Author: staradmin

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും, ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും പറഞ്ഞു വീണ്ടും കാലുമാറി സുഭാഷ് വാസു. തൽക്കാലം സംഘടനാ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എൻജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി. ഗോകുലം ഗോപാലനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിലേക്ക് ചേക്കേറി. കട്ടച്ചിറ എൻജിനീയറിങ് കോളേജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലൻ പറ്റിച്ചു എന്നാണ് സുഭാഷ് വാസു ആരോപണം. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു. രക്ഷകനായി എത്തിയ ഗോകുലം ഗോപാലൻ കാലനായി. പിന്നീട് എല്ലാം സ്വന്തം കൈപ്പിടിയിൽ ആക്കി. ഗോകുലം ഗോപാലൻ്റെ ചിട്ടി കമ്പനിയിലെ മാനേജർ അല്ല താൻ. തന്നെ കോളേജ് ഭരണ സമിതിയിൽ നിന്ന് പുറത്താക്കാൻ ഗോപാലന് അധികാരമില്ലെന്നും സുഭാഷ് വാസു പറഞ്ഞു. ഒരു കുടുംബത്തിൽ ഉണ്ടായ…

Read More

കൊച്ചി: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന്എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കംആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം തലക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച് രണ്ട് ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേതുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേസമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും…

Read More

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുൻപുള്ള ആർടിപിസിആർ പരിശോധന ഒഴിവാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾ യുഎഇ-ഇന്ത്യ യാത്രക്കാർക്കായി പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യാത്രക്കാർ ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. അതേസമയം യുഎഇയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ ഫോം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

Read More

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്‌സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം എ യുസുഫ് അലി, ദുബായ് ഗള്‍ഫ് ഫുഡ് 2022 വാര്‍ഷിക എക്‌സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മട്ട അരി വിപണിയിലിറക്കിയത്.’ആര്‍ ജി ഫുഡ്സിന്റെ ഭക്ഷ്യോല്‍പന്നങ്ങളിലേക്ക് പാലക്കാടന്‍ മട്ട അരി കൂടി ഉള്‍പ്പെടുത്തുന്നതോടെ, അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളമായി ആര്‍ ജി കൂടുതല്‍ വ്യാപിക്കുകയും, വന്‍കിട രാജ്യങ്ങളില്‍ ആര്‍ജിയുടെ സാന്നിധ്യം ഉറപ്പാവുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്.’ ആര്‍ ജി ഫുഡ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍ജി വിഷ്ണു പറഞ്ഞു. ഭക്ഷ്യോല്‍പന്ന വ്യവസായ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തി പരിചയമുള്ള ആര്‍ ജി ഫുഡ്‌സ് ഇതാദ്യമായാണ് പാലക്കാടന്‍ മട്ട റൈസ് വിപണിയിലെത്തിക്കുന്നത്. മികച്ച പോഷക ഗുണമുള്ള പാലക്കാടന്‍ മട്ട അരി, 5കിലോ, 10കിലോ, 20കിലോ തുടങ്ങിയ അളവുകളിലാവും ആര്‍ ജി ഫുഡ്‌സ് വിപണിയിലിറക്കുക. നല്ലെണ്ണ, കടുകെണ്ണ, കായം,…

Read More

കണ്ണൂര്‍: സിപിഎം(CPM) കണ്ണൂര്‍(Kannur) ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ(M V Jayarajan) കാര്‍ അപകടത്തില്‍(Accident) പെട്ടു. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്‍മാരുടെ കാലം മുതല്‍ക്കെ ഹിജാബിനെ എതിര്‍ത്തിരുന്നുവെന്ന്, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. https://youtu.be/SXW5_Fxvp-o ഭരണഘടനാ മൂല്യങ്ങള്‍ സംര്ക്ഷിക്കുമെന്ന് സുപ്രീം കോടതി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്, ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു. തിങ്കളാഴ്ച…

Read More

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്‌ എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍…

Read More

തിരുവനന്തപുരം: യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് പിടിയില്‍. എന്‍ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭര്‍ത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ് ബിജു (46) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് തിരുവനന്തപുരത്തെ നേമത്തെ വീട്ടില്‍ വച്ച്‌ ദിവ്യ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ഒന്‍പതിന് മരിക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാത്തതിനാണ് അറസ്റ്റ്. ഭീഷണി മുഴക്കിയ ദിവ്യയ്ക്ക് തീപ്പെട്ടിയെടുത്തു കൊടുത്തത് ബിജുവായിരുന്നു. https://youtu.be/z_7uq0rpfSU കുറ്റം ചുമത്തിയത് മകള്‍ നല്‍കിയ മൊഴിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകള്‍ ആഷിദ ബിജു വീട്ടിലുള്ളപ്പോഴാണ് സംഭവം. മകള്‍ മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും തീകൊളുത്താന്‍ ബിജു തന്നെയാണു തീപ്പെട്ടിയെടുത്തു കൊടുത്തതെന്നും…

Read More

മൈസൂരു : ഒരു കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെ.ആര്‍.എസ് ബെലവട്ട സ്വദേശി ലക്ഷ്മിയാണ് അറസ്റ്റിലായിരിക്കുന്നത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി(32), മക്കളായ രാജ് (12), കോമള്‍ (7), കുനാല്‍ (4) ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ് (8) എന്നിവരാണ് ശനിയാഴ്ച രാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിലുള്ള പ്രതികാരമായാണ് കൊലയ്‌ക്ക് കാരണം. കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് പ്രതിയായ ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ബന്ധത്തില്‍ നിന്ന് ഗംഗാറാം പിന്മാറുകയും തന്നെ ശല്യപ്പെടുത്തരുതെന്ന് യുവതിയോട് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്. https://youtu.be/qBfB4ykOwTI വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ഗംഗാറാമിന്. ശനിയാഴ്ച ഗംഗാറാം കച്ചവടത്തിനായി മൈസൂരുവില്‍ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഗംഗാറാമിന്റെ വീട്ടില്‍ കത്തിയുമായെത്തിയ ലക്ഷ്മി കത്തി കുളിമുറിയില്‍ ഒളിപ്പിച്ച ശേഷം സാധാരണ…

Read More

മനാമ: ഫെബ്രുവരി 15 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ അലേർട്ട് ലെവലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രതിദിന ശരാശരി കേസുകളുടെ എണ്ണം അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. തീവ്രപരിചരണത്തിലെ പോസിറ്റീവ് കേസുകളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അലേർട്ട് ലെവൽ പ്രഖ്യാപിക്കുന്നത്. 14 ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകൾ ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറും. തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകളുടെ ശരാശരി കുറവുണ്ടായിട്ടും മുൻകരുതൽ നടപടിയായി ബഹ്‌റൈൻ യെല്ലോ അലേർട്ട് ലെവലിലേക്ക് നേരത്തെ മാറിയിരുന്നുവെന്ന് ടാസ്‌ക്ഫോഴ്‌സ് അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനം ബഹ്‌റൈനിലെ കേസുകളിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും തീവ്രപരിചരണത്തിലുള്ള രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന്റെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്‌നിന്റെ വിജയമാണെന്ന് ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള വാക്‌സിനേഷൻ കാമ്പെയ്‌ൻ വിജയിച്ചതും ആശുപത്രിയിൽ പ്രവേശനം വർധിപ്പിക്കാത്തതുമാണ്…

Read More