Author: staradmin

മനാമ: ബഹ്‌റൈനിൽ ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു. ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാനായി എത്തിയ ഷാഹുൽ ഹമീദ് എന്ന ഇന്ത്യൻ പൗരനെ ബഹ്‌റൈൻ എയർപോർട്ടിൽ വെച്ചാണ് നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2003 ജൂൺ 9-ന് ചെന്നൈയിൽ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയപ്പോൾ അടുത്ത സുഹൃത്ത് സൗദിയിലുള്ള ബന്ധുവിന് കൈമാറാൻ നൽകിയ പാക്കറ്റിലാണ് നിരോധിത മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇൻഡോകോർപ്പ് ബിസിനസ്സിലെ മുഹമ്മദ് ഇഖ്ബാലും, ഇന്ത്യൻ ക്ലബ് ഹെൽപ്പ് ഡെസ്‌കിന്റെ കഴിഞ്ഞ 15 മാസത്തെ പ്രയത്‌നത്തിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിലൂടെയും, ബഹ്‌റൈൻ ഭരണകൂടത്തിൻറെ മഹാമനസ്‌കതയുമാണ് ഷാഹുൽ ഹമീദിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. സംഗീതത്തിന് അപ്പുറം ഉയര്‍ന്ന വ്യക്തിത്വമാണെന്നും നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെുന്നും വാക്കിന് അതീതമായ ദുഖമാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു. ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ലതാ മങ്കേഷ്‌കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്.…

Read More

കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇങ്ങനെ ഒരുസിനിമയില്‍ അങ്ങനെയുണ്ട്. ആ രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡിജിപി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും കൊടുത്തിട്ടുണ്ട്. കോടതി വിധി വന്ന ശേഷം ദീലീപിന്റെ ശബ്ദസന്ദേശം പുറത്തുവിടും. എന്നാല്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞാല്‍ അത് അനുസരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതിയുടെ മുന്‍പിലിരിക്കുന്ന കാര്യങ്ങളായിരുന്നതുകൊണ്ടാണ് പുറത്തുവിടാത്തത്. നിര്‍ണായക തെളിവകളാണ് പൊലീസില്‍ നല്‍കിയത്. ബൈജുപൗലോസിന് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ പ്രതിക്ക് എന്താണ് ഇത്ര പരിഗണനയെന്ന് സമൂഹം ചോദിക്കാന്‍ തുടങ്ങിയെന്നും ദീലീപിന് എത്രമാത്രം കഴിവുണ്ടെന്ന് കാണിക്കുന്നതാണ് ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

അബുദാബി: ഇന്നലെ രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത് അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ ലീന ജലാലാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു. സമ്മാന വിവരം അറിഞ്ഞപ്പോഴുള്ള ആ ഞെട്ടലില്‍ നിന്ന് ഇതുവരെയും താന്‍ മുക്തയായില്ലെന്ന് ലീന പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. തന്റെ ഭാഗ്യ നമ്പര്‍ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടിക്കറ്റില്‍ ആ സംഖ്യ ഉള്‍പ്പെടുത്തിയാണ് എടുത്തതെന്നും ലീന പറഞ്ഞു. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്‍ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. റാസല്‍ഖൈമയില്‍ താമസിക്കുന്ന…

Read More

മനാമ : ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്റൈൻ ഗവൺമെൻ്റിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നന്ദി അറിയിച്ചു. നിലവിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രക്ക് മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാർക്ക്. അതോടൊപ്പം ബഹ്റൈനിൽ എത്തിയതിനുശേഷം മൂന്ന് ടെസ്റ്റ് എടുക്കണമെന്ന നിബന്ധന ഒരു ടെസ്റ്റ് മതി എന്ന് നിശ്ചയിച്ചതിലൂടെ യാത്രക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസമാണ്. പ്രവാസി യാത്രക്കാരുടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനും സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഗവൺമെൻറ് എടുത്ത പുതിയ നടപടിയിലൂടെ കഴിയും. കോവിഡ് കാലത്ത് ബഹ്‌റൈനിലെ സ്വദേശികൾക്ക് ബഹ്‌റൈൻ ഗവണ്മെന്റ് നൽകിയ സമാശ്വാസ പദ്ധതികളിലും സാമ്പത്തിക ഉത്തേജന പദ്ധതികളിലും വിദേശികൾക്കും നൽകിയ…

Read More

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കി. ഫെബ്രുവരി 4(വെള്ളിയാഴ്ച ) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും അറിയാൻ ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.

Read More

കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.

Read More

കെപിസിസിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍സിബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം സംഘടനകള്‍ക്ക് അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് കെപിസിസി സംഭാവന ആവശ്യപ്പെട്ടിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. ================================================================================ READ ALSO: ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാര തന്ത്രവുമായി കെ റെയില്‍http://www.youtube.com/c/StarvisionNewsMalayalam/featured https://youtu.be/Ta4zk0lKD3Y ================================================================================ സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഡിപിആറില്‍ വിശദമായ പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട വായ്പയെ സംബന്ധിച്ചും കേന്ദ്രത്തിന് വ്യക്തത ലഭിച്ചിട്ടില്ല. റെയില്‍വെ ഭൂമി പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍, റെയില്‍വെ സ്വത്തുക്കള്‍, നെറ്റുവര്‍ക്കുകള്‍ എന്നിവയെ എത്രത്തോളം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെ റെയില്‍ കോര്‍പ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭാരതത്തിന്റെ 2022 23 വർഷത്തേക്കുള്ള ബഡ്ജറ്റ് വളരെയധികം ദീർഘവീക്ഷണവും, സമസ്ത മേഖലയിലുള്ളവരുടെ വികസനവും, ഉൽപാദന രംഗത്തെ വികസനം, നിക്ഷേപ പ്രോത്സാഹനം അടിസ്ഥാന രംഗത്തുള്ള വികസനം എന്നിവയെ ലക്ഷ്യമാക്കി കൊണ്ട് ഉള്ള് ബഡ്ജറ്റ് ആണ് എന്ന് സംസ്കൃതി വർക്കിംഗ് കമ്മിറ്റി മെമ്പർ സോവിച്ചൻ ചേന്നട്ടുശ്ശേരി വ്യക്തമാക്കി. അടുത്ത 25 വർഷത്തെ ഭാരതത്തിന്റെ വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള അവതരിപ്പിച്ച ബഡ്ജറ്റ് ആണ്. കാർഷിക മേഖലയ്ക്കു ഇത്രയധികം പ്രാധാന്യം കൊടുത്ത മറ്റൊരു ബഡ്ജറ്റ് ഈയടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്, ഗതാഗത രംഗം അത് യാത്രാ ഗതാഗതവോ, ചരക്ക് ഗതാഗതവോ ആയിക്കൊള്ളട്ടെ വളരെയധികം വികസനമാണ്. റെയിൽവേ രംഗത്ത് എടുത്തുപറയത്തക്ക കാര്യം ആണ് വേഗതയേറിയ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കും എന്നുള്ള പ്രഖ്യാപനം, ഈ അവസരത്തിൽ നാം ചിന്തിക്കേണ്ട ഒരു കാര്യമാണ് കെ റെയിൽവ പോലെ ചിലവേറിയ, ജനങ്ങൾക്ക് എല്ലാവിധത്തിലും ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഭവന നഷ്ടവും…

Read More