Author: staradmin

മനാമ: ബഹ്‌റൈനിൽ ജനുവരി 14 , വെള്ളിയാഴ്ച കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫ് കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടു എന്ന പ്രാഥമിക വിവരം സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈ കേസിൻറെ പരാതി ലഭിച്ചതുമുതൽ, ഇസ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയെ കണ്ടെത്താനുള്ള ശ്രമങ്ങളും സുരക്ഷാ നടപടികളും ഇപ്പോഴും തുടരുകയാണ് . കുടുംബ തർക്കത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് കുടുംബത്തിന്റെ വീട് വിട്ടതെന്നും, പ്രാഥമിക വിവരം സൂചിപ്പിക്കുന്നതെന്നും പെൺകുട്ടി ഇപ്പോഴും ബഹ്‌റൈനിൽ തന്നെയാണെന്നും മന്ത്രാലയം വിശദീകരിച്ചു. കാണാതായതിൻറെ സാഹചര്യങ്ങളും ആളെ കണ്ടെത്തുന്നതിനുമായി തിരച്ചിലും അന്വേഷണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനായ സോവിച്ചൻ ചേന്നാട്ടുശേരിയുടെ പുത്രൻ നോയൽ സോവിച്ചൻ ചേന്നാട്ടുശ്ശേരി അഡ്വക്കേറ്റ് ആയി കേരള ഹൈക്കോടതിയിൽ കേരള ബാർ കൗൺസിൽ മുമ്പാകെ എൻറോൾ ചെയ്തു. ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് നോയൽ. ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ മുൻ അദ്ധ്യാപികയായിരുന്ന മേരി കോശിയാണ് മാതാവ്. തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോകോളേജിൽ ആണ് നിയമ പഠനം നടത്തിയത്.

Read More

സിനിമാതാരം മമ്മൂട്ടിക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നേരിയ രോഗലക്ഷണങ്ങള്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു.

Read More

മനാമ: 15 വയസ്സുള്ള ഷഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈൻ പെൺകുട്ടിയെ ആണ് ജനുവരി14 തീയതി ഇസ ടൗണിൽ നിന്ന് കാണാതായത്. കെയ്‌റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്‌നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്. സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നും കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ കുടുംബാംഗങ്ങളെയോ 66610106 എന്ന നമ്പറിൽ അറിയിക്കണം. ബഹ്‌റൈൻ അഭ്യന്തര മന്ത്രാലയവും അന്വേഷണം തുടരുന്നു.

Read More

മനാമ: കേരള കാത്തോലിക് അസോസിയേഷൻ സുവർണ ജുബിലീയുടെ ഭാഗമായി നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് നിർമ്മിച്ച ഗോൾഡൻ ജുബിലീ ചാരിറ്റി വില്ലയുടെ താക്കോൽ ദാന കർമ്മം ജനുവരി 16 ന് വൈകിട്ട് 3.30 ന് നടക്കും. ആന്റണി റോഷിന്റെയും, ഫ്രാൻസിസ് കൈതാരത്തിന്റെയും, കെ സിഎ ഭാരവാഹികളുടെയും അംഗങ്ങളുടെയും ശ്രമഫലമായാണ് ഭവനം യാഥാർഥ്യമായത്. അങ്കമാലി തുറവൂർ ഗ്രാമ പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് ആണ് വീട് നൽകുന്നത്. അങ്കമാലി എംഎൽഎ റോജി എം ജോൺ വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിക്കും. കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി, നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വാതക്കാട് പാരിഷ് പ്രീസ്റ്റ് ഫാദർ റോക്കി കൊല്ലംകുടി, എന്നിവർ സംബന്ധിക്കും.

Read More

തിരുവനന്തപുരം: ഒരുതരത്തിലുമുള്ള ശാസ്ത്രീയതയും പ്രായോഗികതയും അവകാശപ്പെടുവാൻ കഴിയുന്നതല്ല കെ-റെയിൽ സിൽവർലൈൻ പദ്ധതിയെന്നും പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയെ കീറിമുറിക്കുമെന്നും കൂടിയാലോചനകളില്ലാതെ മുന്നോട്ട് പോകുന്ന സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുന്നുവെന്നും അതുകൊണ്ട് തന്നെ പദ്ധതിക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളെ നമ്മൾ പൂർണമായും പിന്തുണയ്ക്കണമെന്നും കെപിസിസിയുടെ മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കേരള സർവ്വോദയ മണ്ഡലം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ‘കെ- റെയിൽ സിൽവർലൈൻ പഠന കൺവെൻഷൻ’ ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം കേരളത്തെ ‘മനുഷ്യനിർമ്മിത ദുരന്തം’ എന്നതിലേക്ക് സർക്കാർ തന്നെ കൊണ്ടെത്തിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു… കേരള സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഈ പദ്ധതി അപകടകരമാണെന്നും ജനങ്ങളെ സേവിക്കേണ്ട സർക്കാർതന്നെ ജനവിരുദ്ധ…

