Author: staradmin

പ്രിയങ്ക ഗാന്ധിയില്‍ നിന്ന് 2 കോടി രൂപ വിലയുള്ള പെയിന്‍റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി യെസ് ബാങ്ക് സഹസ്ഥാപകന്‍  റാണ കപൂറിന്‍റെ വെളിപ്പെടുത്തല്‍. ഗാന്ധി കുടുംബത്തിന്‍റെ കൈവശമുള്ള വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍റെ ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി മുഖാന്തരം പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നെന്നും പെയിന്‍റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എൻഫോഴ്സ്മെൻ്റ്   ഡയറക്ട്രേറ്റ് പ്രത്യേക കോടതിയിൽ സമർച്ചിച്ച കുറ്റപത്രത്തില്‍ പറയുന്നു. അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക തന്നെ ബന്ധപ്പെട്ടതെന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴി നൽകിയത്. പെയിൻ്റിങ് വാങ്ങാൻ വിസമ്മതിച്ചാൽ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷൺ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദിയോറ റാണ കപൂറിനെ അറിയിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡി സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ…

Read More

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അകത്തുനിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു പുറത്തെത്തിച്ച 851 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫിൽ നിന്നാണ് സ്വർണം പിടിച്ചത്. പുലർച്ചെ 5ന് അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പരിശോധനയിൽ പിടിയിലായത്.ഗുളിക രൂപത്തിൽ വയറ്റിനുള്ളിൽ നിന്നാണ് എക്‌സറേ പരിശോധനയിലൂടെ സ്വർണ്ണം കണ്ടെത്തിയത്. കരിപ്പൂരിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ വൻതോതിൽ സ്വർണം പുറത്തു നിന്ന് കണ്ടെത്തി പിടികൂടാൻ ആരംഭിച്ചത്.

Read More

മലപ്പുറം: അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെ തുടര്‍ന്നാണ് യുവതികള്‍ പ്രതികരിച്ചത്. അതേസമയം പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു സ്‌കൂട്ടര്‍ തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്‌ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

Read More

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ കരാർ മെയ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി സയൂദി അറിയിച്ചു. വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാൻ കരാർ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യുഎഇയുമായി ഒപ്പുവെച്ച പ്രധാന കരാണിത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്‌ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽമാരിയും ചേർന്നാണ് സമഗ്ര സാമ്പത്തിക കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യം ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. അടുത്ത അഞ്ചുവർഷത്തിനിടെ 100 ബില്ല്യൺ ഡോളിൻരെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. യുഎഇയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രത്‌നം, ആഭരണം, തുണിത്തരങ്ങൾ, തുകൽ, പ്ലാസ്റ്റിക്, ഓട്ടോമൊബൈൽസ് തുടങ്ങിയ…

Read More

ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ആർജവമുണ്ടെങ്കിൽ കെ റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ പോലീസിനെ കയറൂരി വിടുകയല്ല ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിൽവർ ലൈൻ കടന്നുപോകുന്ന വഴികളിലൂടെ താൻ യാത്ര നടത്തുകയും ജനങ്ങളെ കാണുകയും അവർ അനുഭവിക്കുന്ന വിഷമങ്ങളും അവരുടെ കണ്ണീരും നേരിട്ട് കാണുകയും ചെയ്തതാണ്. അധികാരസ്ഥാനത്ത് ഇരിക്കുന്നവർ നൽകുന്ന നിർദ്ദേശത്തിന് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുകളിൽ കുതിരകയറാനും ജനങ്ങളെ ചവിട്ടി വീഴ്ത്താനും പോലീസ് മുതിരുന്നെതെങ്കിൽ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമമായ ഭരണാധികാരികൾ എന്ന് പോലീസുകാർ മനസ്സിലാക്കണം എന്നദ്ദേഹം പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം. നമ്മുടെ രാജ്യം സ്വകാര്യ സ്വത്തവകാശം ഉള്ള രാജ്യമാണ് അങ്ങനെ ഒരു രാജ്യത്ത് വികസനത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചമർത്താനാണ്പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ കയ്യും കെട്ടി…

Read More

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത്, വളയൻചിറങ്ങര പി വി പ്രിസ്റ്റേഴ്സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.

Read More

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗുജറാത്ത് പോലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയർ, ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.…

Read More

തിരുവനന്തപുരം: ഏപ്രിൽ 21മുതൽ 23 വരെ ഹരിയാനയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഇന്‍റര്‍ യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള യൂണിവേഴ്സിറ്റി വിമന്‍സ് സ്ക്വാഷ് ടീം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. യാത്ര തിരിക്കുന്നതിന് മുന്‍പ് ടീം അംഗങ്ങള്‍ യൂണിവേഴ്സിറ്റി സ്പോർട്സ് ഡയറക്ടർ ഡോ.റസിയയെ സന്ദര്‍ശിച്ചു. നീരജ (ക്യാപ്റ്റൻ) , അഞ്ജു, ശിവരഞ്ജിനി (വിമൻസ് കോളേജ് തിരുവനന്തപുരം) , രേഷ്മ, മേഘ പ്രേം (ഓള്‍ സെയന്‍റ്സ് കേളേജ് തുമ്പ), എന്നിവരാണ് ടീം അംഗങ്ങള്‍. ഹരിയാനയിലെ മഹർഷി മാർഖണ്ടേയ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Read More

ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതിന് ശേഷം, ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ബാറ്ററി പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ എന്ന വിശദീകരണം നൽകി, കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് ‘പ്രൈസ് പ്രോ’ മോഡല്‍ സ്‌കൂട്ടറുകള്‍ ഒകിനാവ തിരികെ വിളിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ച് കമ്പനി പ്രതികരണം നടത്തിയിട്ടില്ല. മാര്‍ച്ചില്‍ വെല്ലൂരിലുണ്ടായ സംഭവത്തിൽ ചാര്‍ജ് ചെയ്യന്നതിനിടെ, ഒകിനാവ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു.

Read More

ബഹറൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ഈസ്റ്റർ ശുശ്രൂഷയിലെ “ഉയർപ്പ്‌ പ്രഖ്യാപനം” അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. https://youtu.be/ljBtsqew2VM ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ, റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവർ സഹ കാർമ്മികത്വ൦ വഹിച്ചു.

Read More