Author: staradmin

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയാകില്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് നേരത്തെ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍…

Read More

ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ അഞ്ചാം സ്ഥാനം കേരള മുഖ്യമന്ത്രി പിണറായി വിജയന് (61.1%). ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് (71%) ആണ്. രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും തുണച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്​രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം പിന്തുണയും ലഭിച്ചു.

Read More

കോട്ടയം: മേലുകാവിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ നീലൂർ നൂറുമല മാക്കൽ ജിനു, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. 2019-ൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ്സായി. രണ്ടാഴ്ചമുമ്പ് പെൺകുട്ടിയുടെ ഇളയസഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇയാൾതന്നെയാണ് അനിയത്തിയെയും പീഡിപ്പിച്ചതായി വ്യക്തമായത്. ഇതോടെ ജിനുവിനെ പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. മേലുകാവ് എസ്.എച്ച്.ഒ. ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Read More

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോ​ഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകള്‍ ഒഴിച്ചുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന തുടങ്ങി. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണം. നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More

ബഹ്‌റൈനിൽ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിൻറെ മാതാവ് അന്നമ്മ തോമസ് ഷുഗർ മൂലം കാലിൻറെ പാദം മുറിക്കപ്പെട്ട് ചികിത്സ്‌ക്ക് വകയില്ലാതെയും, കയറി കിടക്കാൻ സ്വന്തമായി ഒരു വീടും ഇല്ലാതെയും പ്രവാസികളുടെ കനിവിനായി കാത്തിരിക്കുന്നു. https://youtu.be/M57Cwu8vnB4 ബഹ്‌റൈനിൽ ഫ്ളവര്സ് & 24 ന്യൂസിൻറെ റിപ്പോർട്ടറും ക്യാമറാമാനും ആയി ജോലി ചെയ്തുകൊണ്ട് ഇരിക്കവെയാണ് ഹൃദയാഘാതംമൂലം ജോമോൻ മരണപ്പെട്ടത്. നിരവധി സംഘടനകളും വ്യക്തികളും ജോമോന്റെ ഭാര്യയെയും മക്കളെയും സഹായിച്ചിരുന്നു. അവർ ജോമോന്റെ അമ്മയെയും അതിൽ നിന്നും സഹായിച്ചു. എന്നാൽ ജോമോന്റെ മരണത്തോടെ വരുമാനം ഇല്ലാതായ അച്ഛനും അമ്മയും ഇന്ന് ഏറെ പ്രതിസന്ധിയിലായി. ജോമോൻറെ അച്ഛൻ വൃക്ക സംബന്ധമായ അസുഖം മൂലം ജോലിയ്ക്ക് പോകാനാവാതെ അവസ്ഥയായി. കാലിൻറെ പാദം മുറിക്കപ്പെട്ട അമ്മയ്ക്ക് ഒപ്പം ആശുപത്രിയിൽ ആണ് ജോമോന്റെ പിതാവും. സംഘടനകളുടെയും വ്യക്തികളുടെയും ഇടയിൽ വാർത്തയും, ക്യാമറ ജോലിയുമായി ഓടിനടന്ന ജോമോന് നിരവധിപേർ പണം നൽകാനുമുണ്ട്. ഇവരെ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ജോമോൻറെ അമ്മ അന്നമ്മ തോമസിൻറെ അക്കൗണ്ട് വിവരങ്ങൾ…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്‍റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി…

Read More

കോവിഡ് കാലഘട്ടത്തിൽ ഏതാനും ചില സംഭവങ്ങൾ ഒഴിവാക്കിയാൽ കേരള പോലീസ് മഹത്തായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. അക്രമ പ്രവർത്തനങ്ങളെ തടയാനായി സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, മണ്ണ് മയക്കുമരുന്ന് മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിവരെ കണ്ടെത്താനും പിടികൂടാനുമായി പൊലീസ് മേധാവി അനില്‍ കാന്ത് പ്രഖ്യാപിച്ച പദ്ധതിയായ ഓപ്പറേഷന്‍ കാവലിലൂടെ നിരവധി ഗുണ്ടകളെ തടങ്കലിലാക്കി. https://youtu.be/WGF8JVSFSz4 ഇത്തരത്തിൽ പോലീസിൻറെ മഹത്തായ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുമ്പോൾ ചിലയിടങ്ങളിൽ പോലീസുകാർ തന്നെ ഗുണ്ടകളെക്കാൾ മോശമായി പെരുമാറുന്നത് പൊലീസിന് ചീത്തപ്പേര് നൽകുന്നു. സാധാരണക്കാരായ ജനങ്ങളെ അകാരണമായി തല്ലിച്ചതക്കുകയും, അതിനെ ചെറുത്താൽ അവരെ ഔദ്യോഗിയ കൃത്യ നിർവഹണം തടസപ്പെടുത്തി എന്നപേരിൽ ജയിലടക്കുകയും ചെയ്യുമ്പോൾ വീണ്ടും പൊലീസിൻറെ ക്രൂരതകളും മൃഗീയതയും ജനങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു. ഇത്തരത്തിലുള്ള പോലീസ് ഗുണ്ടകൾ രാഷ്ട്രീയ സ്വാധീനം മൂലം ശിക്ഷിക്കപ്പെടുന്നില്ലായെന്നതും പോലീസ് ഗുണ്ടായിസത്തിന് കാരണമാകുന്നു. കുറ്റവാളികൾ അല്ലാത്തവരെ കുടുംബത്തിൽ കയറി മർദിക്കുന്ന പോലീസ് കുറ്റക്കാരായ രാഷ്ട്രീയക്കാർ ഉൾപ്പടെ ഉള്ളവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതും കാണാനാകുന്നു. ആഭ്യന്തര വകുപ്പിൽ നിന്നും പൊലീസിൻറെ…

Read More

മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ കണ്ടെത്തിയിരുന്നു. ഈ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ പങ്കുള്ള 31 വയസുള്ള ബഹ്‌റൈൻ സ്വദേശിയെ സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്. രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാറ്റിവെക്കുകയായിരുന്നു. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും സുനിലിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Read More

മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ബുദയ്യയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജനുവരി14 തീയതി ഇസ ടൗണിലെ കെയ്‌റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്‌നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്. ================================================================================= വാർത്തകൾ വേഗത്തിൽ അറിയാനുള്ള സ്റ്റാർവിഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പ്(CLICK HERE) ================================================================================= സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കുടുംബതർക്കത്തെ തുടർന്ന് സ്വന്ത ഇഷ്ടപ്രകാരം വീട് വിട്ടു ഇറങ്ങിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഷഹദ് അൽ ഗല്ലാഫിൻറെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

Read More