിൻ്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിൻ്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞ തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്ക് രക്ഷപ്പെട്ടത്. അനീഷിനെതിരെ…

Read More

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസ്സും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്. എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു കമ്മിഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷന്‍ മുമ്പാകെ തീരുമാനമെടുത്തു.എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. പ്രശ്‌നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍ നിന്നും ബലമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവതിയെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നുവെന്ന് ബോധിപ്പിച്ച പൊലീസ്…

Read More

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ (Lulu group) എം.എ യൂസഫലിയുടെ (MA Yusuff Ali) ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തി എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ (Arabic language) പുസ്‍തകമാക്കി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചത്. https://youtu.be/Db_bV_sb9rE എം.എ യൂസഫലിയെക്കുറിച്ച് പുസ്‍തകമെഴുതുന്നതിനായി രചയിതാവ് അനുമതി തേടിയിട്ടില്ല. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ എം.എ യൂസഫലിയെക്കുറിച്ച് അറബി ഭാഷയില്‍ പുസ്‍തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് സൂക്ഷ്‍മമായ വിശകലനത്തിന് വിധേയമാക്കപ്പെട്ടേക്കും. അതുകൊണ്ടുതന്നെ പരിശോധനയും വിലയിരുത്തലും അത്യാവശ്യമാണ്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുസ്‍തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു.

Read More

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് സമിതിയെ നിയോഗിച്ചു. https://youtu.be/nmIrTj7ADSc ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ പൊലീസ് മേധാവിക്കു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് നിര്‍ദേശം. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു…

Read More

വർക്കല: ഏണാർവിള കോളനിയിൽ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛനെ തലയ്ക്കടിച്ചു മകൻ കൊലപ്പെടുത്തുകയായിരുന്നു. വർക്കല ചെമ്മരുതി പഞ്ചായത്തിൽ ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 മണിക്കാണ് കൃത്യം നടന്നത്. കല്ല് വിള വീട്ടിൽ 65 കാരനായ സത്യൻ ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കോളനിയിൽ മരണപ്പെട്ട സത്യനും ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കുഴഞ്ഞുവീണു ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ച സമയം ഡോക്ടർ മരണപ്പെട്ട പോയതായി പോലീസിൽ ഇതിൽ വിവരം ആശുപത്രിയിൽ നിന്നും അറിയിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഫോറൻസിക് സയൻസ് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തിയതിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിൽ നിന്നും വിശദമായ പരിശോധനയുടെയും സംഭവ സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളിൽ നിന്നും മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നുഞായറാഴ്ച വൈകിട്ട് 5 മണിയോടുകൂടി സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും, മകൻ സതീഷും ആയി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. സത്യൻ മകനെ…

Read More

തിരുവനന്തപുരം: ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയ അനീറ കബീറിനെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫോണിൽ വിളിച്ച് സംസാരിച്ചു. https://youtu.be/KGVFeTWeL6w മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞു. അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണിൽ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ മന്ത്രി…

Read More

മട്ടന്നൂര്‍: മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ് . ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. https://youtu.be/QuYbuYYpV48 ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

Read More

തിരുവനന്തപുരം: കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 44,441 കോവിഡ് കേസുകളില്‍, 5.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

Read More

ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ലെന്ന് നടന്‍ ജോയ് മാത്യു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കു പിന്തുണയുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി ഇന്നലെ രംഗത്തുവന്നു. നടി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് താരങ്ങള്‍ പിന്തുണ അറിയിച്ചത്. ‘നിനക്കൊപ്പം’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പിന്തുണയറിയിച്ചു. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.

Read More