Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…

Read More

എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമ്പോഴും യാത്ര ദൈർഘ്യമേറിയതാണെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലായിട്ടാണ് ഈ ദിനം കടന്നു വരുന്നത്. https://youtu.be/ZeePRsjFP7c 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും…

Read More

മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട വ്യവസായ സംരഭങ്ങൾ ആരംഭിക്കുക, അംഗങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്ന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 500 ൽ പരം അംഗങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യാ മണി എക്സ്ചേഞ്ച് കമ്പനിയുടെ(Biieco)സഹകരണത്തോടെ അംഗത്വ കാർഡ് വിതരണം ചെയ്തു.അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, ആക്ടിങ് പ്രസിഡന്റ് സത്യൻ കാവിൽ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ ബീക്കോ ഓൺലൈൻ ബിസിനസ്‌ മാനേജർ നിതീഷ് എ വി, അസോസിയേഷൻ അംഗമായ അഷ്‌റഫിന് ആദ്യത്തെ അംഗത്വകാർഡ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.അംഗത്വ കാർഡുമായി  ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷ്യൽ റേറ്റ്യും, സർവീസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന്‌ ബീക്കോ എക്സ്ചേഞ്ചു അധികൃതർ അറിയിച്ചു. ബീക്കോ അധികൃതർക്ക് മെമെന്റോ നൽകി ആദരിക്കുകയും , ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. അസോസിയേഷൻ ട്രെഷറർ…

Read More

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോടികളുടെ ലഹരി മരുന്ന് വേട്ട. കോടികള്‍ വിലവരുന്ന എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവാളുമായി കണ്ണൂരില്‍ ദമ്പതികൾ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് സ്വദേശി ബല്‍കിസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന എംഡിഎംഎ കണ്ടെടുടുത്തു. രണ്ട് കിലോയോളം എംഡിഎംഎ, 67ഗ്രാം ബ്രൗണ്‍ ഷുഗര്‍, 7.5ഗ്രാം ഒപിയം എന്നിവയാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ബസില്‍ കൊണ്ടു വന്ന തുണിത്തരങ്ങളുടെ പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.

Read More

കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ. പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.കൂടാതെ പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നു.നിങ്ങളുടെ പിഞ്ചോമനയുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. മാര്‍ച്ച് എട്ടിന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Read More

മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ലോകത്തിന്റെ തന്നെ തീരാനോവാണെന്നും നിലച്ചത് സ്‌നേഹചുവരുകള്‍ പണിത സമുദായ ശബ്ദമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ഹരിതരാഷ്ട്രീയത്തിനപ്പുറം സൗമ്യതയോടെ ലോകത്തെ ചേര്‍ത്തുപിടിച്ച സമുന്നത നേതാവായിരുന്നു അദ്ദേഹം. ഏവര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്നും കെഎംസിസിയെയും മുസ്ലിം ലീഗിനെയും സംബന്ധിച്ചിടത്തോളം അനാഥത്വമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ================================================================================ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE) https://youtu.be/Z9ucl-NQlJ8 ================================================================================= ബഹ്‌റൈന്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും തങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. സാധാരണക്കാരുടെ ഹൃദയങ്ങള്‍ കണ്ടറിഞ്ഞായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. പാണക്കാട് തടവാട് മുറ്റത്തേക്ക് എത്തുന്നവര്‍ക്ക് ആശ്രയവും തണലുമായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ മുസ്ലിം സമുദായത്തെ ഐക്യത്തോടെ ചേര്‍ത്തുനിര്‍ത്തി, മുന്നോട്ടേക്ക് നയിച്ച ആത്മീയാചാര്യനുമായിരുന്നു ഹൈദരലി തങ്ങള്‍. രാഷ്ട്രീയ നേതൃസ്ഥായിയില്‍ നിന്ന് പൊതുരംഗത്തെ അനഭിമത വേര്‍തിരിവുകളെ…

Read More

മുംബൈ: മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സച്ചിൻ ടെണ്ടുൽക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായും പരാതിയുണ്ട്.

Read More

കീവ്: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. അവസാന നിമിഷം വരെയും പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും സെലൻസ്‌കി വ്യക്തമാക്കി. അദ്ദേഹം ഒടുവിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. https://youtu.be/cM0ehfMP-e4 പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്നാണ് വീഡിയോ സന്ദേശം പകർത്തിയിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി, ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി അവസാനം വരെ പോരാട്ടം തുടരുമെന്ന് സെലൻസ്‌കി പറഞ്ഞു. താൻ ബങ്കറിൽ പോയി ഒളിച്ചുവെന്നും സൈന്യത്തിനോട് കീഴടങ്ങാൻ നിർദേശം നൽകിയെന്നുമുള്ള വാദം വെറും വ്യാജപ്രചാരണം മാത്രമാണെന്നും എവിടെയും പോയി ഒളിച്ചിട്ടില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം കീവിലുള്ള തന്ത്രപ്രധാനമായ സൈനിക കെട്ടിടം തകർക്കാനുള്ള റഷ്യയുടെ നീക്കം യുക്രെയ്ൻ തകർത്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനോടകം 3,500 റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നും 200 പേരെ യുദ്ധ തടവിലാക്കിയെന്നുമാണ് യുക്രെയ്‌ന്റെ മറ്റൊരു അവകാശവാദം. ഇക്കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More

തൃശൂരില്‍ ഹോട്ടലില്‍ യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇയാൾ വായ്പ തട്ടിപ്പ് ഉള്‍പ്പടെ പത്തൊന്‍പതോളം കേസില്‍ പ്രതിയാണ്.

Read More

തിരുവനന്തപുരം : ചുമതലകളിൽ വീഴ്ച വരുത്തുന്ന അവസരത്തിൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവയുണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അനുമതിയുണ്ടാകണമെന്നാണ് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരളം ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ വച്ചത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായമാണ് കേന്ദ്രം തേടിയത്. ഇതിൽ നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ടാണ് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ ആവശ്യത്തിനോട് മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ സമയത്തും കേരളം അനുകൂലമായ ശുപാർശയാണ് നൽകിയിരുന്നത്. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലിയും മറ്റും സർക്കാരിനും ഗവർണർക്കുമിടയിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും.

Read More