Read More

മനാമ: ഇന്ത്യൻ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ, സംക്രാന്തി, ലോഹ്രി എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾകൊണ്ട് മനോഹരമായിരിക്കുകയാണ് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. https://youtu.be/ti5veotf6yA ഈ ഉത്സവങ്ങൾക്ക് ആവശ്യമായ തരത്തിൽ ഉപഭോക്താകൾക്ക് വേണ്ടി വലിയ സ്റ്റോക്കുകൾ ആണ് ഇവിടെ ഉള്ളത്. ഉത്സവാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുതിയ പച്ചക്കറികളും പരമ്പരാഗത പഴങ്ങളുടെയും അലങ്കാരങ്ങൾക്കുള്ള ഇലകളും പൂക്കളും എല്ലാം മനോഹരമായ നാടിൻറെ ഓർമ്മകൾ ഉണർത്തുന്നു. കൂടാതെ, ഭക്ഷണ പ്രേമികൾക്കായി ലുലുവിന്റെ പാചകക്കാർ ഈ സീസണിലെ പൊങ്കൽ, മധുര പലഹാരങ്ങൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു. സൂര്യനോടുള്ള പ്രത്യേക ആദരവിന്റെ പ്രതീകമായ പഞ്ചാബി കമ്മ്യൂണിറ്റിയുടെ പരമ്പരാഗത ലോഹ്രി ബോൺഫയർ നടത്തുവാനുള്ള വിഭവങ്ങളും ഉണ്ട്. പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ ആഘോഷങ്ങളുടെ പ്രത്യേക വസ്ത്ര ശേഖരവും പ്രവാസി മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ഉണ്ട്. എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും Buy 2 Get1 ഫ്രീയുടെ പ്രത്യേക പ്രമോഷനുകളും ലഭ്യമാണ്.

Read More

തിരുവനന്തപുരം: ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു. ഇടുക്കി എൻജിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധാകരൻ ആരോപിച്ചു. ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‍യുവിന്റെ…

Read More

ഹോണ്ടുറാസ് : യാത്ര പുറപ്പെടാൻ തയാറായ വിമാനത്തിലെ കോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരൻ ജനാലയിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. അമേരിക്കൻ എയർലൈൻസിലാണ് സംഭവം. ഹോണ്ടുറാസിൽ നിന്നും മിയാമിയിലേക്ക് പോകാനുള്ള വിമാനത്തിലാണ് യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയത്. യാത്രക്കാരനെന്ന് സംശയിക്കുന്നയാൾ ജെറ്റ്‌വേയിലൂടെ ഓടി കോക്പിറ്റിലേക്ക് കയറുകയായിരുന്നു. പിന്നീട് ഫ്‌ളൈറ്റ് കൺട്രോൾ കേടുവരുത്തുകയും തടയാൻ ശ്രമിച്ച പൈലറ്റുമാരെ മറികടന്ന് ജനാലയിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.’ഒരു വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പ്രൊഫഷണലിസത്തിന് ഞങ്ങളുടെ മികച്ച ക്രൂ അംഗങ്ങളെ അഭിനന്ദിക്കുന്നു,’ എന്ന് അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. 121 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് അക്രമമുണ്ടായത്.

Read More

ന്യൂഡല്‍ഹി: 1947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു. വേദനാജനകമായ വിഭജനം അനേകായിരം കുടുംബങ്ങളെപ്പോലെ സിദ്ദിഖിയുടെ കുടുംബത്തെയും വേര്‍പെടുത്തി. മുഹമ്മദ് സിദ്ദിഖി പാകിസ്ഥാനിലായി. അദ്ദേഹത്തിന്റെ സഹോദരന്‍ ഹബീബ് ഇന്ത്യയിലും വളര്‍ന്നു. 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, രണ്ട് സഹോദരന്മാരും തമ്മില്‍ക്കണ്ടു. https://youtu.be/81fUXEbXgt4 കര്‍തര്‍പ്പൂര്‍ ഇടനാഴിയില്‍ വെച്ചായിരുന്നു ഈ ഊഷ്മള കൂടിക്കാഴ്ച. പരസ്പരം കണ്ടനിമിഷം കെട്ടിപ്പിടിച്ച് കരയുന്ന സഹോദരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന്റെ വേദനകള്‍ ഇനിയും ഒടുങ്ങാതെ ബാക്കിനില്‍ക്കുമ്പോള്‍, ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസം പകരുന്നതാണ്.

Read More