Author: staradmin

സോഷ്യൽ മീഡിയ റീൽസിലൂടെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ചംഗ സംഘം ചേർന്ന് തന്നെ മർദിക്കുകയായിരുന്നു എന്ന് താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വടിയും കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കിലി പോളിന് പരുക്കേൽക്കുകയും അക്രമണത്തെ ചെറുത്തുതോൽപ്പിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും താരം ഇൻസ്റ്റഗ്രാം പേജിലൂടെ പറഞ്ഞു. ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ട് എന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നും തരാം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ വച്ചുള്ള കിലിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അഞ്ചംഗ സംഘം ചേർന്ന് എന്നെ മർദിക്കുകയായിരുന്നു. വലതു കാലിന്റെ വിരലിന് പരിക്കേൽക്കുകയും തുന്നലുമുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അക്രമിച്ചത്. ഭാഗ്യവശാലാണ് ഞാൻ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറും പ്രസ് ക്ലബ് അംഗവുമായ ബെന്നി പോളിനെ ഡ്യൂട്ടിക്കിടെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലാക്കിയതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുന്നതിനായി പള്ളിയിലെത്തിയ ബെന്നി പോൾ റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വഞ്ചിയൂർ എസ്.എച്ച്.ഒ ദിനിൻ ബൈക്കിനടുത്തു നിന്ന ബെന്നിയെ തെറി വിളിച്ചു. മര്യാദയ്ക്കു സംസാരിക്കണമെന്നു പറഞ്ഞ ബെന്നിയുടെ ക്യാമറ പിടിച്ചു വാങ്ങി പോലീസ് ജീപ്പിലെറിഞ്ഞു. എസ് എച്ച് ഒയും രണ്ടു പോലീസുകാരും ചേർന്ന് ബെന്നിയെ ഷോൾഡറിൽ അമർത്തിപ്പിടിച്ച ശേഷം മർദിച്ച് കൈയ്ക്കും കാലിനും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനിൽ കൊണ്ട് പോവുകയായിരുന്നു. ഇതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ പ്രസ് ക്ലബ് ഭാരവാഹികളോടും മറ്റ് മാധ്യമ പ്രവർത്തകരോടും എന്തും ചെയ്യും, ആരു ചോദിക്കാൻ എന്നായിരുന്നു സി ഐ ദിനിൻ്റെ പ്രതികരണം. പോലീസ് പിടിച്ചു തിരിച്ച കൈയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞ ബെന്നിയെ എന്നാൽ…

Read More

തിരുവനന്തപുരം : കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ളയാളാണ്. https://youtu.be/LB02qAfofmU മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മതേതരത്വം അടിസ്ഥാനഘടന ആയിട്ടുള്ള ഇന്ത്യയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോർജ്ജിന് അനുഭാവവുമായി തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. പി. സി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജ്ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പിന്തുണ. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി. സി ജോർജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരും ബിജെപിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദർശനം അടിവരയിടുന്നു. പി സി ജോർജിന്റെ ‘ചുരുളി’നാവ് സംഘപരിവാർ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള…

Read More

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം ഓഫീസ് നിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനുമായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറി നടന്നതായി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് ഒരുകോടി തുക എംഎല്‍എയുള്‍പ്പെടുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്നാണ് പരാതി. എന്നാല്‍, ആരോപണ വിധേയരായ എല്ലാവര്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുമതലയുണ്ടായിരുന്ന ഒരു ഏരിയ സെക്രട്ടറി, എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിച്ചത്. എന്നാല്‍, വിഷയം സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

Read More

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്. വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ആവശ്യമെങ്കിൽ വിദേശത്തു പോകും. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും സി എച്ച് നാഗരാജു പറഞ്ഞു. ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്കു ശേഷമാകും ഹർജി പരിഗണിക്കുക.

Read More

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും(Permit) വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും(License) റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Minister Antony Raju). നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മെയ് മാസത്തില്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവില്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും.

Read More

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരു ആദ്ധ്യാത്മിക ചൈതന്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. https://youtu.be/i8amCQTFtQk ‘എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും എന്റെ വിനീതമായ നമസ്‌കാരം’ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവൻ. അദ്ദേഹത്തിന്റെ ജന്മത്താൽ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളം. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകി. ശിവഗിരി ഏകഭാരത, ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വർക്കല ദക്ഷിണ കാശിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തേയും മൂല്യങ്ങളേയും ഗുരു സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു. ഗുരുക്കന്മാരും സന്ന്യാസിമാരും മതാചാരങ്ങളേയും പരിഷ്‌കരിച്ചു. ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടുകയും അധുനികതയെ കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read More

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സർക്കുലറും ഐഎടിഎ പുറപ്പെടുവിച്ചു. ടൂറിസ്റ്റ് വിസയിൽ ചൈനീസ് പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് എത്താൻ സാധിക്കില്ല. ചൈനീസ് യൂണിവേഴ്‌സിറ്റികളിൽ ഏകദേശം 22,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊറോണയുടെ തുടക്കത്തിൽ 2020ൽ ഇവർ ഇന്ത്യയിലേക്ക് തിരികെ എത്തിയിരുന്നു. ഇവർക്ക് ഇതുവരെ ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാനായിട്ടില്ല. ഓൺലൈൻ ക്ലാസുകളിലാണ് ഇവർ ഇതുവരെ പങ്കെടുത്തിരുന്നത്. ചൈനീസ് അധികൃതർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് വിസ റദ്ദാക്കിയത്.

Read More

മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈന്‍. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരാണ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം കൂട്ടിയുറപ്പിക്കുന്നതു കൂടിയായി. കോവിഡ് മഹാമാരി സൃഷ്ടിച്ച ഒരിടവേളയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ട് വേദിയായത്. https://youtu.be/yrI9puKbEbs ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച്, ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പരിശുദ്ധമാസത്തില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദി കെഎംസിസിക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനഹര്‍മാണെന്നും കെഎംസിസി ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകള്‍…

Read More

മ​നാ​മ: നോ​മ്പു​തു​റ​യു​ടെ സ​മ​യ​ത്ത്​ മ​നാ​മ​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി. 900 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ്​ ക​വ​ർ​ച്ച ചെ​യ്ത​ത്. മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ്​ ജ്വ​ല്ല​റി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​വ​ർ​ച്ച മു​ത​ൽ ക​​ണ്ടെ​ടു​ത്തു. 23,000 ദീ​നാ​ർ വിലമതിക്കുന്ന സ്വ​ർ​ണാ​ഭ​ര​ണം ​ ക​വ​ർ​ന്ന​ സം​ഘത്തിലെ രണ്ടു പേർ രാ​ജ്യം വി​ടാനുള്ള ശ്രമത്തിനിടയിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ച് അ​റ​സ്റ്റ്​ ചെ​യ്തു. 28നും 53​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​​റ്റ്​ അ​റി​യി​ച്ചു.

Read More